മുംബൈ:പ്രതിസന്ധികളെ അതിജീവിക്കാന്‍ മാത്രമല്ല, അഭിവൃദ്ധി പ്രപിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണ് രാജ്യത്തെ സംരംഭങ്ങളെന്ന് ഐസിഐസിഐ ലൊംബാര്‍ഡും ഫ്രോസ്റ്റ് ആന്‍ഡ് സള്ളിവനും നടത്തിയ പഠനത്തില്‍ കണ്ടെത്തി. കോര്‍പറേറ്റ് ഇന്ത്യ റിസ്‌ക് ഇന്‍ഡക്‌സിന്റെ അഞ്ചാം പതിപ്പിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.
2023-ലെ 64-ല്‍ നിന്ന് 2024-ല്‍ സിഐആര്‍ഐ സ്‌കോര്‍ 65 ആയി ഉയര്‍ന്നു. വിവിധ മേഖലകളിലുടനീളമുള്ള റിസ്‌കുകള്‍ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ മികച്ചതാക്കിയെന്ന് ഉയര്‍ന്ന സ്‌കോര്‍ സൂചിപ്പിക്കുന്നു. ഭൗമരാഷ്ട്രീയ അസ്ഥിരത, സാമ്പത്തിക മാന്ദ്യം, എഐ ഉണ്ടാക്കുന്ന തടസ്സങ്ങള്‍, ദേശീയ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള ആഭ്യന്തര അനിശ്ചിതത്വങ്ങള്‍ എന്നിവയോട് എപ്രകാരം പ്രതികരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സൂചിക.
റിസ്‌കിനോട് പ്രതികരിക്കുകയല്ല, അവയെ കൈകാര്യം ചെയ്യുന്നതില്‍ മികവ് പുലര്‍ത്തുകയാണ് സംരംഭങ്ങളെന്ന് ഐസിഐസിഐ ലൊംബാര്‍ഡ് ചീഫ് കോര്‍പ്പറേറ്റ് സൊല്യൂഷന്‍സ്, ഇന്റര്‍നാഷണല്‍, ബാന്‍ഷുറന്‍സ് വിഭാഗം മേധാവി സന്ദീപ് ഗൊരാഡിയ പറഞ്ഞു. കോര്‍പ്പറേറ്റ് ഇന്ത്യ റിസ്‌ക് ഇന്‍ഡക്സില്‍ പ്രകടമാകുന്ന പുരോഗതി ഇതിന് തെളിവാണ്. വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികള്‍ക്കിടയിലും ഈ മുന്നേറ്റം ക്രിയാത്മകമായ മാറ്റത്തെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം വിലയിരുത്തുന്നു. എഐ, സുസ്ഥിരത, ഡിജിറ്റല്‍ വൈദഗ്ദ്ധ്യം എന്നിവ കോര്‍പ്പറേറ്റ് തന്ത്രത്തിന്റെ അടിസ്ഥാനമായി മാറുന്ന കാഴ്ചയാണ് പ്രകടമാകുന്നത്.
മികവിന്റെ അടിസ്ഥാനത്തില്‍ ഒമ്പത് വ്യവസായങ്ങള്‍ 'സുപ്പീരിയര്‍ റിസ്‌ക് ഇന്‍ഡക്സ്' പദവി നേടി. ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍, ബിഎഫ്എസ്ഐ, മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിലെ കമ്പനികള്‍ തങ്ങളുടെ പ്രധാന നീക്കങ്ങളില്‍ പ്രതിരോധം ഉള്‍പ്പെടുത്തി, അസ്ഥിരതയെ പരിവര്‍ത്തനത്തിനുള്ള അവസരമാക്കി മാറ്റി. എഐ സ്വീകരിക്കല്‍, സൈബര്‍ സുരക്ഷാ ശക്തിപ്പെടുത്തല്‍, സുസ്ഥിരതാ സംരംഭങ്ങള്‍ എന്നിവ അപകടസാധ്യത മുന്‍ഗണനകളെ രൂപപ്പെടുത്തുന്ന പ്രധാന വിഷയങ്ങളായി ഉയര്‍ന്നുവന്നു. ദേശീയ തിരഞ്ഞെടുപ്പ് മുതല്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, താരിഫ് യുദ്ധങ്ങള്‍, എണ്ണ വിലയിലെ ചാഞ്ചാട്ടം തുടങ്ങിയ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ അപകടസാധ്യതയുടെ തോത് വര്‍ദ്ധിപ്പിച്ചപ്പോഴും കോര്‍പറേറ്റ് ഇന്ത്യക്ക് മികവ് പുലര്‍ത്താനായി.

ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ അപകടസാധ്യതയെ സമീപിക്കുന്ന രീതിയിലെ ഗണ്യമായ മാറ്റത്തെ സിഐആര്‍ഐ 2024 സൂചിപ്പിക്കുന്നു. പ്രതിസന്ധികളെ നേരിടുന്നതിന് അപ്പുറം ദീര്‍ഘ വീക്ഷണത്തിലേക്ക് നീങ്ങുന്നു. പ്രതിസന്ധികളോട് പ്രതികരിക്കുന്നതില്‍ മാത്രം തൃപ്തരല്ലാതെ, കമ്പനികള്‍ അവരുടെ തന്ത്രപരമായ പദ്ധതികളുടെ കാതലായി അപകടസാധ്യത മുന്‍കൂട്ടി കാണുന്നു. റിസ്‌ക് മാനേജ്‌മെന്റ് സൂചികയിലെ സ്ഥിരമായ ഉയര്‍ച്ച, ബോര്‍ഡ് തലത്തിലുള്ള കൂടുതല്‍ ഇടപെടല്‍, ഭരണപരമായ ചട്ടക്കൂടുകള്‍ ശക്തിപ്പെടുത്തല്‍, സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ആസൂത്രണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍ എന്നിവയിലാണ് ശ്രദ്ധ. ഈ പരിണാമം, സുസ്ഥിരമായ വളര്‍ച്ചയുടെയും ദീര്‍ഘകാല മത്സരശേഷിയുടെയും കാതലായി പ്രവര്‍ത്തിക്കുന്നു.
Content Highlights: Corporate India's Enhanced Risk Management:ICICI Lombard CIRI Rises to 65
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·