29 August 2025, 03:33 PM IST

പ്രതീകാത്മകചിത്രം
ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. വെള്ളിയാഴ്ച വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി 88ന് താഴെയെത്തി. ഇതിന് മുമ്പ് 87.95 ആയിരുന്നു ഏറ്റവും താഴ്ന്ന നിലവാരം.
വെള്ളിയാഴ്ച ഉച്ചയോടെ 88.28 നിലവാരത്തിലേയ്ക്ക് താഴുകയും ചെയ്തു. അതായത് ഒരു ഡോളര്‍ ലഭിക്കാന്‍ 88.28 രൂപ നല്‍കേണ്ട സാഹചര്യം. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ യുഎസ് 25 ശതമാനം അധിക തീരുവ ചുമത്തിയതാണ് തിരിച്ചടിയായത്. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ വ്യാപകമായി വിറ്റൊഴിയുന്നതും രൂപയുടെ മൂല്യത്തെ ബാധിച്ചു. ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ ഡോളര്‍ സൂചിക 0.19 ശതമാനം ഉയര്‍ന്ന് 98ല്‍ എത്തി.
ഡോളറിനെതിരെ ഏഴ് പൈസ നഷ്ടത്തില്‍ 87.70 നിലവാരത്തിലായിരുന്നു രാവിലെ വ്യാപാരം ആരംഭിച്ചത്. ഉയര്‍ന്ന താരിഫ് മൂലം കയറ്റുമതിയിലുണ്ടാകുന്ന ഇടിവ് വ്യാപാര അസന്തുലിതാവസ്ഥ സൃഷ്ടിച്ചേക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. അതേസമയം, ഐടി ഉള്‍പ്പടെയുള്ള കയറ്റുമതി മേഖലകള്‍ക്ക് മൂല്യമിടിവ് നേട്ടമാകും.
Content Highlights: Indian Rupee Plummets to Record Low of 88.24 Against US Dollar
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·