അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 74.79 ലക്ഷം കോടിയായി. ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കൂടിയതും എസ്‌ഐപി നിക്ഷേപങ്ങളിലെ വര്‍ധനവുമാണ് കുതിപ്പിന് പിന്നില്‍.
മെയിലെ 29,573 കോടിയെ അപേക്ഷിച്ച് ജൂണില്‍ 49,302 കോടി രൂപയാണ് വിവിധ ഫണ്ടുകളില്‍ നിക്ഷേപമായെത്തിയത്. 74.12 ശതമാനമാണ് ഒരു മാസത്തിനിടെയുണ്ടായ വര്‍ധന. എസ്‌ഐപി നിക്ഷേപത്തിലും കാര്യമായ വര്‍ധന പ്രകടമാണ്. മെയ് മാസത്തിലെ 26,632 കോടിയെ അപേക്ഷിച്ച് ജൂണിലെ എസ്‌ഐപി നിക്ഷേപം 27,269 കോടിയായി.
ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ 1,711 കോടി രൂപയുടെ അറ്റ പിന്‍വലിക്കല്‍ ഉണ്ടായി(പട്ടിക കാണുക). മെയ് മാസത്തെ 15,908 കോടിയെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. ഹ്രസ്വകാലയളവില്‍ പണം നിക്ഷേപിക്കുന്ന ലിക്വിഡ് ഫണ്ടുകള്‍, ഓവര്‍നൈറ്റ് ഫണ്ടുകള്‍ എന്നിവയിലാണ് വന്‍തോതില്‍ പിന്‍വലിക്കല്‍ നടന്നത്. യഥാക്രമം 25,196 കോടിയും 8,154 കോടിയും.

മീഡിയം ഡ്യൂറേഷന്‍, മീഡിയം ടു ലോങ് ഡ്യൂറേഷന്‍, ലോങ് ഡ്യൂറേഷന്‍, ക്രെഡിറ്റ് റിസ്‌ക് ഫണ്ട്, ഗില്‍റ്റ് ഫണ്ട് തുടങ്ങിയവയില്‍നിന്നും കാര്യമായി തുക പിന്‍വലിച്ചു. ഷോട്ട് ഡ്യൂറേഷന്‍, മണി മാര്‍ക്കറ്റ് ഫണ്ടുകളിലാണ് ജൂണില്‍ കൂടുതല്‍ നിക്ഷേപമെത്തിയത്. യഥാക്രമം 10,277 കോടിയും 9,484 കോടിയും.
ഇക്വിറ്റി ഫണ്ടുകളിലെ വിശദാംശങ്ങള്‍ക്കായി പട്ടിക കാണുക.

Content Highlights: Mutual Fund Assets Hit Record ₹75 Lakh Cr connected SIP, Retail Surge
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·