‘റൊണാൾഡോയ്ക്കു മുൻപ് പോർച്ചുഗലിന് ഒന്നുമില്ലായിരുന്നു, യൂറോ കപ്പിന് ലോകകപ്പിന്റെ മൂല്യം’

2 weeks ago 5

ഓൺലൈൻ ഡെസ്ക്

Published: July 07, 2026 09:37 AM IST Updated: July 07, 2026 10:06 AM IST

1 minute Read

തോല്‍വിക്കു ശേഷം കരഞ്ഞുകൊണ്ട് ഗ്രൗണ്ട് വിടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. Photo by RONALDO SCHEMIDT / AFP
തോല്‍വിക്കു ശേഷം കരഞ്ഞുകൊണ്ട് ഗ്രൗണ്ട് വിടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. Photo by RONALDO SCHEMIDT / AFP

ഡാലസ് ∙ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ സ്പെയിനോടു തോറ്റു പുറത്തായതിനു പിന്നാലെ വൈകാരികമായ പ്രതികരണവുമായി പോര്‍ച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇതുവരെ ലോകകിരീടം നേടാൻ സാധിച്ചില്ലെങ്കിലും പോർച്ചുഗൽ വിജയിച്ച യൂറോകപ്പിന് ലോകകപ്പിന്റെ മൂല്യമുണ്ടെന്ന് റൊണാൾഡോ വ്യക്തമാക്കി. 41 വയസ്സുകാരനായ റൊണാൾഡോ, തന്റെ കരിയറിലെ അവസാന ലോകകപ്പായിരിക്കും ഇതെന്നു നേരത്തേ പ്രതികരിച്ചിരുന്നു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് പോർച്ചുഗൽ സ്പെയിനോടു തോറ്റത്. ഇതോടെ പോർച്ചുഗലിന്റെ ലോകകപ്പ് പ്രതീക്ഷകളും അവസാനിച്ചു.

What you should work next

‘‘ലോകകപ്പിൽനിന്ന് ഇങ്ങനെ മടങ്ങേണ്ടിവന്നതിൽ എനിക്കു നിരാശയുണ്ട്. ഞാൻ എന്റെ കഴിവിന്റെ പരമാവധി ചെയ്തിട്ടുണ്ട്. വ്യക്തമായ ധാരണയോടെയാണ് ഞാന്‍ ഇത് അവസാനിപ്പിക്കുന്നത്. ഇതെന്റെ കരിയറിലെ അവസാന ലോകകപ്പായിരിക്കും. പക്ഷേ ഇനി കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാനും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനും സാധിക്കും. കഠിനമായ തീരുമാനങ്ങളെടുക്കാൻ ഞാന്‍ ഒരുക്കമല്ല.’’– സ്പെയിനോടു തോറ്റ ശേഷം റൊണാള്‍ഡോ പറഞ്ഞു. തന്റെ കരിയറിൽ പോർച്ചുഗലിനു മൂന്നു ട്രോഫികൾ നേടിക്കൊടുക്കാൻ സാധിച്ചിട്ടുണ്ടെന്നും റൊണാൾഡോ അവകാശപ്പെട്ടു. 2016ൽ പോർച്ചുഗൽ യൂറോ കപ്പ് വിജയിച്ചതും, 2019, 2025 വർഷങ്ങളിലെ യുവേഫ നേഷൻസ് ലീഗ് കിരീടങ്ങൾ നേടിയതും റൊണാൾഡോയുടെ മികവിലായിരുന്നു.

What you should work next

‘‘ഞാൻ പോർച്ചുഗലിനായി മൂന്നു ട്രോഫികൾ വിജയിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മുൻപ് പോർച്ചുഗലിന് ഒരു ട്രോഫി പോലുമില്ലായിരുന്നു. 2016ലാണ് ദേശീയ ടീം ഏറ്റവും പ്രധാനപ്പെട്ട കിരീടമായ യൂറോപ്യൻ ചാംപ്യൻഷിപ്പ് വിജയിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം ലോകകപ്പ് പോലെ തന്നെ പ്രാധാന്യമുള്ളതാണ് അത്. പരിശീലകൻ റോബർട്ടോ മാർട്ടിനെസിനൊപ്പം പ്രവർത്തിച്ചത് ഞാൻ ഏറെ ആസ്വദിച്ചിരുന്നു. അദ്ദേഹം മഹാനായൊരു പരിശീലകനും, മനുഷ്യനുമാണ്. ഒരു പ്രധാന ടൂര്‍ണമെന്റിൽനിന്നു പുറത്താകുന്നത് സങ്കടകരമായ കാര്യമാണ്. ലോകകപ്പിൽ ടീം മികച്ച രീതിയിൽ കളിച്ചു വരികയായിരുന്നു. എന്റെ അഭിപ്രായത്തിൽ പോർച്ചുഗലിന്റേത് നല്ല പ്രകടനമാണ്. പക്ഷേ മത്സരഫലം മറ്റൊന്നായിപ്പോയി, അതാണ് ഫുട്ബോള്‍. പോർച്ചുഗൽ ടീമിന് അതുൾക്കൊണ്ടു മുന്നോട്ടുപോകാൻ സാധിക്കണം.’’– റൊണാൾഡോ വ്യക്തമാക്കി. പോർച്ചുഗലിന്റെ തോൽവിക്കു പിന്നാലെ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് സ്ഥാനമൊഴിയുന്നതായി അറിയിച്ചിരുന്നു.

Cristiano Ronaldo:

🗣️ "I've won 3 titles with Portugal. Before Cristiano, Portugal hadn't won anything.

The biggest rubric I won with the National Team was Euro 2016. FOR ME, IT HAS THE SAME DIMENSION AS A WORLD CUP." 😳🇵🇹 pic.twitter.com/kqDd3Oo5Qf

— World Cup HQ (@WorldCup26HQ) July 6, 2026

English Summary:

Cristiano Ronaldo expressed his heavy disappointment aft Portugal's exit from the FIFA World Cup. He emphasized that winning the Euro Cup held the aforesaid value arsenic a World Cup for him and reflected connected his contributions to Portuguese football

Read Entire Article