റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും നിർമാണം ഭാവിയിൽ സ്വകാര്യ മേഖലയ്ക്ക് കൈമാറുമെന്ന സൂചനകളെ തുടർന്ന് ഐഎസ്ആർഒയിൽ ആശങ്ക ശക്തമാകുന്നു. ഇൻ-സ്പേസ് ചെയർമാൻ പവൻ ഗോയങ്കയുടെ പരാമർശത്തിന് പിന്നാലെ ഒമ്പത് ജീവനക്കാരുടെ സംഘടനകൾ ബഹിരാകാശ വകുപ്പിനും ഐഎസ്ആർഒ നേതൃത്വത്തിനും വിശദീകരണം തേടി കത്തയച്ചു.
വിക്ഷേപണ വാഹന നിർമാണത്തിൽ നിന്ന് ഐഎസ്ആർഒ പിന്മാറി ഗവേഷണത്തിലും സാങ്കേതിക വികസനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന സൂചനയാണ് ജീവനക്കാരിൽ ആശങ്കയുണ്ടാക്കിയത്. സ്വകാര്യ പങ്കാളിത്തത്തെ എതിർക്കുന്നില്ലെങ്കിലും, പി.എസ്.എൽ.വി, എൽ.വി.എം-3 പോലുള്ള വിജയകരമായ റോക്കറ്റ് പദ്ധതികളുടെ നിർമാണം പൂർണമായും സ്വകാര്യ മേഖലയ്ക്ക് കൈമാറരുതെന്നാണ് സംഘടനകളുടെ നിലപാട്.
ഇത്തരം നീക്കം ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയർമാരുടെയും നിയമനത്തെ ബാധിക്കുമെന്നും രാജ്യത്തിന്റെ തന്ത്രപ്രധാനമായ ബഹിരാകാശ വൈദഗ്ധ്യത്തിന് തിരിച്ചടിയാകാമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. വിഷയത്തിൽ കേന്ദ്ര സർക്കാരും ബഹിരാകാശ വകുപ്പും വ്യക്തമായ നയം പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
1 week ago
2





English (US) ·