റോയലാകാതെ ട്രിവാൻഡ്രം, മറുപടിയില്‍ അസറുദ്ദീന്റെ തീപ്പൊരി ബാറ്റിങ്, ‘റിയലി അമേസിങ്’ ആലപ്പി, വമ്പൻ വിജയം

4 weeks ago 4

ഓൺലൈൻ ഡെസ്ക്

Published: August 21, 2026 07:07 PM IST

1 minute Read

 KCA
ആലപ്പി താരങ്ങളായ സച്ചിൻ ബേബിയും മൊഹമ്മദ് അസ്ഹറുദ്ദീനും ബാറ്റിങ്ങിനിടെ. Photo: KCA

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി ആലപ്പി റിപ്പിൾസ്. റോയൽസ് ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം റിപ്പിൾസ് 12.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ടി.എസ്. വിനിലിന്റെയും മൊഹമ്മദ് അസറുദ്ദീന്റെയും തകർപ്പൻ പ്രകടനമാണ് റിപ്പിൾസിന് എട്ട് വിക്കറ്റ് വിജയം ഒരുക്കിയത്. നാല് ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടി.എസ്. വിനിലാണ് പ്ലെയർ ഓഫ് ദി മാച്ച്. ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ 126/8, ആലപ്പി റിപ്പിൾസ് - 12.5 ഓവറിൽ 127/2

What you should work next

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയൽസിന് തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറാനായില്ല. മത്സരത്തിലുടനീളം മികച്ച രീതിയിൽ പന്തെറിഞ്ഞ ആലപ്പിയുടെ ബോളർമാർ ആദ്യ പകുതിയിൽ തന്നെ കളി തങ്ങളുടെ വരുതിയിലാക്കി. ആദ്യ മൂന്ന് ഓവറുകളിൽ മൂന്ന് വിക്കറ്റുകളുമായി കളം നിറഞ്ഞ  ടി.എസ്. വിനിലാണ് റോയൽസ് ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്. അപകടകാരികളായ വിഷ്ണു വിനോദ്, ഗോവിന്ദ് ദേവ് പൈ, അഭിഷേക് പി. നായർ എന്നീ താരങ്ങളെയാണ് വിനിൽ തുടക്കത്തിൽ തന്നെ പവലിയനിലേക്ക് മടക്കിയത്. 

അനാവശ്യ റണ്ണിനായോടി ക്യാപ്റ്റൻ കൃഷ്ണപ്രസാദ് കൂടി പുറത്തായതോടെ നാല് വിക്കറ്റിന് 21 റൺസെന്ന നിലയിലായിരുന്നു റോയൽസ്. മധ്യനിരയിൽ സിജോമോൻ ജോസഫും ഭരത് സൂര്യയും കെ. അജീഷും നടത്തിയ ചെറുത്തുനിൽപ്പാണ് റോയൽസിന് മാന്യമായ സ്കോർ സമ്മാനിച്ചത്. 46 റൺസുമായി പുറത്താകാതെ നിന്ന സിജോമോൻ ജോസഫാണ് റോയൽസിന്റെ ടോപ് സ്കോറർ. കെ. അജീഷ് 23-ഉം ഭരത് സൂര്യ 17-ഉം റൺസെടുത്തു. റിപ്പിൾസിന് വേണ്ടി വിനിൽ മൂന്നും ജലജ് സക്സേന രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

What you should work next

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റിപ്പിൾസിന് മൊഹമ്മദ് അസറുദ്ദീൻ തകർപ്പൻ തുടക്കമാണ് നൽകിയത്. ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച അസറുദ്ദീൻ 20 പന്തിൽ അർധ സെഞ്ചറി പൂർത്തിയാക്കി. 4.2 ഓവറിൽ റിപ്പിൾസിന്റെ സ്കോർ 50 കടന്നു. 29 പന്തുകളിൽ എട്ട് ഫോറും അഞ്ച് സിക്സുമടക്കം 68 റൺസ് നേടിയ അസറുദ്ദീൻ നിഖിലിന്റെ പന്തിൽ അക്ഷയ് മനോഹർ ക്യാച്ചെടുത്താണ് പുറത്തായത്. പക്ഷെ അതിനകം തന്നെ റിപ്പിൾസ് വിജയം ഉറപ്പിച്ചിരുന്നു. തുട‍ർന്നെത്തിയ  കെ.എ. അരുണും സച്ചിൻ ബേബിയും ചേ‍ർന്ന് റിപ്പിൾസിനെ അനായാസം വിജയത്തിലെത്തിച്ചു. സച്ചിൻ ബേബി 26ഉം കെ.എ. അരുൺ 24-ഉം റൺസുമായി പുറത്താകാതെ നിന്നു. റോയൽസിന് വേണ്ടി നിഖിലും ബേസിൽ എൻ. പിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

English Summary:

Kerala Cricket League 2026, Trivandrum Royals vs Alleppey Ripples Match Live Updates

Read Entire Article