ലക്ഷങ്ങള്‍ വിലയുള്ള മിനി കൂപ്പര്‍ കാറില്‍ നിന്ന് സ്റ്റൈലന്‍ എന്‍ട്രി നല്‍കി കാവ്യ മാധവന്‍; ഈ സ്റ്റാര്‍ഡം ഒന്നും അങ്ങനെ അവസാനിക്കില്ല

3 weeks ago 7
കാവ്യ മാധവന്‍ അവസാനമായൊരു സിനിമയില്‍ അഭിനയിച്ചിട്ട് പത്ത് വര്‍ഷങ്ങള്‍ പിന്നിടുന്നു. 2016 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. അതും ദിലീപിന്റെ നായികയായിട്ട്. അതിന് ശേഷം ദിലീപുമായുള്ള വിവാഹം കഴിഞ്ഞു, കാവ്യ മാധവന്‍ പൂര്‍ണമായും അഭിനയത്തില്‍ നിന്നും മാറി നിന്നു.

വിവാഹത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പോലും കാവ്യ ആക്ടീവായിരുന്നില്ല. പിന്നാലെ ദിലീപ് കേസില്‍ അകപ്പെട്ടതോടെ കാവ്യ പൂര്‍ണമായും സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി. പിന്നീട് ഇന്‍സ്റ്റഗ്രാമിലൂടെ ഒരു തിരിച്ചുവരവ് നടത്തിയെങ്കിലും, അത് സജീവമായിരുന്നില്ല. ലക്ഷ്യയുടെ പ്രമോഷനപ്പുറം കാവ്യ മാധവന്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നത് വളരെ വിരളമാണ്.

Samayam Malayalamസ്‌കൂള്‍ ജീവിതത്തില്‍ നേരിട്ട അവഗണനയെ കുറിച്ച് നയന്‍താര, എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന് കരുതിയ കാലം
പൊതു പരിപാടികളില്‍ ദിലീപിനൊപ്പം പങ്കെടുക്കുന്നതും, സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുന്നതും കാവ്യയ്ക്ക് അത്രയധികം ഒഴിച്ചു കൂടാനാവാത്ത ഇടങ്ങളില്‍ മാത്രമാണ്. ഫാന്‍സിനെ കാണുകയോ അവരോട് സംവദിക്കുകയോ ചെയ്യുന്നില്ല. പക്ഷേ ഇപ്പോഴും കാവ്യയുടെ സ്റ്റാര്‍ഡത്തിന് യാതൊരു മാറ്റവും, ഇടിവും സംഭവിച്ചിട്ടില്ല. അത് നടി ഏറ്റവുമൊടുവില്‍ പങ്കുവച്ച പോസ്റ്റിന് വരുന്ന കമന്റ്‌സും ലൈക്കും കാണുമ്പോള്‍ മനസ്സിലാവും.

അന്‍പത് ലക്ഷത്തിലേറെ വിലയുള്ള മിനി കൂപ്പര്‍ എസ് പ്രീമിയം ഹാച്ച്ബാക്ക് കാറില്‍ നിന്ന് കാവ്യ രാജകീയമായി ഇറങ്ങി വരുന്ന ഒരു വീഡിയോ ആണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. വളരെ സിംപിളായ ഡ്രസ്സ് ധരിച്ച്, എന്നാല്‍ സ്റ്റൈലന്‍ എന്‍ട്രി കൊടുത്ത വീഡിയോ നിമിഷ നേരങ്ങള്‍ കൊണ്ടാണ് വൈറലായത്. രണ്ട് മണിക്കൂറിനകം പതിനാലായിരം ലൈക്കുകളും കുറേ അധികം കമറുകളും ഷെയറുകളും പോസ്റ്റിന് കിട്ടുന്നുണ്ട്.

കാവ്യയുടെ സിംപിള്‍ സ്റ്റൈലിങിനെയും ഡ്രസ്സിങിനെയും കുറിച്ചാണ് കമന്റില്‍ എല്ലാവരും സംസാരിക്കുന്നത്. ലക്ഷ്യയുടെ കുര്‍ത്തിയാണ് കാവ്യ ധരിച്ചിരിക്കുന്നത്. ശബരിയാണ് കാവ്യയുടെ ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

വിവാഹത്തിന് ശേഷം അഭിനയം നിർത്തുമെന്ന് കാവ്യ മാധവൻ നേരത്തെ പറഞ്ഞിരുന്നു. ആദ്യ വിവാഹത്തിൻറെ സമയത്തേ അത് വ്യക്തമാക്കിയ കാവ്യ, ഇനി താന്ർ ബ്രേക്ക് എടുക്കുകയാണെന്നും പറഞ്ഞിരുന്നു. എന്നാൽ ആ ബന്ധം വേർപിരിഞ്ഞപ്പോഴാണ് കാവ്യ സിനിമയിലേക്ക് തിരിച്ചെത്തിയത്. അഞ്ചാം വയസ്സിൽ അഭിനയ ലോകത്തേക്ക് വന്ന തനിക്ക്, വിവാഹത്തിന് ശേഷം കുടുംബിനിയായി ജീവിക്കാനാണ് ആഗ്രഹം എന്നാണ് കാവ്യ പറഞ്ഞിരുന്നത്. ഇപ്പോൾ ദിലീപിനും മകൾ മഹാലക്ഷ്മിയ്ക്കുമൊപ്പം അത്തരമൊരു ജീവിതമാണ് കാവ്യ മുന്നോട്ടു കൊണ്ടു പോകുന്നത്.

Read Entire Article