പിന്നീട് ചെയ്ത കുംകി എന്ന ചിത്രത്തിലെ അഭിനയവും ലക്ഷ്മി മേനോന് ഏറെ പ്രശംസകളും അംഗീകാരങ്ങളും നേടിക്കൊടുത്തിരുന്നു. പിന്നീട് തമിഴ് സിനിമയുടെ ഭാഗ്യ നായികയായി മാറിയ ലക്ഷ്മി, വിശാല്‍, വിജയ് സേതുപതി, കാര്‍ത്തി, സിദ്ധാര്‍ത്ഥ്, ജയം രവി തുടങ്ങിയവരുടെ എല്ലാം നായികയായി എത്തി. അവതാരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ദിലീപിന്റെ നായികയായും അഭിനയിച്ച ലക്ഷ്മി തിരഞ്ഞെടുക്കുന്ന സിനിമകളും കഥാപാത്രങ്ങളും അഭിനയ സാധ്യതകള്‍ ഉള്ളത് മാത്രമായിരുന്നു. വേദാളം എന്ന ചിത്രത്തില്‍ അജിത്തിന്റെ പെങ്ങളായി എത്തിയ വേഷമൊക്കെ തമിഴകത്ത് ആഘോഷിച്ചതാണ്.
എന്റെ നാർസിസിസ്റ്റിക് പ്രവണതകൾ ഞാൻ അംഗീകരിക്കുന്നു; തെറാപ്പി തുടങ്ങി, സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെന്ന് ഡോ. റോബിൻ രാധാകൃഷ്ണൻ
വെറും 20 വയസ്സിനുള്ളില്‍ തമിഴില്‍ ലക്ഷ്മി മേനോന്‍ തന്റേതായ ഇടം കണ്ടെത്തിയിരുന്നു. പിന്നീട് പെട്ടന്നാണ് കരിയറില്‍ നിന്നും ഒരു ബ്രേക്ക് എടുത്തത്. ഇടയ്ക്ക് ഒന്ന് രണ്ട് സിനിമകളില്‍ വന്ന് അഭിനയിച്ചു പോയി എങ്കിലും സജീവമായില്ല. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയൊരു ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.
പച്ച സാരിയുടുത്ത് ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത ഫോട്ടോകളും വീഡിയോകളുമാണ് ശ്രദ്ധ നേടുന്നത്. കണ്ടാല്‍ തിരിച്ചറിയാത്ത വിധം ലക്ഷ്മി മാറിയിരിക്കുന്നു. ശരീര വണ്ണം കൂടിയത് മാത്രമല്ല, മുഖത്തിന്റെ ഷേപ്പ് തന്നെ മാറി. എന്താണ് ലക്ഷ്മി പ്രിയയ്ക്ക് സംഭവിച്ചത് എന്നാണ് തമിഴില്‍ അത്രയേറെ നടിയെ സ്‌നേഹിച്ച ആരാധകരുടെയും ചോദ്യം. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലക്ഷ്മിയുടെ ഒരു ഫോട്ടോയോ വീഡിയോയോ പുറത്ത് വരുന്നത് എന്ന പ്രത്യേകതയുമുണ്ട്.
അതിനിടയില്‍ എന്തിനാണ് ലക്ഷ്മി മേനോന്‍ അഭിനയം നിര്‍ത്തിയത് എന്ന ചോദ്യവും ഉയരുന്നുണ്ട്. ബ്രേക്ക് എടുത്തതിനെ കുറിച്ച് ഒരിടയ്ക്ക് ലക്ഷ്മി മോനന്‍ തന്നെ പ്രതികരിച്ചിട്ടുള്ളതാണ്. പഠനം പോലും മാറ്റി വച്ചാണ് സിനിമയില്‍ ശ്രദ്ധിച്ചത്. എന്നാല്‍ മികച്ച വേഷങ്ങളൊന്നും വരാത്തതിനാല്‍, വെറുതേ അഭിനയിക്കുന്നതിലും നല്ലത് പഠനം മുന്നോട്ട് കൊണ്ടു പോകുന്നതാണ് എന്നതിനാലാണ് അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുത്തത് എന്നായിരുന്നു ലക്ഷ്മി മേനോന്‍ നല്‍കിയ വിശദീകരണം




English (US) ·