ഗിഫ്റ്റ് സിറ്റി: ഗിഫ്റ്റ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഫണ്ട് മാനേജ്‌മെന്റ് സ്ഥാപനങ്ങളിലൊന്നായ അര്‍ത്ഥ ഭാരത് ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സ് മൂന്ന് ബില്യണ്‍ ഡോളര്‍ എയുഎം ലക്ഷ്യമിട്ട് ആഗോള വിപുലീകരണത്തിന് തുടക്കമിടുന്നു.
മിഡില്‍ ഈസ്റ്റിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. ഇന്ത്യന്‍ പ്രവാസികളെയും, സോവറിന്‍, ക്വാസി-സോവറിന്‍ ഫണ്ടുകളിലെ വര്‍ധിക്കുന്ന താത്പര്യവും കണക്കിലെടുത്ത് അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റില്‍ (ADGM) സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്പനി.
മുബദാല, ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി തുടങ്ങിയ സോവറിന്‍ ഫണ്ടുകളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കൂടുതല്‍ നിക്ഷേപമെത്തുന്നു. ജിസിസി വിപണികളിലെ എച്ച്എന്‍ഐ, ഫാമിലി ഓഫീസ്, എസ്ഡബ്ല്യുഎഫ് എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തനമാരംഭിക്കാനുള്ള ശ്രമത്തിലാണെന്ന് അര്‍ത്ഥ ഭാരത് ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സിന്റെ മാനേജിംഗ് പാര്‍ട്ണര്‍ സച്ചിന്‍ സാവ്രികര്‍ പറഞ്ഞു.
അടുത്തിടെ ഗിഫ്റ്റ് സിറ്റിയില്‍ 2,300 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഓഫീസിലേക്ക് പ്രവര്‍ത്തനം മാറ്റിയ കമ്പനി ദുബായില്‍ 1,200 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഓഫീസും തുറന്നിട്ടുണ്ട്. അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റിലും സമാനമായ വലുപ്പത്തിലുള്ള മറ്റൊരു ഓഫീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.
യുഎസ് ഇതര നിക്ഷേപകര്‍ക്ക് മൂലധനം എത്തിക്കുന്നതിനായി ഫീഡര്‍ ഫണ്ടുകള്‍ അവതരിപ്പിക്കാനും അര്‍ത്ഥ ഭാരത് പദ്ധതിയിടുന്നു.
- അര്‍ത്ഥ ഗ്ലോബല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് : ഇന്ത്യയിലെ ഏറ്റവും വലിയ ഫോറിന്‍ ഡിസ്ട്രസ്ഡ് ഡെറ്റ് ഫണ്ടുകളിലൊന്ന്. 7 വര്‍ഷത്തെ കാലാവധിയില്‍ രണ്ട് വര്‍ഷം കൊണ്ട് ആറ് മടങ്ങ് വരുമാനം നല്‍കിക്കഴിഞ്ഞു.
- അര്‍ത്ഥ ഗ്ലോബല്‍ മള്‍ട്ടിപ്ലയര്‍ ഫണ്ട് : യുഎസ് വിപണികളെ ലക്ഷ്യമിടുന്ന ലോംഗ്-ഷോര്‍ട്ട് ഹെഡ്ജ് ഫണ്ട്. രണ്ടര മാസത്തിനുള്ളില്‍ 13.4% അബ്സൊല്യൂട്ട് റിട്ടേണ്‍ നല്‍കി.
- അര്‍ത്ഥ ഭാരത് അബ്സൊല്യൂട്ട് റിട്ടേണ്‍ ഫണ്ട്: ഹ്രസ്വകാല മിച്ചം നിക്ഷേപിക്കുന്നതിന് അനുയോജ്യം. ഇക്വിറ്റികള്‍, കമ്മോഡിറ്റികള്‍, പലിശ നിരക്ക് ഫ്യൂച്ചറുകള്‍ എന്നിവയില്‍ നിക്ഷേപിക്കുന്ന യുഎസ് ഡോളര്‍ അടിസ്ഥാനമാക്കിയുള്ള ഒരു ആര്‍ബിട്രേജ് ഫണ്ടാണിത്.
ഫീഡര്‍ ഫണ്ടുകള്‍ക്കായി അര്‍ത്ഥ ഭാരത് മൗറീഷ്യസിലും സ്വന്തമായി ഓഫീസ് സ്ഥാപിക്കുന്നുണ്ട്.
Content Highlights: Artha Bharat Targets $3 Billion AUM, Expands Globally from GIFT City Hub
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·