Published: June 29, 2026 11:04 AM IST
1 minute Read
വാഷിങ്ടൻ ∙ നെതർലൻഡ്സ് ഫുട്ബോളർ കോഡി ഗാക്പോയുടെയും പങ്കാളിയും മോഡലുമായ നോവ വൻഡർ ബേയുടെയും ഗർഭസ്ഥ ശിശു അന്തരിച്ചു. നോവയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
What you should work next
ഒക്ടോബറിൽ കുട്ടിയുടെ ജനനം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. തുന്നിയ തൊപ്പിയും ചെറു കമ്പിളിയുടെ മേൽ ഇരുവരുടെയും കൈകളുമുള്ള ചിത്രം പങ്കുവച്ചാണ് സങ്കടവാർത്ത നോവ വെളിപ്പെടുത്തിയത്.
‘വളരെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് കുടുംബം കടന്നു പോകുന്നത്. പിന്തുണയ്ക്ക് നന്ദി’, ഗാക്പോ സമൂഹമാധ്യമത്തിൽ കുറിച്ചു. ഇരുവരുടെയും മൂത്ത കുട്ടി സാമുവലിന് രണ്ടു വയസ്സുണ്ട്.
ലോകകപ്പിൽ നെതർലൻഡ്‍സിന്റെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച കോഡി ഗാക്പോ, സ്വീഡനെതിരെ രണ്ടു ഗോൾ നേടിയിരുന്നു. നോക്കൗട്ടിൽ മൊറോക്കോയ്‌ക്കെതിരെയാണ് നെതർലൻഡ്‌സിന്റെ മത്സരം.
English Summary:





English (US) ·