19 June 2025, 03:09 PM IST

ശ്രീ. മാരിമുത്തു - ബ്രാഞ്ച് മാനേജർ, ആനമല ബ്രാഞ്ച്, മുത്തൂറ്റ് ഫിനാൻസ്; ശ്രീ. ആർ. സുജിത് ഐഎഫ്എസ് - ഡെപ്യൂട്ടി ഡയറക്ടർ. പറമ്പിക്കുളം ടൈഗർ റിസർവ്; ശ്രീ. ജാൻസൺ വർഗീസ്, സിഎസ്ആർ മാനേജർ, മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്; ശ്രീ. ജിയോ ബേസിൽ പോൾ - റേഞ്ച് ഫോറസ്റ്റ് ഓഫീസർ, പറമ്പിക്കുളം റേഞ്ച്; ശ്രീ. വിജിൻ ദേവ് - റേഞ്ച് ഫോറസ്റ്റ് ഓഫീസർ, ഒരുക്കൊമ്പൻ റേഞ്ച്; ശ്രീ. സുധിൻ ജെ.കെ - റേഞ്ച് ഫോറസ്റ്റ് ഓഫീസർ, സുങ്കം റേഞ്ച്(വിശിഷ്ട വ്യക്തികൾ മറ്റു ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കും ഫ്രണ്ട്‌ലൈൻ സ്റ്റാഫുകൾക്കും ഒപ്പം നിൽക്കുന്നു)
പാലക്കാട്: പരിസ്ഥിതി സംരക്ഷണത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഭാഗമായി മുത്തൂറ്റ് ഫിനാന്‍സ് പറമ്പിക്കുളം കടുവാ സങ്കേതത്തിലെ വനവകുപ്പ് അധികൃതര്‍ക്ക് ആവശ്യമായ ക്യാമ്പിംഗ്, പട്രോളിംഗ് ഉപകരണങ്ങള്‍ നല്‍കി.
മുത്തൂറ്റ് ഫിനാന്‍സ് സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ 200 വാട്ടര്‍-റെസിസ്റ്റന്റ് ബാക്ക്പാക്കുകളും 150 ജോഡി ട്രെക്കിങ് ഷൂസുകളുമാണ് വനം വകുപ്പിന് കൈമാറിയത്. ദൈര്‍ഘ്യമേറിയ പട്രോളിംഗിന് സഹായിക്കാനാണ് ഇതിലൂടെ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി ഫോറസ്റ്റ് വാച്ചര്‍മാര്‍ക്ക് വനത്തിനുള്ളിലൂടെ കൂടുതല്‍ സഞ്ചരിക്കാനും അതാത് മേഖലകളില്‍ ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്താനും സാധിക്കും.
പാലക്കാട് ജില്ലയില്‍ 643.66 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പറമ്പിക്കുളം കടുവാ സങ്കേതം പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സങ്കേതത്തിന്റേയും ജൈവവൈവിധ്യ ശൃംഖലകളുടേയും ഒരു പ്രധാന ഭാഗമാണ്. ശക്തമായ സംരക്ഷണമുണ്ടെങ്കിലും വേട്ടയാടല്‍ പോലുള്ളവ തടയാനും വനാതിര്‍ത്തിയില്‍ ഉണ്ടാകുന്ന മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിലും വനം വകുപ്പ് ജീവനക്കാരുടെ പങ്ക് നിര്‍ണായകമാണ്.
പരിസ്ഥിതിയുടെ നിലനില്‍പ്പ് ഒരോരുത്തരുടെയും ഉത്തരവാദിത്തമാണ്. വനസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വനപാലകര്‍ പലപ്പോഴും ഉയര്‍ന്ന അപകടസാധ്യതയുമുള്ള സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ശരിയായ ഉപകരണങ്ങള്‍ ഉപയോഗിച്ച അവര്‍ക്ക് നമ്മുടെ ജൈവവൈവിധ്യത്തെ സംരക്ഷിക്കാനും വനത്തിന്റെ ആവാസവ്യവസ്ഥയും സമീപ പ്രദേശങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കാനും സാധിക്കും. അവരുടെ ഈ ദൗത്യത്തിന് പിന്തുണനല്‍കാന്‍ സാധിച്ചതില്‍ തങ്ങള്‍ അഭിമാനിക്കുന്നതായി മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് ജോര്‍ജ് പറഞ്ഞു.
സംരക്ഷണ പ്രവര്‍ത്തനങ്ങളെ സഹായിക്കാനും പരിസ്ഥിതി സംരക്ഷകരെ ശാക്തീകരിക്കാനും സിഎസ്ആര്‍ പങ്കാളിത്തങ്ങളെ സഹായിക്കാനുമുള്ള സ്ഥാപനമായ പറമ്പിക്കുളം ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഈ ഉപകരണങ്ങള്‍ നല്‍കിയത്.
Content Highlights: muthoot finance
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·