വലിയ ആളായി എന്ന ചിന്തയാവാം, മകളുടെ കല്യാണത്തിന് ഖുശ്ബു എന്നെ വിളിച്ചില്ല എന്ന് രാധ രവി

2 weeks ago 3
സഹതാര വേഷങ്ങളിലും അച്ഛന്‍ വേഷങ്ങളിലും നിറഞ്ഞ നിന്ന നടനാണ് രാധാരവി. അന്‍പത് വര്‍ഷത്തിലേറെയായി ഇന്റസ്ട്രിയില്‍ സജീവമായി നില്‍ക്കുന്ന നടന്‍, പല താരങ്ങളുടെയും വളര്‍ച്ചയും താഴ്ചയും കണ്ടിട്ടുണ്ട്. എന്നാല്‍ ചില ബന്ധങ്ങള്‍ വഷളാവുകയും ചെയ്തിരുന്നു. അത്തരത്തില്‍ ഒരു ബന്ധമാണ് ഖുശ്ബു സുന്ദറും കുടുംബവുമായി ഉണ്ടായിരുന്നത്. എന്നാല്‍ മകളുടെ വിവാഹത്തില്‍ തന്നെ ക്ഷണിച്ചില്ല എന്ന് രാധ രവി പറയുന്നു

ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാധ രവി. എന്തുകൊണ്ടാണ് ഖുശ്ബുവിന്റെ മകളുടെ വിവാഹത്തിന് വരാത്രിുന്നത് എന്നായിരുന്നു ചോദ്യം, എന്നെ വിളിച്ചില്ല, അതുകൊണ്ട് പോയില്ല. സുന്ദര്‍ സി എങ്കിലും വിളിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഉണ്ടായില്ല. കല്യാണ പത്രം എനിക്ക് വച്ചില്ല എന്നാണ് രാധ രവി പറഞ്ഞത്.

Also Read: അച്ഛനോടും അമ്മയോടും മാത്രം എന്നും എനിക്ക് പ്രശ്‌നമായിരുന്നു, രണ്ട് വര്‍ഷം തെറാപ്പി എടുത്തു എന്ന് ഐശ്വര്യ ലക്ഷ്മി

ഇന്റസ്ട്രിയില്‍ പല അവസരങ്ങളിലും ഞാന്‍ ഖുശ്ബുവിനെ സഹായിച്ചതായും രാധ രവി പറയുന്നു. ഒരിക്കല്‍ ഖുശ്ബുവിനെ എന്റെ സ്വന്തം കാറില്‍ ലൊക്കേഷനില്‍ കൊണ്ടാക്കിയിട്ടുണ്ട്. മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് ഖുശ്ബു കുഴഞ്ഞ് വീണപ്പോള്‍ ആരും എടുത്തില്ല. അവരെ തൊടാമോ എന്നൊക്കെയുള്ള പേടികാരണം മാറി നിന്നപ്പോള്‍ ഞാനാണ് അന്ന് എടുത്ത് ആശുപത്രിയില്‍ കൊണ്ടു പോയത്. അന്നൊക്കെ ഒരുപാട് നന്ദി പറഞ്ഞു.

പിന്നീട് ഇലക്ഷന്‍ സമയത്തും അവര്‍ക്ക് വേണ്ടി ഞാന്‍ പിന്തണച്ചിരുന്നു. പക്ഷേ ഇപ്പോള്‍ വലിയവരായി എന്ന ചിന്തയാവാം, കല്യാണത്തിന് വിളിച്ചില്ല. ഗോവയില്‍ വച്ച് നടത്തിയ വിവാഹമായതുകൊണ്ടാവാം, തങ്ങള്‍ വലിയവരാണ് എന്ന ചിന്തയാവാം. എന്നെ വിളിച്ചില്ല. ആര്‍ക്കൊക്കെ ക്ഷണപ്പത്രം വച്ചു, ആരൊക്കെ പോയി എന്നൊക്കെ ഞാന്‍ കണ്ടിരുന്നു. എന്നെ ഒഴിവാക്കുകയാണ് ഉണ്ടായത്. സുന്ദര്‍ സിയും വിളിച്ചില്ല- എന്നാണ് രാധ രവി പറഞ്ഞത്.


Also Read: അമ്മു മാപ്പ്, പിന്നില്‍ നിന്ന് കുത്തിയ പ്രിയപ്പെട്ടവരില്‍ നിന്ന് എന്നെ രക്ഷിക്കാന്‍ ഇറങ്ങിയിട്ട് നിനക്ക് വെറുപ്പേ കിട്ടിയുള്ളൂ; ഇമോഷണലായി സിന്ധു കൃഷ്ണ


ഇക്കഴിഞ്ഞ ജൂണ്‍ 25 ന് ആയിരുന്നു ഖുശ്ബു സുന്ദറിന്റെ മകളുടെ വിവാഹം. ഗോവയില്‍ വച്ച് വളരെ ഇന്റിമേറ്റ് ആയി നടന്ന ചടങ്ങായിരുന്നു അത്. തെലുങ്ക് - തമിഴ് സിനിമ ഇന്റസ്ട്രിയിലെ പ്രമുഖ താരങ്ങളെല്ലാം വിവാഹത്തില്‍ പങ്കെടുത്ത ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
Read Entire Article