വാപ്പയുടെയും മകന്റെയും സിനിമ ഒരുമിച്ച് തിയേറ്ററില്‍, ഉമ്മ ഏത് സിനിമ കാണും എന്ന ചോദ്യത്തിന് ദുല്‍ഖറിന്റെ മറുപടി

2 days ago 10
ഫാന്‍ ഫൈറ്റുകള്‍ പല തരത്തില്‍ കണ്ടിട്ടുള്ളവരാണ് നമ്മള്‍, എന്നാല്‍ ഇത്തവണ മത്സരം അച്ഛനും മകനും തമ്മിലാണ്. അതും രണ്ട് ഭാഷകളിലുള്ള രണ്ട് സിനിമകളിലൂടെ. മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും കാര്യമാണ് പറഞ്ഞുവരുന്നത്. മത്സരം നടക്കുന്നത് തമിഴിലും തെലുങ്കിലും നിന്നുകൊണ്ടാണ്!.

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ആകാശമലു ഒക്ക താര എന്ന തെലുങ്ക് ചിത്രം ഈ നവംബറിലാണ് വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്യാനൊരുങ്ങുന്നത്. തെലുങ്കില്‍ ഇതുവരെ ചെയ്ത എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റാക്കിയ ദുല്‍ഖര്‍ വളരെ അധികം പ്രതീക്ഷയോടെയാണ് ഈ ഒരു സിനിമയെയും കാണുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറും ടീസറും പോസ്റ്ററും എല്ലാം പ്രേക്ഷക പ്രതീക്ഷ നിലനിര്‍ത്തിക്കൊണ്ടു തന്നെയായിരുന്നു.

Also Read: ഇന്ദ്രന്‍സ് സാറിനൊപ്പം അഭിനയിച്ചപ്പോള്‍ മനസ്സ് നിറഞ്ഞു എന്ന് ധനുഷ്; എന്തൊരു മനുഷ്യനാണത്!

മറുവശത്ത് വാപ്പയുടെ ടീം കുറച്ചുകൂടെ ശക്തമാണ്. ധനുഷ് - മമ്മൂട്ടി കോമ്പിനേഷനിലാണ് ഒഎം എന്ന ചിത്രം വരുന്നത്. സംവിധായകനാവട്ടെ രംഗൂണ്‍, അമരന്‍ പോലുള്ള സിനിമകള്‍ സംവിധാനം ചെയ്ത രാജ്കുമാര്‍ പെരിയസാമിയും. സായി പല്ലവി, ശ്രീലീല പോലുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. സിയാ എന്ന കഥാപാത്രമായി മമ്മൂട്ടി വരുന്ന ചിത്രത്തിന്റെ ട്രെയിലര്‍ മാത്രമല്ല, സിനിമയുടെ പ്രി റിലീസിങ് ഈവന്റിന് മമ്മൂട്ടി വന്നതടക്കം വൈറലാണ്. ഈ സിനിമയും നവംബര്‍ 20 ന് ആണ് വേള്‍ഡ് വൈഡ് ആയി തിയേറ്ററിലെത്തുന്നത്. സിയാ എന്‍ട്രിയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും

ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഇത് ഹാപ്പി മൂവ്‌മെന്റ് ആണെന്നാണ് ദുല്‍ഖര്‍ പറയുന്നത്. കേരളത്തില്‍ നിന്നുള്ള ഞങ്ങള്‍, രണ്ട് വ്യത്യസ്ത ഇന്റസ്ട്രിയില്‍ നിന്നുകൊണ്ട് മഒരുമിച്ച് ഒരേ സമയം സിനിമകള്‍ റിലീസ് ചെയ്യുന്നതില്‍ സന്തോഷമുണ്ട് എന്ന് ദുല്‍ഖര്‍ പറഞ്ഞു. അങ്ങനെയാണെങ്കില്‍ ഉമ്മ ഏത് സിനിമയായിരിക്കും ആദ്യം കാണുക എന്നതാ.ിരുന്നു അവതാരകയുടെ ചോദ്യം.


ഉമ്മയ്ക്ക് കുറച്ച് ചായിവ് എന്റെ ഭാഗത്തേക്കാണ്. അതിന് വാപ്പ എപ്പോഴും പറയും, ഞാന്‍ ഇത്ര വര്‍ഷമായി അഭിനയിച്ചുകൊണ്ടിരിക്കുന്നു, ഇതുവരെ എന്റെ അടുത്ത് സിനിമയെ കുറിച്ച് ഒന്നും ചോദിക്കാറുമില്ല പറയാറുമില്ല, ഇതുപോലെ ഇരുന്ന് കാണാറുമില്ല. പക്ഷേ നീ വന്നതിന് ശേഷം നിന്റെ എല്ലാ സിനിമയും അത്രയും താത്പര്യത്തോടെയാണ് കാണുന്നത് എന്ന്.
Read Entire Article