വിജയിയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റി! അവസാനത്തെ ചിത്രം പെട്ടിക്കകത്ത് തന്നെയാവുമോ?

1 month ago 5

Authored by: അശ്വിനി പി|Samayam Malayalam16 Feb 2026, 2:58 p.m. IST

തന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള ഒരു മികച്ച തുടക്കം എന്ന നിലയിലാണ് വിജയ് തന്റെ അവസാനത്തെ സിനിമയെ കണ്ടിരുന്നത്. എന്നാല്‍ ആ കണക്ക് കൂട്ടലുകള്‍ വെള്ളത്തില്‍വരച്ച വരപോലെ ആയിപ്പോയി

vijay jananayaganവിജയ്
പ്രഖ്യാപിച്ച നാള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ സിനിമയാണ് ജനനായകന്‍ . വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് അവസാനമായി അഭിനയിക്കുന്ന സിനിമ എന്ന നിലയില്‍ സിനിമയുടെ ഓരോ ഘട്ടത്തിലും പുറത്തുവന്ന വാര്‍ത്തകള്‍ അത്രയേറെ ആവേശം നിറക്കുന്നതായിരുന്നു. അവസാന സിനിമയുടെ ഓഡിയോ ലോഞ്ച് എന്ന കാരണത്താല്‍ ജനനായകന്റെ ഓഡിയോ ലോഞ്ചും പ്രൗഢ ഗംഭീരമായി നടന്നു. അത്രയേറെ ഇമോഷണലുമായിരുന്നു അത്.

എന്നാല്‍ സിനിമയുടെ ട്രെയിലര്‍ ഇറങ്ങി, ചിത്രം റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ നില്‍ക്കെ സെന്‍സര്‍ബോര്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന് റിലീസ് വഴിമുട്ടി. ജനുവരി 10 ന് പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി റിലീസ് ചെയ്യാനിരുന്ന സിനിമയായിരുന്നു ജനനായകന്‍. എന്നാല്‍ പല ശ്രമങ്ങള്‍ നടത്തിയിട്ടും, ഒരു മാസം കഴിഞ്ഞിട്ടും റിലീസിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇനി അടുത്തെങ്ങും ജനനായകന്‍ വെളിച്ചം കാണാനുള്ള സാധ്യതയില്ല എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Also Read: ഇത് കാണാന്‍ അച്ഛനില്ലാതെ പോയല്ലോ, എന്നാലും ജീവിതത്തിലേക്ക് തിരിച്ചുവന്നതില്‍ സന്തോഷ; താരപുത്രിയെ പ്രശംസിച്ച് ആരാധകര്‍

33 വര്‍ഷത്തെ അഭിനയ ജീവിതത്തിന് തിരശ്ശീല ഇടുന്ന സിനിമയായിട്ടും എന്തുകൊണ്ട് വിജയ് ഒരു റീമേക് ചിത്രം അതിനായി തിരഞ്ഞെടുത്തു എന്നത് ആരാധകരെയും കുഴപ്പിച്ച ചോദ്യമായിരുന്നു. എന്നാല്‍ നന്ദമൂരിബാലകൃഷ്ണ നായകനായ ഭഗവതി കേസരി എന്ന ചിത്രത്തിന്റെ റീമേക്ക് ചെയ്തുകൊണ്ട് തന്നെ സിനിമ ജീവിതം അവസാനിപ്പിക്കുന്നതില്‍ വിജയ്ക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടായിരുന്നു. സിനിമയുടെ ട്രെയിലറില്‍ അത് വളരെ വ്യക്തവുമാണ്.

ഏപ്രിലില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് ലക്ഷ്യമിട്ടാണ് ജനനായകന്‍ എന്ന പേരില്‍ തന്നെ ഇങ്ങനെ ഒരു സിനിമ വിജയ് അങ്ങോട്ട് ആവശ്യപ്പെട്ടുകൊണ്ട് എച്ച് വിനോദ് സംവിധാനം ചെയ്യാന്‍ തീരുമാനിച്ചത്. പേടിച്ച് പിന്നോട്ട് മാറി നില്‍ക്കുന്ന പെണ്‍കുട്ടിക്ക് പ്രചോദനം നല്‍കുന്ന നായകനായിട്ടാണ് വിജയ് യുടെ വരവ്, രാഷ്ട്രീയം ആഘോഷിക്കാന്‍ പാകത്തിനുള്ള ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും ഡയലോഗുകളും ആയതോടെ രാഷ്ട്രീയ പ്രവേശനത്തിന് അതൊരു പ്രമോഷനുമാണ്. പക്ഷേ ആ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് സെന്‍സര്‍ ബോഡിന്റെ ഇടപെടലുണ്ടായത്.


ഏപ്രിലില്‍ ഇലക്ഷന്‍ നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍, ഇലക്ഷന്‍ കമ്മീഷനും ഇടപെടുന്നതോടെ റിലീസ് അടുത്തെങ്ങും നടക്കും എന്ന് തോന്നുന്നില്ല. തിരഞ്ഞെടുപ്പിന് വോട്ടാക്കാന്‍ ഉദ്ദേശിച്ച സിനിമ, തിരഞ്ഞെടുപ്പിന് ശേഷമെങ്കിലും വെളിച്ചം കാണണേ എന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍. എന്തൊക്കെയായാലും മൂന്ന് പതിറ്റാണ്ട് കാലം തമിഴ് സിനിമയ്ക്ക് വേണ്ടി ജീവിതം മാറ്റിവച്ച ഒരു കലാകാരന്‍ ഇതിലും മികച്ചൊരു സെന്റോഫ് തീര്‍ച്ചയായും അര്‍ഹിക്കുന്നതാണ് എന്ന് പറയുന്ന പക്ഷക്കാരുമുണ്ട്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article