ഇപ്പോഴിതാ വിജയ്ക്ക് പിന്നാലെ ധനുഷും രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്ന തരത്തിലുള്ള ചര്‍ച്ചകളൊക്കെ നടക്കുകയാണ്. ധനുഷിന്റെ പല സംസാരവും, രീതിയും വിരല്‍ ചൂണ്ടുന്നത് വൈകാതെ വിജയ് യുടെ പാദ പിന്‍തുടര്‍ന്ന് ധനുഷും സ്വന്തമായി ഒരു പാര്‍ട്ടി പ്രഖ്യാപിച്ച് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ട് എന്നാണ്. ആ വിഷയത്തെ അഡ്രസ്സ് ചെയ്യുകയാണിപ്പോള്‍ സായി പല്ലവി .
ധനുഷ്- മമ്മൂട്ടി - സായി പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ഓം ചാപ്റ്റര്‍ 1 ഉദിരം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു നടി. പരിപാടിയില്‍ പങ്കെടുക്കാന്‍ വരുമ്പോള്‍ നിറയെ കൊടികള്‍ കണ്ടു എന്നും, താനൊരു രാഷ്ട്രീയ പരിപാടിയിലേക്കാണോ വരുന്നത് എന്ന തോന്നലുണ്ടായി എന്നും പറഞ്ഞുകൊണ്ടാണ് സായി പല്ലവി സംസാരിക്കുന്നത്.
വിജയ് സര്‍ നമുക്കറിയാമല്ലോ, അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പോയതിന് ശേഷം സിനിമ വിട്ടു. ധനുഷ് സര്‍ സിനിമയില്‍ അഭിനയിക്കുന്നത് തുടരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു എന്നാണ് സായി പല്ലവി പറഞ്ഞത്. എന്നിരുന്നാലും ധനുഷ് എന്ത് തീരുമാനം എടുത്താലും ഞാന്‍ അതിനെ പിന്തുണയ്ക്കുമെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.
Also Read: ഈ ദീപാവലിക്ക് ഞാനൊരു കാര്യം ചെയ്യാന്‍ പോകുകയാണ്, നിങ്ങള്‍ക്കും എനിക്കൊപ്പം കൂടാം എന്ന് തൃഷ കൃഷ്ണന്‍
കരിയറില്‍ ഇപ്പോള്‍ സായി പല്ലവി ഏറ്റവും തിളക്കമുള്ള സ്‌പേസില്‍ നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസമാണ് രാമായണ എന്ന സായി പല്ലവിയുടെ ചിത്രം റിലീസ് ചെയ്തത്. സീരയായി സായി പല്ലവി എത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. തിയേറ്ററില്‍ ഒരു ചിത്രം വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കെയാണ്, സായി പല്ലവി ഇപ്പോള്‍ തന്റെ അടുത്ത ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളിലേക്ക് കടന്നിരിക്കുന്നത്.




English (US) ·