വിജയ് സേതുപതി- പുരി ജഗന്നാഥ് പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ തബു

11 months ago 13

മിഴ് സൂപ്പര്‍താരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ പുരി ജഗന്നാഥ് ഒരുക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം തബുവും പ്രധാന വേഷത്തിലെത്തുന്നു. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിര്‍മിക്കുന്നത് പുരി കണക്റ്റിന്റെ ബാനറില്‍ പുരി ജഗന്നാഥും ചാര്‍മി കൗറും ചേര്‍ന്നാണ്.

തെലുങ്ക് പുതുവര്‍ഷമായ ഉഗാദിയോടനുബന്ധിച്ചാണ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയത്. ചിത്രത്തിന്റെ കഥയില്‍ ആകൃഷ്ടയായ തബു, വളരെ പെട്ടെന്നാണ് ഇതിന്റെ ഭാഗമാകാനുള്ള തീരുമാനം എടുത്തത്.

ഈ വമ്പന്‍ പ്രോജക്റ്റിനെ കൂടുതല്‍ ആവേശകരമാക്കുന്നത്, പുരി ജഗന്നാഥ് രചിച്ച വ്യത്യസ്തമായ തിരക്കഥയില്‍ വിജയ് സേതുപതിയെ ഇതുവരെ കാണാത്ത വേഷത്തില്‍ അവതരിപ്പിക്കുന്നു എന്നതാണ്. മുമ്പ് ആരും കണ്ടിട്ടില്ലാത്ത വിജയ് സേതുപതിയുടെ ഒരു വശം തുറന്നുകാട്ടാന്‍ ഒരുങ്ങുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍. വളരെ ശക്തമായ കഥയും കഥാപാത്രങ്ങളുമാണ് ഇതിലൂടെ സംവിധായകന്‍ അവതരിപ്പിക്കുക.

ജൂണിലാണ് ചിത്രത്തിന്റെ റെഗുലര്‍ ചിത്രീകരണം ആരംഭിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ഒരു മള്‍ട്ടി- ലാംഗ്വേജ് റിലീസായാണ് ചിത്രം ഒരുക്കുന്നത്. രചന, സംവിധാനം: പുരി ജഗന്നാഥ്, നിര്‍മാതാക്കള്‍: പുരി ജഗന്നാഥ്, ചാര്‍മി കൗര്‍, ബാനര്‍: പുരി കണക്ട്‌സ്, സിഇഒ: വിഷു റെഡ്ഡി, മാര്‍ക്കറ്റിങ്: ഹാഷ്ടാഗ് മീഡിയ, പിആര്‍ഒ: ശബരി.

Content Highlights: Tabu joins Vijay Sethupathi and Puri Jagannadh's film

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article