വിനീസ്യൂസും റാഫിഞ്ഞയും ഇന്ത്യയിലേക്ക്; സൗഹൃദ മത്സരത്തിനുള്ള ‘സൂപ്പർ’ ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ

1 week ago 4

ഓൺലൈൻ ഡെസ്‌ക്

Published: September 10, 2026 08:00 AM IST Updated: September 10, 2026 08:12 AM IST

1 minute Read

വിനിസ്യൂസ് ജൂനിയർ (Photo by Lars Baron / GETTY IMAGES NORTH AMERICA / Getty Images via AFP)
വിനിസ്യൂസ് ജൂനിയർ (Photo by Lars Baron / GETTY IMAGES NORTH AMERICA / Getty Images via AFP)

റിയോ ഡി ജനീറോ ∙ ഇന്ത്യ, ഓസ്ട്രേലിയ ഫുട്ബോൾ ടീമുകൾക്കെതിരായ സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ. സൂപ്പർ താരങ്ങളടക്കം അണിനിരക്കുന്ന 26 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. റയൽ മഡ്രിഡ് താരം വിനീസ്യൂസ് ജൂനിയറിന്റെ സാന്നിധ്യമാണ് ഏറ്റവും ശ്രദ്ധേയം. ബാർസിലോന ഫോർവേഡ് റാഫിഞ്ഞ ഉൾപ്പെടെയുള്ള വമ്പൻ താരങ്ങളും ടീമിലിടം നേടിയിട്ടുണ്ട്. എൻഡ്രിക്, ആന്ദ്രേ സാന്റോസ്, മാർക്വിഞ്ഞോസ്, ഗബ്രിയേൽ, ബ്രൂണോ ഗ്വിമാറസ്, എസ്റ്റെവാവോ എന്നിവരാണ് ടീമിലെ മറ്റ് പ്രമുഖർ. കാർലോ ആഞ്ചലോട്ടിയാണ് കോച്ച്.

What you should work next

സെപ്റ്റംബർ 25, 29 തീയതികളിൽ ഓസ്ട്രേലിയക്കെതിരെ രണ്ടു മത്സരങ്ങൾ കളിക്കുന്ന ബ്രസീൽ, ഒക്ടോബർ 3ന് കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യയെ നേരിടും. സൗഹൃദ മത്സരത്തിനുള്ള ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും സ്റ്റേഡിയവും അടിസ്ഥാന സൗകര്യങ്ങളും പരിശോധിക്കുന്നതിനുമായി ബ്രസീലിയൻ പ്രതിനിധി സംഘം സോൾട്ട് ലേക്ക് സ്റ്റേഡിയം സന്ദർശിച്ചിരുന്നു. എന്നാൽ സ്റ്റേഡിയത്തിലെ കളിസ്ഥലം നിരപ്പല്ലാത്തതിനെക്കുറിച്ച് ഇവർ കടുത്ത ആശങ്ക രേഖപ്പെടുത്തി.

ബ്രസീൽ ടീം

ഗോൾകീപ്പർമാരും ഡിഫൻഡർമാരും:

ഹ്യൂഗോ സൗസ (കൊറിന്ത്യൻസ്), പെഡ്രോ മോറിസ്കോ (കൊരിറ്റിബ), ഒട്ടാവിയോ (ക്രുസെയ്റോ); ആർതർ ഡയസ് (അത്‌ലറ്റിക്കോ-പിആർ), ഡഗ്ലസ് സാന്റോസ് (സെനിത്), ഗബ്രിയേൽ മഗൽഹെയ്സ് (ആഴ്സണൽ), ജെയർ (നോട്ടിംഗ്ഹാം ഫോറസ്റ്റ്), മാർക്വിഞ്ഞോസ് (പിഎസ്‌ജി), മാത്യൂസിഞ്ഞോസ് (കൊറിന്ത്യൻസ്), മൗറോ ജൂനിയർ (പിഎസ്വി), വിറ്റർ റെയ്സ് (മാഞ്ചസ്റ്റർ സിറ്റി), വെസ്ലി (റോമ).

മിഡ്ഫീൽഡർമാർ: ആന്ദ്രേ സാന്റോസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ബ്രെനോ ബിഡോൺ (കൊറിന്ത്യൻസ്), ബ്രൂണോ ഗ്വിമാറസ് (ആഴ്സസൽ), ഡാനിലോ (ബോട്ടാഫോഗോ), ഡഗ്ലസ് ലൂയിസ് (യുവന്റസ്), ഗബ്രിയേൽ ബോണ്ടെമ്പോ (സാന്റോസ്).

ഫോർവേഡുകൾ: എൻഡ്രിക് (റയൽ മഡ്രിഡ്), എസ്റ്റെവാവോ (ചെൽസി), ജോവോ പെഡ്രോ (ചെൽസി), പെഡ്രോ (ഫ്ലെമെംഗോ), റാഫിന്യ (ബാർസിലോന), രായൻ (ബോൺമൗത്ത്), സാമുവൽ ലിനോ (ഫ്ലെമെംഗോ), വിനീസ്യൂസ് ജൂനിയർ (റയൽ മഡ്രിഡ്).

English Summary:

Brazil has announced its 26-member squad for upcoming affable matches against India and Australia. The squad features salient stars similar Vinicius Jr and Raphinha, with their archetypal lucifer against India scheduled successful Kolkata.

Read Entire Article