വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞു എന്നതിലെ സത്യാവസ്ഥ? 13 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചിട്ടും പേര് തിരുത്തിയില്ലേ?

1 month ago 6
vidya and vinuവിനു മോഹനും വിദ്യയും
താര ദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍ വിഷയത്തില്‍ ഇതുവരെ വിദ്യയോ വിനു മോഹനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല, യാതൊരു സ്ഥിരീകരണവും നല്‍കിയിട്ടുമില്ല. ഇരുവരുടെയും സോഷ്യല്‍ മീഡിയ അക്ടിവിറ്റികള്‍ വിലയിരുത്തിയാണ് ഇപ്പോള്‍ വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി വിദ്യയും വിനു മോഹനും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്നത് ഇരുവരുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ വ്യക്തമാണ്. ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഒരുമിച്ചുള്ള ഫോട്ടോകള്‍ എല്ലാം ഇരുവരും നീക്കം ചെയ്തിട്ടുണ്ട്. അതേ സമയം വിദ്യയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ നെയിം ഇപ്പോഴും വിദ്യ വിനു മോഹന്‍ എന്നു തന്നെയാണ്. ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോകള്‍ നീക്കം ചെയ്തുവെങ്കിലും നടിയുടെ ഫേസ്ബുക്കില്‍ ഇരുവരുടെയും പ്രണയം നിറഞ്ഞു നില്‍ക്കുന്ന ഫോട്ടോകളും പോസ്റ്റുകളും ഇപ്പോഴും നില നില്‍ക്കുന്നു.

Samayam Malayalamഅത്രയധികം സ്‌നേഹത്തോടെ കഴിഞ്ഞവരാണ് ഞങ്ങള്‍, ഞങ്ങളെ പിരിച്ചതിന്റെ ഒരേ ഒരു കാരണം പണം; രാധയുമായുള്ള പ്രശ്‌നത്തെ കുറിച്ച് അംബിക
വിദ്യയുടെ സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ നടി നടത്തുന്ന സോളോ ട്രിപ്പുകളുടെ വിശേഷങ്ങളാണ്. അടുത്തിടെ ഒരു മഹീന്ദ്ര കാര്‍ താരം വാങ്ങിച്ചിരുന്നു, അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ആ കാര്‍ വാങ്ങാന്‍ വിദ്യ എത്തിയത്. അതേ സമയം മറുവശത്ത് വിനു മോഹനും മഹീന്ദ്ര ബിഇ6 കാര്‍ എടുത്തിട്ടുണ്ട്. കാര്‍ റിവീലിങ് വീഡിയോയില്‍ വിനു മോഹനൊപ്പം അമ്മയും അനിയന്‍ അനു മോഹനും, അനിയന്റെ ഭാര്യയും കുഞ്ഞുമാണുള്ളത്. അപ്പോഴേ വിദ്യയുടെ അഭാവത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇരുവരും വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത് എങ്കിലും, ഈ വിഷയത്തെ കുറിച്ച് എവിടെയും രണ്ട് പേരും തുറന്ന് സംസാരിച്ചിട്ടില്ല.


2013 ല്‍ ആയിരുന്നു വിനു മോഹന്റെയും വിദ്യയുടെയും പ്രണയ വിവാഹം. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കൊച്ചുമകനും, നടി ശോഭയുടെ മകനും, സായി കുമാറിന്റെ മരുമകനുമായ വിനു മോഹന്‍ , ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്. തുടര്‍ന്ന ്‌നിരവധി സിനിമകളുടെ ഭാഗമായി. 2007 ല്‍ ദണ്ഡയുതപാണി എന്ന തമിഴ് സിനിമയിലൂടെ ബിഗ് സ്‌ക്രീനിലേക്ക് എത്തിയ വിദ്യ നീലാംബരി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിന് പരിചിതമായത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചുവെങ്കിലും, ഇന്ന് തമിഴ് സീരിയലുകളിലെ മിന്നു താരമാണ് വിദ്യ.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article