വിപണിയില്‍ കനത്ത ചാഞ്ചാട്ടമുണ്ടായാല്‍ ആദ്യം ബാധിക്കുക ചെറുകിട-ഇടത്തരം ഓഹരികളെയായിരിക്കും. വന്‍കിടക്കാര്‍ ഒരുപരിധിവരെ പിടിച്ചുനില്‍ക്കുകയും ചെയ്യും. തകര്‍ച്ച രൂപപ്പെടാന്‍ തുടങ്ങുമ്പോള്‍തന്നെ വന്‍കിട ഓഹരികളിലേയ്ക്ക് നിക്ഷേപകര്‍ കൂടുമാറുകയാണ് ചെയ്യുക. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും വിദേശ നിക്ഷേപ സ്ഥാപനങ്ങളും ആവഴിയെതന്നെ നീങ്ങും.
ഇതിനിടെ ചെറിയതോതിലെങ്കിലും ചെറുകിട ഓഹരികളിലും നിക്ഷേപ വരവ് ഉണ്ടായേക്കാം. 2025 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ നിരവധി സ്‌മോള്‍ ക്യാപ് ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ വിഹിതം കൂട്ടിയതായി കാണാം. ചെറുകിട ഓഹരികളില്‍ വിശ്വാസം പുലര്‍ത്തുന്നതിന്റെ ഭാഗമായികൂടി അതിനെ കാണാം. ഈ സാഹചര്യത്തില്‍ വിദേശ നിക്ഷേപകര്‍ നിക്ഷേപ വിഹിതം കൂട്ടിയ സ്‌മോള്‍ ക്യാപ് ഓഹരികള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ജെബി കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസിക്യൂട്ടിക്കല്‍സ്
സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ 14.65 ശതമാനത്തില്‍നിന്ന് നാലാം പാദത്തില്‍ 18.3 ശതമാനമായാണ് വിഹിതം വര്‍ധിപ്പിച്ചത്.
1675 രൂപ നിലവാരത്തിലാണ് ഓഹരിയില്‍ വ്യാപാരം നടക്കുന്നത്. 2,030 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില. താഴ്ന്ന വില 1,385.75 രൂപയും. ഫാര്‍മ കമ്പനിയാണ്.
ഗ്ലാന്‍ഡ് ഫാര്‍മ
മൂന്നാം പാദത്തിലെ 5.04 ശതമാനത്തില്‍നിന്ന് നാലാം പാദത്തില്‍ 6.9 ശതമാനമായി വിഹിതം ഉയര്‍ത്തി.
1530 രൂപ നിലവാരത്തിലാണ് ഓഹരിയില്‍ വ്യാപാരം നടക്കുന്നത്. 2,220.95 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം. താഴ്ന്ന വില 1,277.8 രൂപയുമാണ്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ്.
സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ്
ഓഹരി വിഹിതം മൂന്നാം പാദത്തിലെ 20.05 ശതമാനത്തില്‍നിന്ന് നാലാം പാദത്തില്‍ 22.83 ശതമാനമായി വര്‍ധിപ്പിച്ചു.
127 രൂപ നിലവാരത്തിലാണ് ഓഹരിയില്‍ വ്യാപാരം നടക്കുന്നത്. 168.70 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില. താഴ്ന്ന നിലവാരമാകട്ടെ 89.32 രൂപയും. മീഡിയ-വിനോദ വ്യവസായത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന കമ്പനിയാണ്.
ആപ്റ്റസ് വാല്യു ഹൗസിങ് ഫിനാന്‍സ്
21.86 ശതമാനത്തില്‍നിന്ന് 27.74 ശതമാനമായി വിഹിതം വര്‍ധിപ്പിച്ചു.
344 രൂപ നിലവാരത്തിലാണ് ഓഹരിയില്‍ വ്യാപാരം നടക്കുന്നത്. 401.65 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില. 267.95 രൂപ താഴ്ന്ന നിലവാരവുമാണ്. ബാങ്കിതര ധനകാര്യ സ്ഥാപനമാണ്.
സമ്മാന്‍ ക്യാപിറ്റല്‍
വിദേശ നിക്ഷേപകര്‍ 19.53 ശതമാനത്തില്‍നിന്ന് 24.69 ശതമാനമായി വിഹിതമുയര്‍ത്തി.
121.43 രൂപ നിലവാരത്തിലാണ് ഓഹരിയില്‍ വ്യാപാരം നടക്കുന്നത്. 183.30 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില. താഴ്ന്ന വിലയാകട്ടെ 97.61 രൂപയും. ഹൗസിങ് ഫിനാന്‍സ് മേഖലയിലെ ബാങ്കിതര ധനകാര്യ സ്ഥാപനമാണ്.
ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്
മൂന്നാം പാദത്തിലെ 18.14 ശതമാനത്തില്‍നിന്ന് വിഹിതം 20.18 ശതമാനമായി ഉയര്‍ത്തി.
590 രൂപ നിലവാരത്തിലാണ് ഓഹരിയില്‍ വ്യാപാരം നടക്കുന്നത്. 742.20 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം. 333.40 രൂപ താഴ്ന്നതും. കെമിക്കല്‍-വളം നിര്‍മാണ മേഖലയിലെ കമ്പനിയാണ്.
റെഡിംഗ്ടണ്‍
58.53 ശതമാനത്തില്‍നിന്ന് 60.57 ശതമാനമായി വിഹിതം ഉയര്‍ത്തി.
266 രൂപ നിലവാരത്തിലാണ് ഓഹരിയില്‍ വ്യാപാരം നടക്കുന്നത്. 306.99 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില. 158.61 രൂപയാണ് താഴ്ന്ന വില. ഐടി ഹാര്‍ഡ്‌വെയര്‍ മേഖലയിലാണ് കമ്പനിയുടെ പ്രവര്‍ത്തനം.
വിജയ ഡയഗ്‌നോസ്റ്റിക് സെന്റര്‍
വിദേശ നിക്ഷേപകരുടെ ഓഹരി വിഹിതം 17.54%-ല്‍ നിന്ന് 19.36% ആയി കൂടി.
946 രൂപ നിലവാരത്തിലാണ് ഓഹരിയില്‍ വ്യാപാരം നടക്കുന്നത്. 1,275 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില. 730 രൂപ താഴ്ന്ന നിലവാരവും. ആശുപത്രി അനുബന്ധ മേഖലയിലാണ് കമ്പനിയുടെ പ്രവര്‍ത്തനം.
പൂനാവല്ല ഫിന്‍കോര്‍പ്പ്
ഓഹരി വിഹിതം 8.19%-ല്‍ നിന്ന് 9.99% ആയി വര്‍ധിപ്പിച്ചു.
400 രൂപ നിലവാരത്തിലാണ് ഓഹരിയില്‍ വ്യാപാരം നടക്കുന്നത്. 472.40 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം. 267.20 രൂപ താഴന്ന നിലവാരവും. ബാങ്കിതര ധനകാര്യ സ്ഥാപനമാണ് പൂനല്ല ഫിന്‍കോര്‍പ്.
എസ്ബിഎഫ്‌സി ഫിനാന്‍സ്
4.92%-ല്‍ നിന്ന് 6.53 ശതമാനമായി ഓഹരി വിഹിതം വര്‍ധിപ്പിച്ചു.
109 രൂപ നിലവാരത്തിലാണ് ഓഹരിയില്‍ വ്യാപാരം നടക്കുന്നത്. 112.41 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം. 77.05 താഴ്ന്ന നിലവാരവുമാണ്. മാനേജുമെന്റ് കണ്‍സള്‍ട്ടിങ് കമ്പനിയാണ്.
മുന്നറിയിപ്പ്: വിദേശ നിക്ഷേപകര്‍ വിഹിതമുയര്‍ത്തിയതുകൊണ്ട് മികച്ച പ്രകടനം നടത്തുന്ന കമ്പനികളാകണമെന്നില്ല. സ്വന്തമായി വിലയിരുത്തിയതിനുശേഷം നിക്ഷേപം നടത്തുക. ഇതൊരു നിക്ഷേപ ശുപാര്‍ശയല്ല.
Content Highlights: Small-Cap Investment Spotlight: Which Companies Are Attracting FII Attention?
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·