വിമർശനങ്ങൾക്ക് മറുപടിയായി വെട്രിമാരൻ ; ഞാൻ പ്രാധാന്യം കൊടുക്കുന്നത് കഥക്കാണ്

3 weeks ago 5
കാമ്പും കഴമ്പുള്ള കഥകൾ പറഞ്ഞ് നിരൂപക പ്രശംസകൾ ഏറ്റുവാങ്ങാറുള്ള സംവിധായകനാണ് വെട്രിമാരൻ .തമിഴ് സംവിധായകൻ വെട്രിമാരന്റെ സിനിമകളിലെ ലിപ് സിങ്ക് പ്രശ്നങ്ങൾ സിനിമാലോകത്ത് ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ഏറെക്കാലമായുള്ള ഈ വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് വെട്രിമാരൻ ഇപ്പോൾ.

സാമൂഹികവും രാഷ്ട്രീയവുമായ പ്രാധാന്യം ഉള്ള കഥകളുടെ റിയലിസ്റ്റിക് ആയ ആഖ്യാനങ്ങൾ ആണ് വെട്രിമാരൻ സിനിമകളുടെ കാതൽ. ആട്കളം, വിസാരണൈ, വടചെന്നൈ, അസുരൻ തുടങ്ങിയ മികച്ച സിനിമകളിലൂടെ ദേശീയ-അന്തർദേശീയ തലത്തിൽ ശ്രദ്ധപിടിച്ചു പറ്റിയ വെട്രിമാരൻ ഇന്ത്യൻ സിനിമയിലെ മുൻനിര സംവിധായകരിലൊരാളാണ്. ശക്തമായ നിലപാടുകൾ തുറന്നു പറയുന്നതിലൂടെ മലയാളി പ്രേക്ഷകർക്കും വളരെ സുപരിചിതനാണ് ഇദ്ദേഹം.

Samayam Malayalam22 വയസ്സ്, പിറന്നാള്‍ ആഘോഷത്തിന് മുന്‍പ് പ്രാര്‍ത്ഥന പങ്കുവച്ച ഫോട്ടോ, ചിത്രം വരച്ചത് പോലെയുണ്ട്
ഇന്ത്യൻ ഫിലിം പ്രൊജക്ടിന്റെ പതിനാറാം എഡിഷനിലെ ''മേക്കിങ് ഓഫ് എ മോഡേൺ ഓതർ'' എന്ന ചർച്ചയിൽ വെട്രിമാരൻ പങ്കെടുക്കുമ്പോഴാണ് തന്റെ സിനിമകളിലെ ലിപ് സിങ്ക് പ്രശ്നത്തെ കുറിച്ചുള്ള ചോദ്യം ഉയർന്നത്. ലിപ് സിങ്കിനെ കുറിച്ച് എല്ലാവരും ചോദിക്കാറുണ്ടെന്ന് പറഞ്ഞ വെട്രിമാരൻ തനിക് അതിന് ഒരുത്തരമേയുള്ളുവെന്ന് പറഞ്ഞു. ലിപ് സിങ്ക് വേണോ കഥ വേണോ എന്ന് തന്റെ ടീമിനോട് ചോദിക്കുമെന്ന് പറഞ്ഞ വെട്രിമാരൻ താൻ കഥയാണ് തിരഞ്ഞെടുക്കുകയെന്നും പറഞ്ഞു.

സാങ്കേതികമായ ചെറിയ പിഴവുകളേക്കാൾ തന്റെ സിനിമയിലെ കഥക്ക് പ്രാമുഖ്യം കൊടുക്കുന്ന സംവിധായകൻ ആണ് താൻ എന്ന് വെട്രിമാരൻ തന്റെ പ്രസ്താവനയിലൂടെ പറയാതെ പറയുകയാണ്. സിനിമാ ചിത്രീകരണത്തിൽ തനിക്ക് പ്രത്യേകിച്ചൊരു ശൈലി ഇല്ലെന്ന് പറഞ്ഞ വെട്രിമാരൻ താൻ എന്താണോ ചെയ്യുന്നത് അത് തന്നെ പിന്തുടരുകയാണ് ചെയ്യാറുള്ളതത്രേ.

എഡിറ്റിംഗ് നന്നേ ഇഷ്ടമുള്ള സംവിധായകൻ ആണ് വെട്രിമാരൻ. അതുകൊണ്ട് തന്നെ തന്റെ സിനിമകൾ തീയറ്ററിൽ റിലീസ് ആയതിന് ശേഷവും ചിലപ്പോൾ സിനിമയിൽ എഡിറ്റിംഗ് വർക്കുകൾ തുടരാറുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.


ഹിന്ദിയിൽ ഒരു സിനിമ എടുക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് വെട്രിമാരൻ പറഞ്ഞത് അറിയുന്ന ഭാഷകളിൽ സിനിമ എടുക്കുവാനാണ് എനിക്ക് കോൺഫിഡൻസ് എന്നാണ്. ഹിന്ദിയിൽ നല്ല പ്രാവീണ്യം നേടുമ്പോൾ ചിലപ്പോൾ സിനിമ എടുക്കുവാൻ ശ്രമിക്കുമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

സിലമ്പരസൻ (ചിമ്പു) നായകനായ അരസൻ ആണ് വെട്രിമാരൻ ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമ. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുള്ളി എസ് താനുവാണ് സിനിമ നിർമ്മിക്കുന്നത്. വടചെന്നൈ സിനിമാ യൂണിവേഴ്സിൽ നിന്ന് ഒരുക്കുന്ന അരസൻ സിനിമാലോകം ഉറ്റുനോക്കുന്ന ചിത്രമാണ്.

ധനുഷ്-വെട്രിമാരൻ കൂട്ട്ക്കെട്ടിൽ പുറത്തിറങ്ങിയ സിനിമകൾക്ക് പ്രത്യേക ആരാധകവൃത്തം തന്നെയുണ്ട്. ആട്കളം, വടചെന്നൈ പോലുള്ള സിനിമകളുടെ ജനപ്രീതി ഇതിനുദാഹരണമാണ്. ആ കൂട്ടത്തിലേക്ക് വരുന്ന അഞ്ചാമത്തെ സിനിമയായ 'തമിഴ് മുരുക'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു.

ടിപ്പിക്കൽ കൊമേർഷ്യൽ ഫോർമുലകൾ മാറ്റിവെച്ച്, അടിസ്ഥാന തമിഴ് മക്കളുടെ കഥകൾ പറയുന്ന വെട്രിമാരൻ സിനിമകൾക്ക് ആരാധകർ ഏറെയാണ്. ജാതി,സമ്പത്ത്, അനീതി പോലുള്ള സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉയർത്തി കാണിക്കുന്ന ഈ സിനിമകൾ പുതിയ കാലരാഷ്ട്രീയത്തിന്റെ വേറിട്ട പ്രതിരോധമായി കണക്കാക്കാവുന്നതാണ്.

Read Entire Article