06 September 2025, 11:05 AM IST

Photo: Gettyimages
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഇതാദ്യമായി പവന്റെ വില 79,560 രൂപയായി. 440 രൂപ കൂടി ഉയര്‍ന്നാല്‍ 80,000 രൂപയിലെത്തും. ഗ്രാമിന്റെ വിലയാകട്ടെ 80 രൂപ വര്‍ധിച്ച് 9,945 രൂപയുമായി. 9,865 രൂപയായിരുന്നു കഴിഞ്ഞ ദിവസം. ഒരുമാസത്തിനിടെ പവന്റെ വിലയില്‍ 6,360 രൂപയാണ് കൂടിയത്. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു വില.
ആഗോള വിപണിയിലെ വില വര്‍ധനവാണ് രാജ്യത്തെ വിലയിലും പ്രതിഫലിച്ചത്. സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 3,577.33 ഡോളര്‍ നിലവാരത്തിലെത്തി. ആഗോള വിപണിയിലും സ്വര്‍ണ വിലയില്‍ സര്‍വകാല റോക്കോഡാണ്.
ഓഗസ്റ്റില്‍ യു.എസിലെ തൊഴില്‍ വളര്‍ച്ച കുത്തനെ കുറഞ്ഞതും തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമായി ഉയര്‍ന്നതുമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. തൊഴില്‍ സാധ്യത താഴുന്ന സാഹചര്യത്തില്‍ ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത വര്‍ധിച്ചതാണ് സ്വര്‍ണം നേട്ടമാക്കിയത്.
വെള്ളിയുടെ വിലയിലും സമാനമായ വര്‍ധന രേഖപ്പെടുത്തി. ഔണ്‍സിന് ഒരു ശതമാനം ഉയര്‍ന്ന് 42.09 ഡോളറിലെത്തി. പ്ലാറ്റിനം 2.2 ശതമാനം ഉയര്‍ന്ന് 1,396.96 ഡോളര്‍ നിലവാരത്തിലാണ്.
Content Highlights: Gold Price Soars to Record ₹79,560 per Sovereign successful Kerala.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·