Published: October 28, 2026 09:55 AM IST Updated: October 28, 2026 10:13 AM IST
1 minute Read
പാരിസ് ∙ ചൈന മുൻ ഭരണാധികാരി മാവോ സെദുങ്ങിനെ ഏകാധിപതി എന്നു വിശേഷിപ്പിച്ച സംഭവത്തിൽ ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബപെ മാപ്പുപറഞ്ഞു. വിവാദത്തെത്തുടർന്ന് ചൈനയിലെ 3 കമ്പനികൾ താരവുമായുള്ള സ്പോൺസർഷിപ് കരാറുകൾ അവസാനിപ്പിച്ചിരുന്നു.
What you should work next
എംബപ്പെ കളിക്കുന്ന സ്പാനിഷ് ലീഗായ ലാ ലിഗയുടെ മത്സരങ്ങളുടെ സംപ്രേഷണം ചൈനീസ് ഔദ്യോഗിക ടെലിവിഷൻ ചാനലായ സിസിടിവി നിർത്തിവയ്ക്കുകയും ചെയ്തു. ഒരു ഫ്രഞ്ച് പോഡ്കാസ്റ്റിനു നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. തന്റെ മുഖം മാവോയുടെ ചിത്രത്തിൽ ചേർത്തുള്ള ഇന്റർനെറ്റ് ട്രോളുകളെപ്പറ്റി എംബപെ പറഞ്ഞപ്പോഴായിരുന്നു ഇത്.
മാവോയെ പേരെടുത്തു പറയാതെ ‘ചൈനീസ് ഏകാധിപതി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെ നേതാവും 1949 മുതൽ മരണം വരെ ചൈനയുടെ പരമോന്നത നേതാവുമായിരുന്ന മാവോയ്ക്ക് ഇന്നും അവിടത്തെ രാഷ്ട്രീയത്തിൽ നിർണായക പ്രാധാന്യമുണ്ട്.
English Summary:






English (US) ·