1.5 കോടി രൂപ ബജറ്റില്‍ തായ്ലാന്‍ഡില്‍ വെച്ച് ഈ ഡിസംബറില്‍ മകളുടെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് നടത്താന്‍ ഉദ്ദേശിക്കുന്നു. 50 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ ഉള്‍പ്പടെയുള്ള കവറേജ് ആവശ്യമാണ്. അനുയോജ്യമായ ഇന്‍ഷുറന്‍സ് പോളിസി ഏതായിരിക്കും. 200 അതിഥികളെയാണ് പ്രതീക്ഷിക്കുന്നത്. വ്യത്യസ്ത ചടങ്ങുകള്‍ക്കായി ഒന്നിലധികം വേദികള്‍ ബുക്ക് ചെയ്തിട്ടുണ്ട്. വിദേശ വേദിയിലെ പരിരക്ഷയ്ക്കായി ആവശ്യമുള്ള രേഖകള്‍ എന്തൊക്കെയാണ്?
വിവാഹം റദ്ദാക്കല്‍/മാറ്റിവെയ്ക്കല്‍/ തടസ്സം തുടങ്ങിയവ മൂലമുള്ള സാമ്പത്തിക നഷ്ടങ്ങളില്‍നിന്ന് ഇന്‍ഷുര്‍ ചെയ്തയാളെ സംരക്ഷിക്കുന്നതാണ് വിവാഹ ഇന്‍ഷുറന്‍സ് പോളിസി. പ്രാദേശികമായി പ്ലാന്‍ ചെയ്യുന്നതോ അല്ലെങ്കില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങോ ആണെങ്കിലും പരിരക്ഷ ലഭിക്കും. വിമാനം വൈകല്‍, റദ്ദാക്കല്‍, പ്രതികൂല കാലാവസ്ഥമൂലമുള്ള റിസ്‌കുകള്‍ ഉള്‍പ്പടെ വിവാഹവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിരക്ഷിക്കുന്നതിന് ഡെസ്റ്റിനേഷന്‍ വിവാഹത്തിനുള്ള പോളിസികള്‍ ഇഷ്ടാനുസൃതമാക്കാവുന്നതാണ്.
തായ്ലന്‍ഡിലെ ഒരു ഡെസ്റ്റിനേഷന്‍ വെഡ്ഡിങുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കാതെ എന്തെങ്കിലും സംഭവമുണ്ടായാല്‍(ഉദാ. യാത്രാ തടസ്സം, പ്രകൃതിക്ഷോഭം, പ്രതികൂല കാലാവസ്ഥ) വിവാഹത്തിന് തടസംനേരിട്ടാല്‍ അതിന്റെ ചെലവ് ഉള്‍ക്കൊള്ളുന്ന 'ഇവന്റ് റദ്ദാക്കല്‍' പോളിസി ഒരാള്‍ക്ക് വാങ്ങാവുന്നതാണ്.
കൂടാതെ ആകസ്മികമായ നഷ്ടം, മോഷണം, കവര്‍ച്ച തുടങ്ങിയവയ്ക്കെതിരെ ഇന്‍ഷുര്‍ ചെയ്യാം. മൂന്നാം കക്ഷി ബാധ്യതാ ഇന്‍ഷുറന്‍സിനായി പരിരക്ഷ കൂട്ടിച്ചേര്‍ക്കാം. വേദിക്ക് കേടുപാടുകളുണ്ടാകുകയോ അതിഥിക്ക് പരിക്കേല്‍ക്കുകയോ ചെയ്യുമ്പോള്‍ നിയമപരമായ ബാധ്യതയില്‍നിന്നും പരിരക്ഷ ലഭിക്കും. അത്യാഹിതങ്ങള്‍, ഫ്ളൈറ്റ് മിസ് ആകുക, പാസ്പോര്‍ട്ട് നഷ്ടപ്പെടല്‍ തുടങ്ങിയവയില്‍നിന്ന് അതിഥികളെ സംരക്ഷിക്കുന്നതിന് വിദേശ യാത്ര ഇന്‍ഷുറന്‍സും പരിരക്ഷയോടൊപ്പം ചേര്‍ക്കാവുന്നതാണ്.
ലോക്കല്‍, ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ഇന്‍ഷുര്‍ ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങള്‍ മിക്കവാറും സമാനമായിരിക്കും. എന്നിരുന്നാലും ഒരു ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ഉറപ്പാക്കുമ്പോള്‍, പ്രാദേശിക വിവാഹവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിവാഹ ലൊക്കേഷന്‍, യാത്ര ചെയ്യുന്നവരുടെ എണ്ണം മുതലായവ ആവശ്യമായി വന്നേക്കാം.
അടുത്ത ഫെബ്രുവരിയില്‍ ഉദയ്പൂരിലെ ഒരു ഹെറിറ്റേജ് പ്രോപ്പര്‍ട്ടിയില്‍ മൂന്ന് ദിവസത്തെ വിവാഹം നടത്താന്‍ ഉദ്ദേശിക്കുന്നു. അലങ്കാരം, കാറ്ററിങ്, വിനോദം എന്നിവ ഉള്‍പ്പടെ 75 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. സ്ഥലവും വെണ്ടര്‍ കവറേജും കൂടാതെ എന്ത് അധിക ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ ഞങ്ങള്‍ പരിഗണിക്കണം? ഒന്നിലധികം വെണ്ടര്‍മാര്‍ക്കുള്ള മുന്‍കൂര്‍ പെയ്മെന്റുകള്‍ പരിരക്ഷിതമാണെന്ന് എങ്ങനെ ഉറപ്പാക്കും?
പെട്ടെന്നുള്ള അസുഖം, വധു/വരന്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥ, പ്രതികൂല കാലാവസ്ഥ തുടങ്ങിയവ മൂലം പരിപാടി റദ്ദാക്കിയാലുള്ള സാമ്പത്തിക നഷ്ടം, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, സമ്മാനങ്ങള്‍ എന്നിവയ്ക്കുണ്ടാകുന്ന കേടുപാടുകള്‍, മോഷണം മുതലായവയ്ക്കെതിരായും പരിരക്ഷ ലഭിക്കും. കൂടാതെ ഹെരിറ്റേജ് ലൊക്കേഷനിലാണ് വിവാഹം സംഘടിപ്പിക്കുന്നത് എന്നതിനാല്‍ വിവാഹ ചടങ്ങിനിടെ വേദിക്ക് ഉണ്ടാകുന്ന കേടുപാടുകള്‍മൂലം നിയമപരമായ ചെലവുകള്‍ വഹിക്കാന്‍ ഒരു മൂന്നാംകക്ഷി ബാധ്യതാ പോളിസിയും വാങ്ങാം.
എല്ലാ വിവാഹ ഇന്‍ഷുറന്‍സ് പോളിസികളിലും റദ്ദാക്കല്‍, മാറ്റിവെയ്ക്കല്‍, തടസ്സങ്ങള്‍ എന്നിവ ഉണ്ടായാല്‍ വീണ്ടെടുക്കാനാകാത്ത ചെലവുകള്‍ കവര്‍ ചെയ്യുന്നു. അതിനാല്‍ വെണ്ടര്‍ക്ക് നല്‍കുന്ന മുന്‍കൂര്‍ പെയ്മെന്റും കവറില്‍ ഉള്‍പ്പെടുന്നു.
വിവാഹ സമയത്ത് ആഭരണങ്ങളുടെ കവറേജിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നു. വ്യത്യസ്ത വേദികളിലായി നാല് ചടങ്ങുകളുണ്ട്. ഒരു കോടി രൂപ വിലമതിക്കുന്നതാണ് ആഭരണങ്ങള്‍. വേദികള്‍ക്കിടയിലുള്ള യാത്രക്കും ആഭരണത്തിന് പരിരക്ഷ ലഭിക്കുമോ? ബന്ധുക്കളില്‍നിന്ന് കടമെടുത്ത ആഭരണങ്ങള്‍ക്ക് എന്ത് പ്രമാണങ്ങളാണ് ആവശ്യമുള്ളത്.
വധു/വരന്‍ അടുത്ത ബന്ധുക്കള്‍ എന്നിവര്‍ ധരിക്കുന്ന ആഭരണങ്ങള്‍ക്ക് വിവാഹ ഇന്‍ഷുറന്‍സ് പോളിസിക്ക് കീഴില്‍ പരിരക്ഷ ഏര്‍പ്പെടുത്താവുന്നതാണ്. കവര്‍ച്ച, മോഷണം ഉള്‍പ്പടെ ആഭരണങ്ങള്‍ക്കുണ്ടാകുന്ന ഏതൊരു നഷ്ടവും, ധരിക്കുമ്പോഴോ വിവാഹ വേദിയില്‍ വെച്ചോ സുരക്ഷിതമായ സ്ഥാനത്തോ ഉള്ളപ്പോഴോ ആണെങ്കില്‍ പോലും പരിരക്ഷ ഉറപ്പാക്കാം. വ്യത്യസ്ത വേദികള്‍ക്കുടനീളവും വ്യത്യസ്ത വേദികളിലേയ്ക്കുള്ള യാത്രക്കിടെ ആഭരണങ്ങള്‍ക്കും പരിരക്ഷയും പോളിസിയ്ക്ക് കീഴില്‍ ലഭിക്കും. സ്വന്തം ഉടമസ്ഥതയിലുള്ള ആഭരണങ്ങള്‍ക്കും കടംവാങ്ങിയ ആഭരണങ്ങള്‍ക്കും തൂക്കത്തിനും കാരറ്റിനും അടിസ്ഥാനമുണ്ടാകുന്നത് അഭികാമ്യമാണ്. അതിനാല്‍ ഏതെങ്കിലും ക്ലെയിമിന്റെ നിര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ ആഭരണങ്ങളുടെ മൂല്യം സ്ഥിരീകരിക്കുന്നത് എളുപ്പമാകും.
ബീച്ച് വെഡ്ഡിങ് അടുത്ത മണ്‍സൂണ്‍ സീസണില്‍ ഗോവയില്‍ പ്ലാന്‍ ചെയ്തിരിക്കുന്നു. കാലാവസ്ഥ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഏത് പ്രത്യേക കവറേജ് ആണ് തിരഞ്ഞെടുക്കേണ്ടത്? 40 ലക്ഷം രൂപയാണ് വിവാഹ ബജറ്റ്. വെണ്ടര്‍മാര്‍ക്കുള്ള മുന്‍കൂര്‍ തുക, കാലാവസ്ഥയുമായി ബന്ധപ്പെട്ട മാറ്റിവെയ്ക്കല്‍ ഉണ്ടെങ്കില്‍ അതിന്റെയും ക്ലെയിം സെറ്റില്‍മെന്റ് എപ്രകാരമായിരിക്കും ?
വിവാഹ ഇന്‍ഷുറന്‍സ് പോളിസി കല്യാണം റദ്ദാക്കുന്നതിനോ മാറ്റിവേയ്ക്കുന്നതിലേയ്ക്ക് നയിക്കുന്ന ഏതെങ്കിലും അപ്രതീക്ഷിത സാഹചര്യങ്ങളില്‍നിന്ന് പരിരക്ഷ നേടാന്‍ ഇഷ്ടാനുസൃതമാക്കാവുന്നതാണ്. മണ്‍സൂണ്‍ കാലത്ത് പ്രതികൂല കാലാവസ്ഥ(കൊടുങ്കാറ്റ്, വെള്ളപ്പൊക്കം മുതലായവ) ഉണ്ടാകാം. ഇവന്റെ തടസ്സങ്ങളിലേയ്ക്കും വസ്തുക്കളുടെ കേടുപാടുകളിലേയ്ക്കും നയിക്കുന്ന പ്രതികൂല കാലാവസ്ഥയ്ക്കെതിരായ റിസ്‌ക് പ്രത്യേകം ഉള്‍പ്പെടുത്തുന്നതിന് കസ്റ്റമൈസ് ചെയ്യാവുന്നതാണ്.
ക്ലെയിം സെറ്റില്‍മെന്റ് പ്രക്രിയയില്‍, ഡോക്യുമെന്റേഷന്‍ വളരെ കുറവും ക്ലെയിം സ്വഭാവത്തിന് അനുസരിച്ചുമാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ക്ക്, നഷ്ടത്തിന്റെ കാരണം മിക്കവാറും മാധ്യമ റിപ്പോര്‍ട്ടുകളില്‍നിന്നോ ലൊക്കേഷന്‍ കാലാവസ്ഥ ബാധിത ഫോട്ടോകളില്‍നിന്നോ വീഡിയോകളില്‍നിന്നോ വ്യക്തമാകും. ക്ലെയിം ടീമിന് ഇത് മതിയായ തെളിവാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട ഇത്തരം വ്യക്തമായ സംഭവിങ്ങള്‍ക്കായി കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടുകളൊന്നും ആവശ്യപ്പെടാറില്ല.
Content Highlights: Wedding security guide: unafraid you large time from unexpected risk
ABOUT THE AUTHOR
ഗൗരവ് അറോറ
ഐസിഐസിഐ ലൊംബാര്‍ഡിലെ യു.ഡബ്ല്യു ആന്‍ഡ് ക്ലെയിംസ് ഫോര്‍ പ്രോപര്‍ട്ടി ആന്‍ഡ് കാഷ്വാലിറ്റി വിഭാഗം ചീഫ് ആണ് ലേഖകന്‍.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·