വിവാഹ ബന്ധത്തില്‍ ഒത്തു പോകാന്‍ കഴിയുന്നില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ഞങ്ങളുടെ അടുത്തേക്ക് വരാം എന്ന് മക്കളോട് പറഞ്ഞിട്ടുണ്ട്; ആശ ശരത് പറയുന്നു

1 month ago 4
ഇന്നത്തെ കാലത്ത് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിക്കൂടി വരികയാണ്. പലതും സഹിച്ചും ക്ഷമിച്ചും അവിടെ തന്നെ നില്‍ക്കു, സ്വന്തം വീട്ടുകാര്‍ അംഗീകരിച്ചില്ലെങ്കിലോ എന്ന പേടികൊണ്ട് സ്വയം ആത്മഹത്യ ചെയ്യും. പക്ഷേ രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ താന്‍ അങ്ങനെയല്ല. ഒത്തു പോകാന്‍ കഴിയാത്ത ബന്ധത്തിലാണ് മക്കള്‍ എങ്കില്‍, അവര്‍ തിരിച്ചു വന്നാല്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കും എന്ന് ആശ ശരത്ത് പറയുന്നു. ഒരു ടെലിവിഷന്‍ ഷോയില്‍ സംസാരിക്കുകയായിരുന്നു ആശ ശരത്ത്

എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഭര്‍ത്തവാണ് ദൈവം, അങ്ങനെ പറഞ്ഞുകൊണ്ടാണ് എന്നെ കല്യാണം കഴിപ്പിച്ചയച്ചത്. പക്ഷേ ഞാന്‍ എന്ന അമ്മ ഒരിക്കലും അങ്ങനെയല്ല. എനിക്ക് രണ്ട് പെണ്‍കുട്ടികളാണ്. ഞാന്‍ എന്റെ രണ്ട് മക്കളോടും എപ്പോഴും പറയുന്ന ഒരു കാര്യം, നിങ്ങള്‍ക്ക് ഏറ്റവും നല്ല ഒരു സുഹൃത്താണ് നിങ്ങളുടെ ഭര്‍ത്താവ്, അങ്ങനെ ആയിരിക്കണം. അങ്ങനെയല്ല, നിങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ പറ്റുന്നില്ല, നിങ്ങളുടെ കെമിസ്ട്രി വര്‍ക്കാകുന്നില്ല എന്നൊക്കെയുണ്ടാവുമ്പോള്‍, കുറച്ചൊക്കെ മനസ്സിലാക്കാനും അഡ്ജസ്റ്റ് ചെയ്യാനും ശ്രമിക്കാം. പക്ഷേ മുന്നോട്ട് അങ്ങനെ പോകുന്നില്ല എങ്കില്‍ നിങ്ങള്‍ക്കു വേണ്ടി നമ്മുടെ വീട്ടിലെ ഡോര്‍ എപ്പോഴും തുറന്നിട്ടിരിക്കും. അമ്മയുടെയും അച്ഛന്റെയും അടുത്തേക്ക് എപ്പോള്‍ വേണമെങ്കിലും വരാം, നെഞ്ചോട് ചേര്‍ത്തു പിടിക്കാന്‍ അമ്മയും അച്ഛനും ഉണ്ട് എന്ന് പറയുന്ന ഒരമ്മയാണ് ഞാന്‍ - ആശ ശരത്ത് പറഞ്ഞു

Samayam Malayalamമതത്തിന്റെ പേരില്‍ കുറ്റപ്പെടുത്തിയവര്‍ക്കും കളിയാക്കിയവര്‍ക്കും പരിഹസിച്ചവര്‍ക്കും ഒരു മറുപടി മാത്രം, ഇന്നും ഞങ്ങള്‍ ഒരുമിച്ചാണ്; അഞ്ജന പറയുന്നു
നടിയും നര്‍ത്തകിയുമായ ഉത്തര ശരത്ത് ആണ് ആശ ശരത്തിന്റെ മൂത്ത മകള്‍. 2023 ല്‍ ആയിരുന്നു ഉത്തരയുടെ പ്രൗഢഗംഭീരമായ വിവാഹം. മുംബൈ ബേസ്ഡ് ബിസിനസ്സുകാരനായ ആദിത്യ മേനോന്‍ ആണ് ഉത്തരയെ വിവാഹം ചെയ്തത്. വിവാഹം ചെയ്ത് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ഉത്തര സന്തോഷത്തോടെ ജീവിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആദിത്യനും കുടുംബത്തിനുമൊപ്പമുള്ള റീല്‍ വീഡിയോകള്‍ എല്ലാം താരപുത്രി സ്ഥിരം പങ്കുവയ്ക്കാറുണ്ട്. ഏറ്റവും ഉറ്റ സുഹൃത്ത് തന്നെയാണ് ഉത്തരയ്ക്ക് ആദിത്യന്‍ എന്ന് ആ വീഡിയോകളില്‍ വ്യക്തമാണ്.


അടുത്തിടെയാണ് ആശ ശരത്തിന്റെ രണ്ടാമത്തെ മകള്‍ കീര്‍ത്തന ശരത്തിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഡോക്ടര്‍ അഖില്‍ മഹേഷുമായുള്ള വിവാഹ നിശ്ചയം ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കൊച്ചിയില്‍ വച്ച് വളരെ സ്വകാര്യമായ ചടങ്ങിലൂടെ നടത്തുകയായിരുന്നു. ഡിസംബര്‍ 6 ആം തിയ്യതിയാണ് ഉത്തരയുടെയും അഖില്‍ മഹേഷിന്റെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
Read Entire Article