പ്രിയങ്ക ചോപ്ര തന്നെക്കാള്‍ പത്ത് വയസ്സിന് ഇളയ ആളെ വിവാഹം ചെയ്യുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ പലരും പ്രവചിച്ച ഒന്നാണ്, ഇത് അധിക ദൂരം പോകില്ല എന്ന്. അതുകൊണ്ട് തന്നെ അന്ന് മുതലേ ഇരുവരുടെയും വിവാഹ മോചന വാര്‍ത്തകളും സജീവമായിരുന്നു
പ്രിയങ്ക ചോപ്രയും നിക്ക് ജോനസുംഞങ്ങളുടെ ദാമ്പത്യം ഇപ്പോഴും വളരെ ശക്തമായി തന്നെ മുന്നോട്ടു പോകുകയാണ്, പുറത്തുള്ളവരുടെ ശബ്ദകോലാഹലങ്ങളൊന്നും അതിനെ ബാധിക്കുന്നില്ല എന്ന് പ്രിയങ്ക വ്യക്തമാക്കി. ഞാനും നിക്കും വളരെ സന്തോഷത്തിലാണ്, ജീവിതത്തില്‍ ഒരുമിച്ച് മുന്നോട്ട് പോകുകയും ചെയ്യുന്നു. പുറത്തുള്ളവരുടെ അനാവശ്യമായ ശബ്ദകോലാഹലങ്ങളൊന്നും ഞങ്ങള്‍ ശ്രദ്ധിക്കാറേയില്ല. എന്ത് അടിസ്ഥാനത്തിലാണ് ഈ വിവാഹ മോചന വാര്‍ത്ത വരുന്നത് എന്നെനിക്ക് അറിയില്ല എന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു.
Also Read: മായക്കുട്ടിക്ക് അച്ഛന്റെ സ്‌പെഷ്യല്‍ പിറന്നാള്‍ ആശംസ; നിന്റെ വെളിച്ചം ലോകം കാണാന്‍ പോകുന്ന വര്ഷമാണിത്ഞങ്ങളുടെ ദാമ്പത്യ ജീവിതം പരാജയപ്പെട്ടു കാണാന്‍ എന്താണ് സോഷ്യല്‍ മീഡിയയ്ക്ക് ഇത്ര ആവേശം എന്നാണ് പ്രിയങ്ക ചോപ്രയുടെ ചോദ്യം. നിരന്തരം ഇത്തരം വിവാഹ മോചന വാര്‍ത്തകള്‍ വരുന്നത് ഒരുപക്ഷേ ഞങ്ങളുടെ പ്രായ വ്യത്യാസം കൊണ്ടോ, അല്ലെങ്കില്‍ വ്യത്യസ്ത സംസ്‌കാരത്തില്‍ ഞങ്ങള്‍ ജീവിച്ചവരാണ് എന്നതുകൊണ്ടോ ആവാം. പക്ഷേ അതിനൊക്കെ അപ്പുറം ദമ്പതികള്‍ എന്ന നിലയില്‍ വര്‍ഷങ്ങളായി ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്.
ഞങ്ങളുടെ ബന്ധത്തില്‍ വളരെ പെട്ടന്നാണ് എല്ലാം സംഭവിച്ചത് എന്നെനിക്കറിയാം. ആറ് മാസത്തെ പരിചയത്തിന്റെ പുറത്തായിരുന്നു ഞങ്ങള്‍ വിവാഹത്തിലേക്ക് കടന്നത്. അതൊട്ടും തെറ്റായ ഒരു തീരുമാനമായിരുന്നില്ല. അന്ന് മുതലേ വന്ന നെഗറ്റീവ് കമന്റുകളൊന്നും ഞങ്ങള്‍ കാര്യമാക്കി എടുക്കാറുമില്ല- പ്രിയങ്ക ചോപ്ര വ്യക്തമാക്കി
2018 ല്‍ ആയിരുന്നു പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനസിന്റെയും വിവാഹം കഴിഞ്ഞത്. ഹോളിവുഡ് ഗായകനായ നിക്ക് ജോനസ് പ്രിയങ്ക ചോപ്രയെക്കാള്‍ പത്ത് വയസ്സിന് ഇളയതാണ്. 2022 ല്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഇരുവര്‍ക്കും മകളും പിറന്നു, മാള്‍ടി മേരി എന്നാണ് മകളുടെ പേര്.






English (US) ·