വിവാഹ മോചനം വെറുമൊരു കിംവദന്തി മാത്രമാണെന്ന് വിജയ്; എല്ലാം എനിക്കെതിരെയുള്ള ആയുധങ്ങള്‍ മാത്രമാണെന്ന്

1 month ago 6

Authored by: അശ്വിനി പി|Samayam Malayalam9 Apr 2026, 5:36 p.m. IST

എത്ര തന്നെ വേദനകള്‍ നിങ്ങള്‍ എനിക്ക് തരാന്‍ ശ്രമിച്ചാലും അതൊന്നും എന്നെ ബാധിക്കില്ല, എന്നെ സ്‌നേഹിക്കുന്നവര്‍ എന്നെ വിട്ടു പോകില്ല എന്നാണ് വിജയ് പറയുന്നത്

sangeetha vijayസംഗീത വിജയ്
തമിഴ്‌നാട് ഇലക്ഷന്‍ ചൂടില്‍ നില്‍ക്കുമ്പോഴാണ് വിജയ് യുടെ ഭാര്യ സംഗീത സ്വര്‍ണലിങ്കം വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയില്‍ എത്തിയത്. ഭര്‍ത്താവ് വിജയ്ക്ക് മറ്റൊരു പ്രമുഖ നടിയുമായി അവിഹിത ബന്ധമുണ്ടെന്നും, അത് തനിക്കും മക്കള്‍ക്കും മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്നും ആരോപിച്ചുകൊണ്ടായിരുന്നു സംഗീത കോടതിയില്‍ എത്തിയത്. മണിക്കൂറുകള്‍ക്കകം സംഗീത സമര്‍പ്പിച്ച ഹര്‍ജി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

ഈ ചര്‍ച്ചകള്‍ തമിഴ്‌നാട് രാഷ്ട്രീയത്തിലും സിനിമ മേഖലയിലും ശക്തമായ ചര്‍ച്ചയായി നിലനില്‍ക്കുമ്പോഴാണ് ഒരു നിര്‍മാതാവിന്റെ കുടുംബത്തിലെ കല്യാണത്തിന് തൃഷ കൃഷ്ണനൊപ്പം ട്വിന്നിങ് ഡ്രസ്സ് ധരിച്ചുകൊണ്ട് വിജയ് എത്തിയത്. എരിയുന്ന തീയില്‍ എണ്ണ ഒഴിക്കുന്നത് പോലെയായിരുന്നു ആ സംഭവം. വിഷയം വീണ്ടും ചര്‍ച്ചയായി. വിജയ് യുടെ ഇമേജ് പൂര്‍ണമായും ഡാമേജ് ആവുന്ന അവസ്ഥയായിരുന്നു ഇത്.

Also Read: ദേഷ്യമേ വരില്ലേ, എപ്പോഴും ഇങ്ങനെയാണോ എന്ന ചോദ്യത്തിന് മഞ്ജു നല്‍കിയ മറുപടി, സെറ്റില്‍ ഒരാള്‍ക്ക് പോലും പരാതിയില്ല

എന്നാല്‍ ഇതൊക്കെ സംഭവിച്ചതിന് ശേഷം വിജയ് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്, വിവാഹ മോചനം എതിര്‍ പാര്‍ട്ടിക്കാര്‍ തനിക്കെതിരെ ഉന്നയിച്ച കിംവദന്തി മാത്രമാണെന്നാണ്. എന്ത് സംഭവിച്ചാലും അത് ഡിഎംകെയും സ്റ്റാലിനും കാരണമാണ് എന്ന് പറയുന്ന വിജയ് യുടെ പ്രസംഗങ്ങള്‍ പലരും ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. അത്തരത്തില്‍ ഈ പറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ ട്രോളായി മാറുകയാണ്.

കരൂര്‍ പ്രശ്‌നം സംഭവിച്ചതും, തന്റെ സിനിമയായ ജനനായകന്റെ റിലീസ് തടഞ്ഞതും പോരാതെ, എനിക്ക് ചുറ്റുമുള്ളവരെയും അവര്‍ ഉപയോഗിച്ചു. എനിക്കെതിരെ എന്ത് ചെയ്യാം എന്നാണ് അവര്‍ ആലോചിക്കുന്നത്, അതിന് വേണ്ടി അവര്‍ കാത്തിരുന്നു. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം, തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ് അവര്‍ മറ്റൊരു കിംവദന്തി പ്രചരിപ്പിച്ചു, അത് എന്താണ് എന്ന് നിങ്ങള്‍ക്കെല്ലാം അറിയാം- വിവാഹ മോചന വാര്‍ത്തയെ ഉദ്ധരിച്ച് വിജയ് പറഞ്ഞു


പക്ഷേ ആ കിംവദന്തിയും സാധാരണ ജനങ്ങള്‍ക്കിടയില്‍ വിലപ്പോയില്ല. എത്ര തന്നെ പരീക്ഷണങ്ങള്‍ നിങ്ങള്‍ എന്നില്‍ നടത്തിയാലും വേദനിപ്പിച്ചാലും എന്നെ സ്‌നേഹിക്കുന്നവര്‍ എന്നെ വിട്ടു പോകില്ല- എന്നാണ് വിജയ് പറഞ്ഞത്. അപ്പോള്‍ വിജയ് യുടെ ഭാര്യയും ഡിഎംകെയ്‌ക്കൊപ്പം നിന്ന് വിജയിക്കെതിരെ തിരിഞ്ഞു എന്നാണോ നടന്‍ പറയുന്നത് എന്ന കണ്‍ഫ്യൂഷനാണ് ഇപ്പോള്‍ ചിലര്‍ക്ക്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article