Published: October 16, 2026 10:28 AM IST
2 minute Read
മുംബൈ ∙ ഐപിഎലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴത്തിയ ബോളർമാരെ തിരഞ്ഞാൽ യുസ്വേന്ദ്ര ചെഹലിന്റെ പേരാകും ഒന്നാമത്. 188 മത്സരങ്ങളിൽ നിന്ന് 233 വിക്കറ്റുകൾ വീഴ്ത്തിയ ചെഹൽ, ജസ്പ്രീത് ബുമ്ര, സുനിൽ നരെയ്ൻ, രവിചന്ദ്രൻ അശ്വിൻ, ലസിത് മലിംഗ തുടങ്ങിയവർ ഉൾപ്പെടുന്ന എലീറ്റ് പട്ടികയിലാണ് ഒന്നാമതുള്ളത്. എന്നാൽ വൈരുദ്ധ്യങ്ങൾ നിറഞ്ഞ കരിയറാണ് ചെഹലിന്റേത്. 72 ഏകദിനങ്ങളും (121 വിക്കറ്റ്) 80 ട്വന്റി20യും (96 വിക്കറ്റ്) കളിച്ചിട്ടുണ്ടെങ്കിലും, ചെഹലിന് ഒരു ടെസ്റ്റ് മത്സരം പോലും കളിക്കാൻ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്നു താരം വിരമിച്ചു.
What you should work next
എപ്പോഴും സന്തോഷവാനായി കാണപ്പെടുന്ന ചെഹലിന്, തന്റെ വ്യക്തിജീവിതത്തിലും വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. മദ്യപാനത്തോടുള്ള ആസക്തി, വിവാഹമോചനം, പൊതുസമൂഹത്തിന്റെ വിമർശനങ്ങൾ എന്നിവയെല്ലാം ചെഹൽ അനുഭവിച്ചു. മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്രയുമായി അടുത്തിടെ നടത്തിയ ഒരു പോഡ്കാസ്റ്റിൽ 36 വയസ്സുകാരനായ താരം ഈ കാര്യങ്ങളെക്കുറിച്ചെല്ലാം മനസ്സ് തുറന്നു.
‘‘യുസി, നീ എല്ലാവരെയും ചിരിപ്പിക്കുന്ന വ്യക്തിയാണ്. മൈതാനത്ത് എപ്പോഴും ഊർജ്ജസ്വലനാണ് നീ, എന്നാൽ വ്യക്തിജീവിതത്തിൽ പ്രശ്നങ്ങളിലൂടെ കടന്നുപോയപ്പോൾ നിനക്കൊപ്പം ആരെങ്കിലും ഉണ്ടായിരുന്നോ? അത് ജീവിതത്തിലെ ഏറ്റവും വലിയ തകർച്ചയുടെ സമയമാണ്. പ്രഫഷനൽ ജീവിതത്തിൽ നമ്മൾ നേരിടുന്ന പ്രതിസന്ധികളിൽ നിന്നെല്ലാം വ്യത്യസ്തമാണ് വ്യക്തിജീവിതത്തിൽ ഒരു തകർച്ചയുണ്ടാകുമ്പോഴുള്ള വൈകാരിക മുറിവുകൾ.’’– പോഡ്കാസ്റ്റിൽ ആകാശ് ചോപ്ര ചോദിച്ചു.
🚨 Yuzi Chahal talking astir connected idiosyncratic beingness conflict during divorcement clip 🚨 "When your illustration is open, you person fundamentally invited everyone to remark connected it. As a nationalist figure, it felt atrocious erstwhile things happened. It was rather difficult. It affected my cricket a spot too, So I adjacent took a interruption that twelvemonth due to the fact that my mindset wasn't right". "There was immoderate anxiousness and everything going connected successful life. It was archetypal clip that I realised that this is what anxiety. Anxiety is similar your heartbeat speeding up from within. My look would shrink during a Panic attack. I mean, I can't adjacent speak. Like sometimes it would get truthful choky that my articulator would propulsion back, truthful you could fig retired that. Then I realised archetypal clip things happen. I was similar forgot it whether happened, it's societal media job, they volition support talking, they volition continue, you can't unopen them up".
— VIKAS (@Vikas662005) October 16, 2026‘‘എന്റെ അടുത്ത സുഹൃത്തും കുടുംബവും ഒപ്പമുണ്ടായിരുന്നു.’’– ചെഹൽ മറുപടി നൽകി. ‘‘അപ്പോൾ എപ്പോഴാണ് മദ്യപാനം പൂർണ്ണമായും ഉപേക്ഷിക്കാൻ നീ തീരുമാനിച്ചത്?’’ ചോപ്ര വീണ്ടും ചോദിച്ചു. ‘‘കഴിഞ്ഞ വർഷത്തെ കൗണ്ടി ക്രിക്കറ്റിന് ശേഷം. അത് എല്ലാ പരിധികളും ലംഘിച്ചിരുന്നു. അതിനാൽ ഞാൻ ഒരു ഡീഅഡിക്ഷൻ സെന്ററിൽ പ്രവേശിച്ച് 26 ദിവസം അവിടെ താമസിച്ചു. ഇപ്പോൾ എനിക്കത് എങ്ങനെ നിയന്ത്രിക്കണമെന്ന് അറിയാം. ആ തീരുമാനം എന്റെ വ്യക്തിജീവിതത്തിൽ വലിയൊരു മാറ്റമുണ്ടാക്കി. എന്റെ പക്വത വർധിച്ചു. കഴിഞ്ഞ ഐപിഎലിൽ എന്റെ ശരീരത്തിന് വീണ്ടും 30 വയസ്സായതുപോലെയാണ് എനിക്ക് തോന്നിയത്. ജിം വർക്കുകളും ഫീൽഡിങ് പരിശീലനങ്ങളും കൃത്യമായി ചെയ്യാൻ കഴിഞ്ഞു.’’– ചെഹൽ പറഞ്ഞു.
‘‘പക്ഷേ ഇതെങ്ങനെയാണ് തുടങ്ങിയത്, എന്തുകൊണ്ടായിരുന്നു ഇത്?’’ ചോപ്ര വീണ്ടും ചോദിച്ചു. ‘‘ആദ്യമൊക്കെ പ്രായത്തിന്റേതായ എടുത്തുചാട്ടമായിരുന്നു, പാർട്ടികളൊക്കെയുണ്ടായിരുന്നു. 2011ലാണ് ഞാൻ എന്റെ ആദ്യ ഐപിഎൽ കളിക്കുന്നത്. ഒരിക്കൽ എ.ബി.ഡിവില്ലിയേഴ്സ് എന്നോട് പറഞ്ഞിരുന്നു, ‘ജീവിതത്തിൽ ബാലൻസ് വളരെ പ്രധാനമാണ്’ എന്ന്. കേൾക്കാൻ എളുപ്പമാണെങ്കിലും അത് പാലിക്കുക പ്രയാസമാണ്. എന്റെ വിവാഹമോചനത്തിന് ശേഷം കാര്യങ്ങൾ പരിധിവിട്ടു, എന്റെ മാനസികാവസ്ഥ ഒട്ടും ശരിയായിരുന്നില്ല. ഇതേ വഴിയിലാണ് ഞാൻ മുന്നോട്ട് പോകുന്നതെങ്കിൽ, ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ക്രിക്കറ്റിനെത്തന്നെ അത് നശിപ്പിക്കുമെന്ന് ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ട് ഞാൻ അതിനൊരു വിരാമമിട്ടു, ഇപ്പോൾ ഞാൻ കൂടുതൽ സന്തോഷമുള്ളതും മികച്ചതുമായ ഒരു അവസ്ഥയിലാണ്.’’– ചെഹൽ പറഞ്ഞു.
പോഡ്കാസ്റ്റിന്റെ മറ്റൊരു ഭാഗത്തിൽ, താരത്തിന്റെ വ്യക്തിജീവിതം പൊതുമധ്യത്തിൽ ചർച്ചയാകുന്നതിനെക്കുറിച്ചും ആകാശ് ചോപ്ര ചോദിച്ചു. ‘‘നമ്മൾ പൊതുസമൂഹത്തിന് മുന്നിലുള്ള ഒരു വ്യക്തിയാകുമ്പോൾ, നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതെന്തും അഭിപ്രായം പറയാൻ ആളുകൾക്കുള്ള ഒരു ക്ഷണമായി മാറും. എനിക്ക് വിഷമം തോന്നിയിരുന്നു, ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. അത് എന്റെ ക്രിക്കറ്റിനെയും ബാധിച്ചു. ആ വർഷം ഞാൻ രണ്ടു വൈറ്റ് ബോൾ മത്സരങ്ങൾ മാത്രമാണ് കളിച്ചത്, മാനസികാവസ്ഥ ശരിയല്ലാത്തതിനാൽ ട്വന്റി20 മത്സരങ്ങളിൽനിന്നു മാറിനിന്നു. ഞാൻ നൂറു ശതമാനം സജ്ജനായിരുന്നില്ല, എന്റെ കാരണം കൊണ്ട് ടീമിന് ഒരു ദോഷവും വരാൻ ഞാൻ ആഗ്രഹിച്ചില്ല.’’– അദ്ദേഹം പറഞ്ഞു.
‘‘ഞാൻ അനിരുദ്ധ് സാറിനോട് (ബിസിസിഐ ട്രഷററായിരുന്ന അനിരുദ്ധ് ചൗധരി) സംസാരിച്ച് ഒരു ഇടവേള ആവശ്യപ്പെട്ടു, അദ്ദേഹം എനിക്ക് വലിയ പിന്തുണയാണ് നൽകിയത്. ഒടുവിൽ ഞാൻ ചിന്തിച്ചു, ‘എത്ര നാൾ ഞാൻ ഈ ഭാരവും ചുമന്ന് നടക്കും?’ ജീവിതത്തിൽ ഉത്കണ്ഠയും പാനിക് അറ്റാക്സും ഉണ്ടാകാൻ തുടങ്ങി. ഉത്കണ്ഠ കൂടുമ്പോൾ ഹൃദയമിടിപ്പ് വേഗത്തിലാകും. പാനിക് അറ്റാക്ക് ഉണ്ടാകുമ്പോൾ എന്റെ മുഖം വലിഞ്ഞു ചുരുങ്ങുമായിരുന്നു. എനിക്ക് സംസാരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല; എന്റെ ചുണ്ടുകൾ മുറുകി ഒരു വശത്തേക്ക് വലിഞ്ഞു പോകുമായിരുന്നു, അതിനാൽ എനിക്ക് എന്തോ പ്രശ്നമുണ്ടെന്ന് ആളുകൾക്ക് എളുപ്പത്തിൽ മനസ്സിലാകുമായിരുന്നു. ഉത്കണ്ഠ എത്രത്തോളം തീവ്രമാകുമെന്ന് ഞാൻ ആദ്യമായാണ് അപ്പോൾ തിരിച്ചറിഞ്ഞത്. പിന്നീട് സോഷ്യൽ മീഡിയ പലതും പറയുമെന്ന് ഞാൻ മനസ്സിലാക്കി. ഐപിഎലിൽ ശ്രദ്ധ കേന്ദ്രീകരിക്കാം എന്ന് ഞാൻ തീരുമാനിച്ചു.’’– ചെഹൽ പറഞ്ഞു.
‘‘അത് പതുക്കെ കുറഞ്ഞപ്പോൾ, ഞാൻ അതെല്ലാം വിട്ടുകളയാൻ തീരുമാനിച്ചു. സോഷ്യൽ മീഡിയ സംസാരിച്ചുകൊണ്ടേയിരിക്കും; എല്ലാവരുടെയും വായ മൂടിക്കെട്ടാൻ നമുക്ക് കഴിയില്ല. അതുകൊണ്ട് ഒരു പുതിയ തുടക്കം കുറിക്കാൻ ഞാൻ തീരുമാനിച്ചു. പഞ്ചാബ് കിങ്സ് എനിക്ക് 18 കോടി രൂപ തന്ന് ടീമിലെടുത്ത ആദ്യ വർഷം, അവർ എന്നിൽ ഇത്രയും വലിയ തുക വിശ്വസിച്ച് നിക്ഷേപിച്ചതാണ്, അവരെ നിരാശപ്പെടുത്താൻ എനിക്കു കഴിയില്ലെന്ന് തോന്നി. കെകെആറിനെതിരെയുള്ള മത്സരത്തിൽ 111 റൺസ് പ്രതിരോധിക്കുന്നതിനിടയിൽ, ഞാൻ എന്റെ മികവ് പുറത്തെടുക്കേണ്ടതുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.’’– ചെഹൽ കൂട്ടിച്ചേർത്തു. 2025 സീസണിന് മുന്നോടിയായാണ് ചെലിനെ ടീമിലെടുത്തത്. 2025ലെ ഐപിഎലിൽ ചെഹൽ 16 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, 2026ൽ 12 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
English Summary:






English (US) ·