വിൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയിൽ ശനിയാഴ്ച കേരളത്തില്‍, പുതുപ്പള്ളിയിലെ മൈതാനത്തിനായി പരിഗണിക്കുന്ന സ്ഥലം സന്ദർശിക്കും

3 weeks ago 3

ഓൺലൈൻ ഡെസ്ക്

Published: August 28, 2026 04:39 PM IST Updated: August 28, 2026 04:49 PM IST

1 minute Read

ക്രിസ് ഗെയ്ൽ.(Photo by Sajjad HUSSAIN / AFP)
ക്രിസ് ഗെയ്ൽ.(Photo by Sajjad HUSSAIN / AFP)

തിരുവനന്തപുരം∙ കൊച്ചി ബ്ലൂ ടൈഗേഴ്സ് സഹ ഉടമയായ ക്രിസ് ഗെയിൽ ശനിയാഴ്ച രാവിലെ 8.40 നുള്ള ബാംഗ്ലൂർ ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. തുടർന്ന് 11.30 ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ വച്ചുള്ള പ്രസ്സ് മീറ്റിൽ പങ്കെടുക്കും. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരം കാണാനും ഗെയ്ൽ എത്തും.

What you should work next

നാളെ 2.30 ന് നടക്കാനിരിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് - തൃശൂർ ടൈറ്റൻസ് മത്സരത്തിന് മുന്നോടിയായാണ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം അരങ്ങേറുന്നത്. മൈതാനത്തിന്റെ എട്ടു ദിക്കുകളിലേക്കും പന്തുകൾ അതിർത്തി കടത്തുന്ന ഗെയ്‌ലിന്റെ സിഗ്നേച്ചർ വെടിക്കെട്ട് ബാറ്റിങ്ങിനും പടുകൂറ്റൻ സിക്സറുകൾക്കും നാളെ ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിക്കും. ഗ്രൗണ്ടിലെ ഗെയിലിന്റെ സാന്നിധ്യവും ബാറ്റിങ് പ്രകടനവും കേരള ക്രിക്കറ്റ് ലീഗിന് രാജ്യാന്തര തലത്തിൽത്തന്നെ വലിയ ശ്രദ്ധയും വൻ പ്രചാരവും നേടിക്കൊടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

കോട്ടയം പുതുപ്പള്ളിയും വെസ്റ്റിന്‍‍ഡ‍ീസ് ഇതിഹാസ താരം സന്ദർശിക്കുന്നുണ്ട്. മൈതാനത്തെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കീഴടക്കിയ ക്രിസ് ഗെയ്‌ലിനെ വരവേൽക്കാൻ പുതുപ്പള്ളി ഒരുങ്ങുകയാണ്. 30ന് രാവിലെ 10ന് വെസ്റ്റ് ഇൻഡീസ് മുൻതാരം പുതുപ്പള്ളിയിലെത്തും.

What you should work next

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയശേഷം ജോർജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിലെ പൊതുപരിപാടിയിൽ പങ്കെടുക്കും. പുതുപ്പള്ളിയുടെ കലാ-സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന കഥകളി, പുലികളി, കൂടിയാട്ടം, കളരിപ്പയറ്റ്, തിരുവാതിര, കൂത്ത്, പഞ്ചാരിമേളം ഉൾപ്പെടെ 11 കലാരൂപങ്ങൾ അണിനിരക്കുന്ന ഘോഷയാത്രയോടെയാകും ഗെയ്‌ലിന് സ്വീകരണം. പുതുപ്പള്ളി പൈതൃക സാംസ്കാരിക സമിതിയുടെ ലോഗോ പ്രകാശനവും വിദ്യാർഥികളുമായുള്ള സംവാദവും നടക്കും.

വെന്നിമലയിൽ രാജ്യാന്തര മൈതാനത്തിനായി പരിഗണിക്കുന്ന സ്ഥലം ഗെയ്ൽ സന്ദർശിക്കും. പുതുപ്പള്ളിയുടെ കായിക-സാംസ്കാരിക മേഖലകൾക്ക് രാജ്യാന്തര ശ്രദ്ധ ലഭ്യമാക്കുകയാണ് സന്ദർശനലക്ഷ്യമെന്ന് സംഘാടകസമിതി ചെയർമാൻ ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.

English Summary:

Universal Boss Chris Gayle to Unleash Six-Hitting Magic connected August 29

Read Entire Article