ദുബായ് : കേരളത്തിൽനിന്നുള്ള വിൻസ്‌മെര ഗ്രൂപ്പിന്റെ അന്താരാഷ്ട്ര ഹെഡ് ക്വാർട്ടേഴ്‌സ് ദുബായ് ദേര ഗോൾഡ് സൂഖിൽ പ്രവർത്തനമാരംഭിച്ചു. വിൻസ്‌മെരയുടെ അന്താരാഷ്ട്രപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന കേന്ദ്രമായി ഇത് പ്രവർത്തിക്കും. കേരളത്തിൽനിന്ന് ഒരു അന്താരാഷ്ട്ര ജൂവലറി ബ്രാൻഡ് എന്ന നിലയിലുള്ള വളർച്ചയാണിതെന്ന് വിൻസ്‌മെര ഗ്രൂപ്പ് അറിയിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ ഇത്ര ദുബായ് സീനിയർ ഡയറക്ടർ റാഷിദ് അൽ ഹർമോദി, ദുബായ് ഗോൾഡ് ആൻഡ് ജൂവലറി ഗ്രൂപ്പ് വൈസ് ചെയർമാൻ ചന്തു സിറോയ, എമിറേറ്റ്‌സ് എൻബിഡി സീനിയർ വി.പി. അനിത് ഡാനിയേൽ, നാഷണൽ ബാങ്ക് ഓഫ് ഫുജൈറയിലെ പ്രഷ്യസ് മെറ്റൽസ് മേധാവി അജയ് സാലിയ, ജിജെഇപിസി മിഡിലീസ്റ്റ് കോഡിനേറ്റർ രമേശ് വോറ, വിൻസ്‌മെര ഗ്രൂപ്പ് ചെയർമാൻ ദിനേശ് കാമ്പ്രത്ത്, വൈസ് ചെയർമാൻ അനിൽ കാമ്പ്രത്ത്, എംഡി മനോജ് കാമ്പ്രത്ത്, എക്സിക്യുട്ടീവ് ഡയറക്ടർ കൃഷ്ണൻ കാമ്പ്രത്ത് തുടങ്ങിയവർ പങ്കെടുത്തു. ഷാർജയിലെ റോള, ബർ ദുബായിലെ മീന ബസാർ, അബുദാബിയിലെ മുസഫ എന്നിവിടങ്ങളിൽ ഷോറൂമുകൾ ഉടൻ തുടങ്ങും.
സ്വർണാഭരണനിർമാണം, ഹോൾസെയിൽ, റീട്ടെയിൽ ജൂവലറി, കയറ്റുമതി, ഇറക്കുമതി തുടങ്ങിയ സ്വർണവ്യാപാരമേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനിയാണ് വിൻസ്‌മെര ഗ്രൂപ്പ്. കോഴിക്കോട് മാവൂർ റോഡിൽ വിൻസ്‌മെര ഗ്രൂപ്പിന്റെ ആദ്യ ജൂവലറി ഷോറൂമിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 17-ന് ബ്രാൻഡ് അംബാസഡറായ നടൻ മോഹൻലാൽ നിർവഹിക്കും. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ പുതിയ ഷോറൂമുകൾ ഉടൻ ആരംഭിക്കും.
Content Highlights: winsmera
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·