നിലവില്‍ ഇഷാനിയ്ക്ക് ഏറ്റവും ഒബ്‌സഷന്‍ ഉള്ളത് എന്തിനോടാണ് എന്നതായിരുന്നു ആദ്യത്തെ ചോദ്യം. തീര്‍ച്ചയായും ഇപ്പോഴുള്ള ആദ്യത്തെ ഒബ്‌സഷന്‍ ഓമി ബേബി തന്നെയാണ്. അത് കഴിഞ്ഞ് ബേക്കിങിലാണ് ഇപ്പോള്‍ ഇഷാനിക്ക് ഏറ്റവും വലിയ താത്പര്യം. കേക്ക് കഴിച്ച് ഓരോരുത്തര്‍ നല്ലത് പറയുമ്പോഴുള്ള സന്തോഷവും ഇഷാനി പങ്കുവയ്ക്കുന്നുണ്ട്. ബേക്കിങ് ചെയ്ത സാധനങ്ങള്‍ വില്‍ക്കാനുള്ള ഐഡിയ ഒന്നും നിലവില്‍ ഇഷാനിയ്ക്കില്ല. പുതിയ കിച്ചണില്‍ ആസ്വദിച്ച് ബേക്ക് ചെയ്യുന്നത് ഇഷാനി ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടത്രെ.
സോളോ ട്രിപ് ചെയ്യുന്നത് ഇഷ്ടമാണോ എന്നതായിരുന്നു അടുത്തൊരു ഹൈലൈറ്റ് ചോദ്യം. അതിനുള്ള സാധ്യത ഇല്ല എന്ന് ഇഷാനി വ്യക്തമാക്കുന്നു. എവിടെയും ഒറ്റയ്ക്ക് പോകാത്ത ആളാണ് ഞാന്‍, ഭക്ഷണം കഴിക്കാന്‍ പോലും ഇതുവരെ ഒറ്റയ്ക്ക് പോയിട്ടില്ല. എനിക്ക് പൊതുവെ ഒറ്റയ്ക്കിരിക്കാനും, എന്റെ കാര്യങ്ങള്‍ തനിയെ ചെയ്യാനും എല്ലാം ഇഷ്ടമാണ്. പക്ഷേ ഒറ്റയ്ക്കുള്ള യാത്ര പ്രയാസമാണ്. അതിനുള്ള പ്രധാന കാരണം എനിക്ക് ഒറ്റയ്ക്ക് ഉറങ്ങാന്‍ കഴിയില്ല, എന്തൊക്കെ പറഞ്ഞാലും രാത്രി ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാണ്. പെട്ടന്ന് പരിചയമില്ലാത്തവരോട് സംസാരിക്കാനൊന്നും എനിക്ക് പറ്റില്ല. അതൊക്കെ കവര്‍ ചെയ്യാം എന്ന് കരുതിയാലും ഒറ്റയ്ക്ക് ഉറങ്ങുന്നത് മാത്രമാണ് പ്രശ്‌നം.
മുടിയെ കുറിച്ചും, ഡ്രസ്സിനെ കുറിച്ചും സ്റ്റൈലിനെ കുറിച്ചുമൊക്കെയുള്ള ചോദ്യത്തിന് ഇഷാനി മറുപടി നല്‍കി. വെയിറ്റ് ഗെയിന്‍ ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമുണ്ടായിരുന്നു. വീട്ടിലെ മൂന്നാമത്തെ കുട്ടി എന്ന നിലയില്‍ ശ്രദ്ധ കിട്ടാറുണ്ടോ എന്ന ചോദ്യത്തിന്, അത് സത്യമാണ് എന്ന് ഇഷാനി പറയുന്നു. പൊതുവെ ആളുകള്‍ കൂടുതലുള്ള എല്ലാ വീട്ടിലും ഉള്ളതാണ് ഇതൊക്കെ എന്നറിയുന്നതില്‍ സന്തോഷമുണ്ട്. മൂന്നാമത് ജനിച്ച ആളെന്ന നിലയില്‍ എനിക്ക് അധികം ശ്രദ്ധ കിട്ടിയിരുന്നില്ല. പിന്നെ ഹന്‍സികയും വന്നതോടെ എനിക്ക് കൂട്ടായി. അവള് നാലാമത്തെ ആളാണല്ലോ, ഞങ്ങള്‍ രണ്ട് പേരും ഞങ്ങള്‍ക്ക് കൂട്ടായി.
വീട്ടില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അതെങ്ങനെയാണ് പരിഹരിക്കുന്നത് എന്നായിരുന്നു മറ്റൊരു ചോദ്യം. എല്ലാ വീടുകളിലും ഉള്ളത് പോലെ തന്നെയാണ് അതൊക്കെ. പൊതുവെ അത്തരം സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ രണ്ട് ടീമായിരിക്കും, അല്ലെങ്കില്‍ ഒരാള്‍ ഒറ്റയ്ക്കും മൂന്ന് പേര്‍ ഒറ്റക്കെട്ടാവുന്ന അവസ്ഥയും ഉണ്ടാവാറുണ്ട്. അങ്ങനെ വഴക്കിടും തര്‍ക്കിക്കും, അത് കഴിഞ്ഞ് കുറച്ച് നേരം കഴിയുമ്പോള്‍ എല്ലാം മറന്ന് ഒന്നിച്ച് ചിരിച്ചു കളിക്കുകയും ചെയ്യും- ഇഷാനി കൃഷ്ണ പറഞ്ഞു.




English (US) ·