11 April 2025, 09:47 AM IST
വെള്ളിയായാഴ് പവന്റെ വില 1,480 രൂപ വര്‍ധിച്ച് 69,960 രൂപയായി.

representative image
വന്‍ കുതിപ്പില്‍ സ്വര്‍ണം. സംസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം കൂടിയത് 1,480 രൂപ. ഇതോടെ പവന്റെ വില 69,960 രൂപയായി. കഴിഞ്ഞ ദിവസം പവന്റെ വിലയില്‍ 2,160 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇതോടെ മൂന്നു ദിവസത്തിനിടെയുണ്ടായ വര്‍ധന 4,160 രൂപയാണ്. 8745 രൂപയാണ് ഗ്രാമിന്.
അപ്രതീക്ഷിതമായി സ്വര്‍ണത്തിന് ഡിമാന്റ് കൂടിയതാണ് വിലയിലെ കുതിപ്പിന് പിന്നില്‍. വിവിധ രാജ്യങ്ങള്‍ക്ക് ചുമത്തിയ തീരുവ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചെങ്കിലും ചൈനയുടേത് വന്‍തോതില്‍ വര്‍ധിപ്പിച്ചതാണ് പെട്ടെന്നുള്ള ഡിമന്റ് വര്‍ധനയ്ക്ക് പിന്നില്‍.
രാജ്യാന്തര വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് ഇതാദ്യമായി 3,200 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണം 1,485 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ലോകത്തിലെ രണ്ട് വന്‍കിട സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര സംഘര്‍ഷമാണ് സ്വര്‍ണം നേട്ടമാക്കിയത്. ചൈനയ്ക്കുമേലുള്ള താരിഫ് 125 ശതമാനമായാണ് ട്രംപ് ഉയര്‍ത്തിയത്. അതേസമയം, മറ്റ് രാജ്യങ്ങള്‍ക്കുമേലുള്ള ഉയര്‍ന്ന താരിഫുകള്‍ 90 ദിവസത്തേയ്ക്ക് താത്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തു.
Content Highlights: Gold prices surge successful India, hitting ₹69,960 per sovereign.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·