24 June 2025, 02:47 PM IST

Image: Freepik
ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു. ചൊവാഴ്ച ഉച്ചയോടെ ബ്രന്റ് ക്രൂഡ് വില ബാരലിന് 4.94 ശതമാനം താഴ്ന്ന് 67.95 ഡോളറിലെത്തി.
യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വിലയാകട്ടെ 3.48 ഡോളര്‍ (5.08 %) താഴ്ന്ന് 65 ഡോളറുമായി. ജൂണ്‍ ഒമ്പതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് നിലവില്‍ അസംസ്‌കൃത എണ്ണ വില.
രാജ്യത്തെ എണ്ണ ഉത്പാദനത്തിന്റെ 75 ശതമാനവും കൈകാര്യം ചെയ്യുന്ന ഒപെകിലെ ഏറ്റവും വലിയ മൂന്നാമത്തെ ഉത്പാദക രാജ്യമാണ് ഇറാന്‍. പശ്ചിമേഷ്യയില്‍ സംഘര്‍ഷ ഭീതി പരന്നതോടെയാണ് വിലയില്‍ കുതിപ്പുണ്ടായത്. അതേസമയം, വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നതോടെ ഉത്പാദനം കൂടും. വിതരണ തടസ്സങ്ങള്‍ നീങ്ങുന്നതും വിലയില്‍ കുത്തനെ ഇടിവുണ്ടാകാന്‍ ഇടയാക്കും.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ യു.എസ് ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ ഭീതിയില്‍ അഞ്ച് മാസത്തെ ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് ക്രൂഡ് വില ഉയര്‍ന്നിരുന്നു. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് 76 ഡോളറിലും ബ്രെന്റ് ക്രൂഡ് 77 ഡോളറിലുമെത്തിയിരുന്നു.
Content Highlights: Israel-Iran Ceasefire Sends Crude Oil Prices Plunging: Market Analysis
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·