വെറും 2 സെക്കന്റേ മോഹന്‍ലാല്‍ വന്നുള്ളൂ, രജനികാന്ത് ഒന്നും ഒന്നുമല്ലാതായി! ജയിലര്‍ ടീസര്‍ തൂക്കി മോഹന്‍ലാല്‍

1 month ago 5
തമിഴ് സിനിമാ പ്രേമികള്‍ അത്രയേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ജയിലര്‍ 2 . രജിനികാന്തിനെ നായകനാക്കി നല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചതു മുതല്‍ ഹൈപ്പും വേറെ ലെവലാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ, ഷംന കാസിം ആടിത്തിമര്‍ത്ത പാട്ടും ഇതിനോടകം സോഷ്യല്‍ മീഡിയ കീഴടക്കി.

ഇപ്പോഴിതാ ഏറ്റവുമൊടുവില്‍ ജയിലര്‍ 2 വിന്റെ ട്രെയിലറും പുറത്തിറങ്ങിയിരിക്കുന്നു. പതിനേഷ് മണഇക്കൂറിനുള്ളില്‍ ട്രെയിലര്‍ കണ്ടിരിക്കുന്നത് 10 മില്യണ്‍ ആളുകളാണ്. സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിന്റെ ചിത്രം എന്ന ഹൈപ്പോടെയാണ് സിനിമ വരുന്നത് എങ്കിലും, ട്രെയിലര്‍ അവതരിപ്പിച്ചതും രജിനികാന്തിന്റെ സ്റ്റാര്‍ഡത്തിന്റെ ബലത്തിലാണ് എങ്കിലും, തൂക്കിയത് ലാലേട്ടനാണ്. രജിനികാന്തിന്റെ മാസ് ആക്ഷന്‍ രംഗത്തിനും, മാസ് ഡയലോഗിനും അപ്പുറം മോഹന്‍ലാലിന്റെ ഒരേ ഒരു ലുക്കിന് കിട്ടുന്ന സ്വീകാര്യത വളരെ വലുതാണ്.

Samayam Malayalamഅടുത്ത കല്യാണ ഒരുക്കം ഉടന്‍ ഉണ്ടാവുമോ? അര്‍ജുന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഇഷാനി, ഒരുമിച്ചുള്ള മനോഹര നിമിഷങ്ങള്‍
വെറും രണ്ട് സെക്കന്റ് മാത്രമാണ് ട്രെയിലറില്‍ മോഹന്‍ലാലിനെ കാണിച്ചിരിക്കുന്നത്. എന്നാല്‍ 2 മിനിറ്റ് 24 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിന്റെ മൊത്തം ആകര്‍ഷണവും ആ രണ്ട് സെക്കന്റിലേക്ക് ഒതുങ്ങി. അത് വ്യക്തമാക്കുന്നതാണ് ട്രെയിലറിന് താഴെ വരുന്ന കമന്റുകള്‍. ട്രെയിലറിന് ഇടത്തോട്ട് ഒരു ചരിവ് ഉണ്ടല്ലോ, ലാലേട്ടന്‍ തൂക്കി എന്നൊക്കെ പറഞ്ഞുകൊണ്ട് മലയാളികളുടെ കമന്റ് മാത്രമാണ് താഴെ വരുന്നത്.

സുരാജ് വെഞ്ഞാറമൂടിന്റെ ശക്തമായ സാന്നിധ്യവു ട്രെയിലറിലെ ആകര്‍ഷണമാണ്. രജിനികാന്തിന്റെ ശക്തമായ വില്ലനായി വരുന്നത് സുരാജാണോ എന്ന സന്ദേഹം ഇല്ലാതെയല്ല. സുരാജിനെയും മോഹന്‍ലാലിനെയും കൂടാതെ, ഹക്കിം ഷ എന്ന മലയാളി നടന്റെ സാന്നിധ്യവും ട്രെയിലറിലുണ്ട്. കന്നട സൂപ്പര്‍സ്റ്റാര്‍ ശിവ രാജ്കുമാറാണ് ജെയിലറിലെ മറ്റൊരു ശക്തമായ അതിഥി വേഷം ചെയ്യുന്നത്. വിദ്യ ബാലന്റെ മാസ് രംഗവും ട്രെയിലറിലെ ആകര്‍ഷണമാണ്. മിഥുന്‍ ചക്രവര്‍ത്തി, എസ്‌കെ സൂര്യ, രമ്യ കൃഷ്ണന്‍ എന്നിങ്ങനെ വന്‍ താര നിര തന്നെ സിനിമയില്‍ അണി നിരക്കുന്നുണ്ട്.


മോഹന്‍ലാലും ശിവ രാജ്കുമാറും മാത്രമല്ല, ഹൃത്വിക് റോഷനും ജാക്കി ഷെറോഫ്, വിജയ് സേതുപതി, വിനായകന്‍ എന്നിങ്ങെയുള്ളവരുടെ ഗസ്റ്റ് റോളുകളും സിനിമയിലേക്കുള്ള പ്രേക്ഷകരുടെ ആവേശം കൂട്ടുകയാണ്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിഥി മാരന്‍ നിര്‍മിക്കുന്ന ചിത്രം ഐമാക്‌സ് ഫോര്‍മാറ്റ്‌സില്‍ ഒക്ടോബര്‍ 15 നാണ് വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്യുന്നത്.
Read Entire Article