Authored by: അശ്വിനി പി|Samayam Malayalam•30 Apr 2026, 12:12 p.m. IST
മികച്ച അവസരങ്ങള്‍ കിട്ടിയാല്‍ അഭിനയിച്ചു കാണിച്ചു കൊടുക്കും എന്ന ഹണി റോസ് തെളിയിച്ചിരിക്കുകയാണ്, അതാണ് റേച്ചല്‍ എന്ന സിനിമ. ചിത്രത്തിലെ അഭിനയത്തിനാണ് നടിയ്ക്ക് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം ലഭിച്ചിരിയ്ക്കുന്നത്.
ഹണി റോസ്എന്നാല് ആ കളിയാക്കലുകള്‍ക്കെല്ലാമുള്ള മറുപടിയാണ് 2025 ലെ കേരള ഫിലിം ക്രിട്ടിക് അവാര്‍ഡ് പ്രഖ്യാപനം. മികച്ച അവസരങ്ങള്‍ കിട്ടിയാല്‍ ഹണി റോസ് അഭിനയിക്കുകയും, അത് ഏറ്റവും മികച്ചതായി ചെയ്യുകയും ചെയ്യും എന്നതിന് റേച്ചല്‍ എന്ന ചിത്രം ഇനി തെൡവായി വയ്ക്കാം.
Also Read: സര്‍വ്വം മായയില്‍ ദുല്‍ഖര്‍ സല്‍മാനുണ്ടോ, ഡെലൂലുവിന്റെ കാമുകന്‍ ഡിക്യു! ആ രഹസ്യം വെളിപ്പെടുത്തി അഖില്‍ സത്യന്നാല്പത്തിയൊന്പതാമത് കേരളാ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത് ഹണി റോസ് ആണ്. റേച്ചല്‍ എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് ഹണി റോസിന് പുരസ്‌കാരം ലഭിച്ചത്. കരിയറിലെ ഏറ്റവും ആദ്യത്തെ പുരസ്‌കാരമാണിത് എന്ന് ഹണി റോസ് പറയുന്നു.
ഹണി റോസിന്റെ പോസ്റ്റ്;
ഇന്ന് ഞാന്‍ ഉണര്‍ന്നത് ഏറ്റവും അവിശ്വസനീയമായ ഒരു വാര്‍ത്ത കേട്ടുകൊണ്ടാണ്, എന്റെ 'റേച്ചല്‍' എന്ന ചിത്രത്തിന് 2025 ലെ കേരള ഫിലിം ക്രിട്ടിക്‌സ് രണ്ടാമത്തെ മികച്ച നടിക്കുള്ള അവാര്‍ഡ് എനിക്ക് ലഭിച്ചു. ഇത് എന്റെ കരിയറിലെ ആദ്യ അവാര്‍ഡാണ്, അതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. ഈ അവാര്‍ഡ് നല്‍കി എന്നെ ആദരിച്ചതിന് ജൂറിയോട് ഞാന്‍ അഗാധമായി നന്ദിയുള്ളവളാണ്.
ഈ കഥാപാത്രത്തിനായി ഞാന്‍ എന്റെ ഹൃദയവും ആത്മാവും പകര്‍ന്നു, എന്റെ ഏറ്റവും ആത്മാര്‍ത്ഥമായ പരിശ്രമം നല്‍കി, ഈ മനോഹരമായ അവസരത്തിന് മുഴുവന്‍ റേച്ചല്‍ ടീമിനോടും, പ്രത്യേകിച്ച് ആനന്ദിനി ബാല, രാഹുല്‍ മണപ്പാട്ട്, എബ്രിഡ് ഷൈന്‍, ബാദുഷ എന്നിവരോടും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. റേച്ചല്‍ ഉടന്‍ തിയേറ്ററിലെത്തുമെന്നും, എല്ലാവരും കാണുമെന്നും പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി.






English (US) ·