വെൽക്കം ടു കേരളം! രോ–കോ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ എത്തി; തലസ്ഥാനത്ത് ഇനി ക്രിക്കറ്റ് പൂരം!

1 month ago 4

അനീഷ് നായർ

അനീഷ് നായർ

Published: September 24, 2026 12:40 PM IST Updated: September 24, 2026 03:30 PM IST

1 minute Read

  • ഇന്ത്യ– വെസ്റ്റിൻഡീസ് ക്രിക്കറ്റ് മത്സരത്തിനൊരുങ്ങി തിരുവനന്തപുരം

  • വിരാട് കോലി, രോഹിത് ശർമ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ തലസ്ഥാനത്തെത്തി

രോഹിത് ശർമയും വിരാട് കോലിയും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ. (X/@TRV_Airport_Off)
രോഹിത് ശർമയും വിരാട് കോലിയും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ. (X/@TRV_Airport_Off)

തിരുവനന്തപുരം ∙ വിരാട് കോലിയും രോഹിത് ശർമയും ശുഭ്മൻ ഗില്ലും രവീന്ദ്ര ജഡേജയും ഉൾപ്പെടെയുള്ള ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരനിര കേരളമണ്ണിൽ. ഷായ് ഹോപ് നയിക്കുന്ന വെസ്റ്റിൻഡീസ് ടീമും ഇന്നലെ പുലർച്ചെ എത്തി. ഇനി 3 ദിവസം ഇരു ടീമുകളും പരിശീലനത്തിരക്കിലാണ്. ഇന്ത്യ–വെസ്റ്റിൻഡീസ് ഏകദിന പരമ്പരയ്ക്കു തുടക്കം കുറിക്കുന്ന ആദ്യ മത്സരം 27ന് ഉച്ചയ്ക്ക് 2 മുതൽ തിരുവനന്തപുരം കാര്യവട്ടത്തെ സ്പോർട്സ് ഹബ് രാജ്യാന്തര സ്റ്റേഡിയത്തിൽ.

What you should work next

വിൻഡീസ് ടീം ഇന്നലെ പുലർച്ചെ മൂന്നരയോടെ ദുബായിൽ നിന്നാണ് എത്തിയത്. പരമ്പരയിലെ ആദ്യ മത്സരമായതിനാൽ ഇന്ത്യൻ താരങ്ങൾ വിവിധ നഗരങ്ങളിൽ നിന്നു പല വിമാനങ്ങളിലായാണ് എത്തിയത്. വൈകിട്ട് അ‍ഞ്ചോടെ മുംബൈയിൽ നിന്നുള്ള വിമാനത്തിൽ വിരാട് കോലിയും നമൻ ധിറുമാണ് സപ്പോർട്ടിങ് സ്റ്റാഫിനൊപ്പം ആദ്യം എത്തിയത്. കോലിയെ കാണാനായി ആരാധകർ വിമാനത്താവളത്തിലെത്തിയിരുന്നു.

പിന്നാലെയുള്ള വിമാനങ്ങളിൽ ധ്രുവ് ജുറേൽ, ഋതുരാജ് ഗെയ്ക്‌വാദ്, യശസ്വി ജയ്സ്വാൾ എന്നിവരും വന്നു. രാത്രി 10.45ന് ബെംഗളൂരുവിൽ നിന്നാണ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, കെ.എൽ.രാഹുൽ, രവീന്ദ്ര ജഡേജ, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, അക്വിബ് നബി എന്നിവരെത്തിയത്. മുഹമ്മദ് സിറാജും നിതീഷ് കുമാർ റെഡ്ഡിയും ഹൈദരാബാദിൽനിന്ന് അർധ രാത്രിയോടെ എത്തി. ലക്നൗവിൽനിന്ന് കുൽദീപ് യാദവും വന്നു.

ഇന്ന് ഉച്ചയ്ക്ക് 11.50ന് ബെംഗളൂരുവിൽ നിന്നാണ് രോഹിത് ശർമ എത്തിയത്. അതിനു മുൻപ് ഡൽഹിയിൽ നിന്ന് കോച്ച് ഗൗതം ഗംഭീർ ലാ‍ൻഡ് ചെയ്തു. ഇന്ത്യൻ ടീം കോവളത്തെയും വിൻഡീസ് ടീം വഴുതക്കാട്ടെയും ഹോട്ടലുകളിലാണു താമസം. ഇന്ന് വൈകിട്ട് 5.30 മുതൽ രാത്രി 8.30 വരെ ഇന്ത്യൻ ടീം മത്സര വേദിയിൽ പരിശീലനം നടത്തും. വിൻഡീസ് ടീം ഇന്നും നാളെയും ഉച്ചയ്ക്ക് നിശ്ചയിച്ചിരുന്ന പരിശീലനം വേണ്ടെന്നുവച്ചു.

English Summary:

India vs West Indies cricket lucifer is acceptable to instrumentality spot successful Thiruvananthapuram, Kerala. The Indian cricket team, featuring stars similar Virat Kohli, Rohit Sharma, Shubman Gill, and Ravindra Jadeja, has arrived successful Kerala for the upcoming ODI series.

Read Entire Article