വേണമെങ്കില്‍ വാട്‌സ് ആപ് ചാറ്റ് കാണിക്കാം; ദുല്‍ഖറുമായി എന്താണ് പ്രശ്‌നം എന്ന ചോദ്യത്തിന് ടൊവിനോയുടെ മറുപടി

2 months ago 8

Authored by: അശ്വിനി പി|Samayam Malayalam31 Mar 2026, 11:59 americium IST

ലോകയുടെ ടീമിനോട് ടൊവിനോ തോമസിനെ കുറിച്ച് ചോദിച്ചപ്പോള്‍ നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവര്‍ ഒരക്ഷരം മിണ്ടിയില്ല. എന്താണ് നിങ്ങള്‍ക്കിടയിലെ പ്രശ്‌നം എന്ന ചോദ്യത്തിന് മറുപടി നല്‍കി ടൊവിനോ തോമസ്

dulquer and tovinoടൊവിനോ തോമസും ദുൽഖർ സൽമാനും
പള്ളിച്ചട്ടമ്പി എന്ന പുതിയ സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണിപ്പോള്‍ ടൊവിനോ തോമസ് . മലയാളത്തിന് പുറമെ തമിഴിലും മറ്റു ഭാഷകളിലുമായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ തമിഴ് പ്രസ്സ് മീറ്റ് കഴിഞ്ഞ ദിവസം നടന്നിരുന്നു. അതിനിടയിലുള്ള ക്യു ആന്റ് എ സെഷനില്‍ മാധ്യമങ്ങളുടെ ചോദ്യത്തില്‍ വളരെ കൗതുകമുള്ള ഒരു ചോദ്യം ഉയര്‍ന്നു വന്നു, അതിന് ടൊവിനോ നല്‍കിയ മറുപടിയാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

നിങ്ങളുടെ ലോക എന്ന സിനിമ റിലീസായിരുന്നു. അതില്‍ നിങ്ങളുടെ അഭിനയവും ഗംഭീരമായിരുന്നു. സെക്കന്റ് പാര്‍ട്ടില്‍ വില്ലനായോ നായകനായോ ഉണ്ടാവും എന്നും കേട്ടു. സിനിമ വന്‍ ഹിറ്റായിട്ടും നിങ്ങളെ കുറിച്ച് മാത്രം ആ ടീം സംസാരിച്ചില്ലല്ലോ. ഞങ്ങള്‍ മാധ്യമങ്ങള്‍ താങ്കളെ കുറിച്ച് ചോദിച്ചപ്പോഴും ടീം ഒന്നും മറുപടി നല്‍കിയില്ല, എന്താണ് നിങ്ങളും ദുല്‍ഖര്‍ സല്‍മാനും തമ്മിലുള്ള പ്രശ്‌നം എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.

Also Read: കുഞ്ചാക്കോ ബോബന്റെ നായിക, ജനനി അയ്യര്‍ വിവാഹിതയായി! അതീവ സുന്ദരിയായ വധു, ചിത്രങ്ങള്‍

പൊട്ടിച്ചിരിയായിരുന്നു അതിനുള്ള ടൊവിനോ തോമസിന്റെ ആദ്യത്തെ പ്രതികരണം. ഇപ്പോള്‍ തന്നെ ദുല്‍ഖറിനെ വിളിച്ച് ചോദിക്കട്ടെ എന്ന് ടൊവിനോ ചിരിച്ചുകൊണ്ട് തന്നെ ചോദിച്ചു. നിങ്ങള്‍ ചോദിച്ചിട്ടും എന്നെ കുറിച്ച് ഒന്നും പറഞ്ഞില്ലെങ്കില്‍, തീര്‍ച്ചയായും ദുല്‍ഖറിനോട് ഞാന്‍ ചോദിക്കാം, എന്താ എന്നെ കുറിച്ച് ഒന്നും പറയാതിരുന്നത് എന്ന്.

ഞങ്ങളെല്ലാം കുറേ കാലമായി അടുത്തറിയാവുന്ന, ഒരുമിച്ച് സിനിമകള്‍ ചെയ്തിട്ടുള്ള ആളുകളാണ്. ഞാന്‍ സിനിമയിലേക്ക് വന്ന സമയത്ത്, അസിസ്റ്റന്റ് ഡയരക്ടറായി ആദ്യമായി ജോലി ചെയ്തത് ദുല്‍ഖര്‍ സല്‍മാന്റെ ഒരു പടത്തിലാണ്, തീവ്രം എന്നാണ് ചിത്രത്തിന്റെ പേര്. അതിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ എബിസിഡി എന്ന ചിത്രത്തില്‍ വില്ലനായി ഞാന്‍ അഭിനയിച്ചു. അന്ന് മുതല്‍ ഇന്ന് വരെ അത്രയും സ്‌നേഹത്തോടെയാണ് ദുല്‍ഖര്‍ എന്നോട്. ഇപ്പോള്‍ നിങ്ങള്‍ ചോദിച്ച ഈ ചോദ്യം റെക്കോര്‍ഡ് ചെയ്ത്, ദുല്‍ഖറിനെ കേള്‍പ്പിച്ചാല്‍ ഞങ്ങള്‍ പൊട്ടിച്ചിരിക്കും.


അത് മാത്രമല്ല, ലോക എന്ന സിനിമയുടെ സംവിധായകന്‍ അരുണ്‍ ഡൊമനിക്കിന്റെ ആദ്യ ചിത്രമായ തരംഗത്തില്‍ ഞാന്‍ ആയിരുന്നു നായകന്‍. നായികയായ കല്യാണി പ്രിയദര്‍ശനൊപ്പം നേരത്തെ തല്ലുമാല എന്ന സിനിമയും ഞാന്‍ ചെയ്തിട്ടുണ്ട്. നസ്ലിന്‍ എനിക്ക് ഒരു സഹോദരനെ പോലെയാണ്. ദുല്‍ഖര്‍ എന്റെ സ്വീറ്റസ്റ്റ് പേഴ്‌സണ്‍ ആണ്. നിങ്ങള്‍ക്ക് ഇനിയും സംശയം മാറിയില്ലെങ്കില്‍ ഞങ്ങളുടെ വാട്‌സ് ആപ് ചാറ്റ് ഞാന്‍ കാണിക്കാം. അത് കാണുമ്പോള്‍ നിങ്ങള്‍ക്കറിയാന്‍ സാധിക്കും, ഞങ്ങള്‍ തമ്മിലുള്ള ബന്ധം എങ്ങനെയാണ് എന്ന്.

ഈ ഗോസിപ് എന്നത് പുറത്ത് നിന്ന് കാണുന്നവരുടെ കെട്ട് കഥകളാണ്, എന്നാല്‍ ഞങ്ങളെ സംബന്ധിച്ച് ഇതൊക്കെ ഒരുമിച്ചിരുന്ന് വായിക്കുന്ന കോമഡികള്‍ മാത്രമാണ്. ലോക സിനിമിലെ എല്ലാവരും എന്‍രെ അടുത്ത സുഹൃത്തുക്കളാണ്. സെക്കന്റ് പാര്‍ട്ടിന്റെ എഴുത്ത് നടന്നുകൊണ്ടിരിക്കുകയാണ്, ആ സിനിമ വരുമ്പോള്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് വരാം, അപ്പോള്‍ നിങ്ങള്‍ എന്നെ കുറിച്ച് ചോദിക്കണം എന്ന് ടൊവിനോ തോമസ് പറഞ്ഞു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article