വൈഭവിനെ ‘തൊട്ടില്ല’, ഇനി ഗില്ലിനൊപ്പം ആര്യവീർ; അച്ഛനെപ്പോലെയല്ല ഈ മകൻ, മറ്റൊരു സൂപ്പർതാരത്തിന്റെ ശൈലിയുമായി ജൂനിയർ സേവാഗ്

1 week ago 3

അൽ അമിറാത്ത് (ഒമാൻ)∙ അണ്ടർ-19 ഏഷ്യാ കപ്പ് മത്സരത്തിൽ യുഎഇക്കെതിരെ 160 റൺസിന്റെ തകർപ്പൻ ഇന്നിങ്‌സ് കാഴ്ചവച്ച ഇന്ത്യൻ താരം ആര്യവീർ സേവാഗ്, ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ നേട്ടങ്ങളുടെ പട്ടികയിലും ഇടംപിടിച്ചു. ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലിനും മായങ്ക് അഗർവാളിനുമൊപ്പമാണ് ആര്യവീർ എത്തിയത്. 168 പന്തിൽ 17 ഫോറുകളും ഏഴു സിക്‌സറുകളും ഉൾപ്പെടെയാണ് വലംകൈ ബാറ്ററായ ആര്യവീർ 160 റൺസ് അടിച്ചുകൂട്ടിയത്. ഇതോടെ യൂത്ത് ഏകദിന ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി ആര്യവീർ. അണ്ടർ-19 തലത്തിൽ ഗില്ലും മായങ്ക് അഗർവാളും നേടിയ 160 റൺസിനൊപ്പമാണ് ആര്യവീറും ഇടംപിടിച്ചത്.

What you should work next

2017ൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെയാണ് ഗിൽ 160 റൺസ് നേടിയത്. 2009ൽ ഓസ്‌ട്രേലിയക്കെതിരെ ഹൊബാർട്ടിലായിരുന്നു അഗർവാളിന്റെ നേട്ടം. യൂത്ത് ഏകദിനത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ എന്ന റെക്കോർഡ് മറികടക്കുമെന്ന് തോന്നിപ്പിച്ച പ്രകടനമായിരുന്നു ആര്യവീറിന്റേത്. എന്നാൽ 45-ാം ഓവറിൽ അദ്ദേഹത്തിന്റെ പോരാട്ടം അവസാനിച്ചു. 168 പന്തിൽ 160 റൺസെടുത്ത ആര്യവീറിനെ നസീം ഖാന്റെ പന്തിൽ മിഡ് വിക്കറ്റിൽ ഉദ്ദിഷ് സൂരി പിടികൂടുകയായിരുന്നു. വേഗം കുറഞ്ഞ ഷോർട്ട് ഓഫ് ലെങ്ത് പന്ത് പുൾ ഷോട്ടിലൂടെ അതിർത്തി കടത്താനുള്ള ശ്രമത്തിൽ കൃത്യമായ ടൈമിങ് കണ്ടെത്താനാകാതെ വന്നതോടെയാണ് ആര്യവീറിന് വിക്കറ്റ് നഷ്ടമായത്.

യൂത്ത് ഏകദിനത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ എന്ന റെക്കോർഡ് ഇപ്പോഴും അമ്പാട്ടി റായിഡുവിന്റെ പേരിലാണ്. 2002ൽ ടോണ്ടനിൽ ഇംഗ്ലണ്ട് അണ്ടർ-19 ടീമിനെതിരെ പുറത്താകാതെ നേടിയ 177 റൺസാണ് റായിഡുവിന്റെ റെക്കോർഡ് നേട്ടം. 2026ൽ നടന്ന അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വെറും 80 പന്തിൽ 175 റൺസ് അടിച്ചുകൂട്ടിയ വൈഭവ് സൂര്യവംശിയും ഈ റെക്കോർഡിന് തൊട്ടടുത്തെത്തിയിരുന്നു. 2025ൽ യുഎഇക്കെതിരെ നേടിയ 171 റൺസുമായി പട്ടികയിൽ മൂന്നാം സ്ഥാനവും വൈഭവിനു തന്നെയാണ്.

Aaryavir Sehwag celebrates his landmark 150 with a towering six. 🥵 Watch #INDvUAE successful the DP World Men's U19 Asia Cup, LIVE NOW connected Sony Sports Network TV channels & Sony LIV. #SonySportsNetwork #SonyLIV https://t.co/kkBShecWuh

— Sony Sports Network (@SonySportsNetwk) November 10, 2026

2022ൽ യുഗാണ്ടയ്ക്കെതിരെ പുറത്താകാതെ 162 റൺസ് നേടിയ രാജ് ബാവയാണ് പട്ടികയിൽ നാലാമത്. 160 റൺസുമായി ആര്യവീർ സേവാഗ്, ശുഭ്മാൻ ഗില്ലിനും മായങ്ക് അഗർവാളിനുമൊപ്പം അടുത്ത സ്ഥാനത്തെത്തി.അതേസമയം, ഈ വർഷത്തെ അണ്ടർ 19 ഏഷ്യാ കപ്പിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറാണ് ആര്യവീർ കുറിച്ചത്. മലേഷ്യയ്ക്കെതിരെ ബംഗ്ലദേശ് താരം എം.ഡി.അഹ്‌സാൻ അൽ മുമീൻ കുറിച്ച് 152 റൺസാണ് ആര്യവീർ മറികടന്നത്.

സേവാഗ്+ കോലി= ആര്യവീർപിതാവ് വീരേന്ദർ സേവാഗിന്റെ ബാറ്റിങ് ശൈലിയിൽനിന്ന് ഏറെ വ്യത്യസ്തമാണ് ആര്യവീറിന്റേത്. ‘സ്റ്റാൻഡ് ആൻഡ് ഡെലിവർ’ ശൈലിയിലൂടെ പ്രശസ്തനായിരുന്ന വീരു, പ്രധാനമായും കൈക്കണ്ണുകളുടെ ഏകോപന മികവിനെ ആശ്രയിച്ചായിരുന്നു ബാറ്റ് ചെയ്തിരുന്നത്. എന്നാൽ ആര്യവീർ കൂടുതൽ പരമ്പരാഗതമായ ഓപ്പണിങ് ശൈലിയാണ് പിന്തുടരുന്നത്. ആദ്യഘട്ടത്തിൽ സമ്മർദങ്ങളെ ക്ഷമയോടെ നേരിട്ടശേഷം എതിർ ടീമിനെ ആക്രമിക്കുകയാണ് ആര്യവീറിന്റെ രീതി. കാലുകളുടെ ചലനവും ക്രീസിന്റെ ഡെപ്ത്തും ഫലപ്രദമായി പ്രയോജനപ്പെടുത്താനും താരത്തിന് കഴിയുന്നുണ്ട്. സ്പിന്നർമാർക്കെതിരെയാണ് ആര്യവീർ പ്രത്യേക മികവ് പുലർത്തുന്നത്. വേഗം കുറഞ്ഞ ബോളർമാരുടെ ലെങ്ത് തെറ്റിക്കാൻ സഹായിക്കുന്ന വൈവിധ്യമാർന്ന ഷോട്ടുകളും താരത്തിന്റെ കൈവശമുണ്ട്.

ടൂർണമെന്റിന് മുന്നോടിയായി പുറത്തുവന്ന ഒരു വിഡിയോയിൽ സ്വാഭാവികമായ ആക്രമണോത്സുക ബാറ്റിങ് ശൈലിയെക്കുറിച്ചും പിതാവിൽനിന്ന് പകർന്നുകിട്ടിയ ബാറ്റിങ് മികവിനെക്കുറിച്ചും ആര്യവീറിനോട് ചോദിച്ചിരുന്നു. തന്റെ ബാറ്റിങ് രീതിയും പിതാവിന്റെ നിർഭയമായ ശൈലിയും മറ്റൊരു ഇന്ത്യൻ ഇതിഹാസത്തിന്റെ നിയന്ത്രിതമായ ആക്രമണോത്സുകതയും ചേർന്നതാണെന്ന് കൗമാരതാരം വ്യക്തമാക്കി.

‘‘തീർച്ചയായും ആക്രമിച്ചുകളിക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. ഞാൻ വിരാട് കോലിയുടെ വലിയ ആരാധകനാണ്. ആക്രമണോത്സുകമായ രീതിയിൽ ക്രിക്കറ്റ് കളിക്കാനാണ് ആഗ്രഹിക്കുന്നത്. സേവാഗിന്റെ ശൈലി മാത്രമല്ല, കോലിയുടെ ശൈലിയും എന്റെ കളിയിലുണ്ടാകും. കാരണം ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. ഞങ്ങൾക്കെതിരെ കളിക്കാനെത്തുന്ന എല്ലാ ടീമുകൾക്കുമെതിരെ ആധിപത്യം സ്ഥാപിക്കാനും രാജ്യത്തിനായി പരമാവധി സംഭാവന നൽകാനും ഇന്ത്യക്ക് വേണ്ടി മത്സരങ്ങൾ ജയിക്കാനുമാണ് എന്റെ ആഗ്രഹം.’’– ആര്യവീർ പറഞ്ഞു.

ഏതു രീതിയിലായാലും എതിർ ബോളർമാരെ തകർക്കാനുള്ള മികവ് പിതാവിനെപ്പോലെ തനിക്കുമുണ്ടെന്ന് ‘ബേബി സേവാഗ്’ തെളിയിച്ചുകഴിഞ്ഞു. 160 റൺസിന്റെ നിർണായക ഇന്നിങ്‌സ് വരാനിരിക്കുന്ന വലിയ നേട്ടങ്ങളുടെ സൂചനയാണെങ്കിൽ, ഓരോ വർഷവും പുതിയ പ്രതിഭകളെ ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിക്കുന്ന രാജ്യത്ത് ആരാധകർക്ക് ആവേശത്തോടെ പിന്തുണയ്ക്കാൻ പുതിയൊരു താരോദയം കൂടി ലഭിച്ചിരിക്കുകയാണ്.

English Summary:

Aryaveer Sehwag smashed a stellar 160 runs against UAE successful the Under-19 Asia Cup, matching the grounds antecedently acceptable by Indian legends Shubman Gill and Mayank Agarwal. His superb innings highlights his increasing prowess successful younker ODI cricket, drafting inspiration from some his begetter Virender Sehwag and Virat Kohli.

Read Entire Article