Published: October 13, 2026 08:44 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമിൽ കൗമാര താരം വൈഭവ് സൂര്യവംശിക്ക് തുടർച്ചയായി അവസരങ്ങൾ നിഷേധിക്കുന്നതിനെതിരെ വിമര്‍ശനമുയർത്തി വൈഭവിന്റെ ആദ്യകാല പരിശീലകൻ. രാജ്യാന്തര അരങ്ങേറ്റ മത്സരം കളിച്ച ശേഷം വൈഭവ് സൂര്യവംശിയെയും സഞ്ജു സാംസണെയും അഭിഷേക് ശർമയ്ക്കൊപ്പം മാറ്റിമാറ്റി പരീക്ഷിക്കുകയാണു ബിസിസിഐ. അഫ്ഗാനിസ്ഥാനെതിരെ സഞ്ജു സാംസണായിരുന്നു ഓപ്പണർ. പിന്നാലെ ഏഷ്യൻ ഗെയിംസില്‍ സഞ്ജുവിനെ മൂന്നാം നമ്പരിൽ ഇറക്കി വൈഭവിനെ അഭിഷേകിനൊപ്പം ഓപ്പണറാക്കി. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ വീണ്ടും സഞ്ജു– അഭിഷേക് കോംബോ തന്നെ തിരിച്ചെത്തി.
What you should work next
വിൻഡീസിനെതിരായ അവസാന മത്സരങ്ങളിൽ വൈഭവിനും പ്ലേയിങ് ഇലവനിൽ ഇടം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. വൈഭവ് ഒരു കൊടുങ്കാറ്റുപോലെയാണെന്നും അതിനെ തടയാൻ ആർക്കും സാധിക്കില്ലെന്നും പരിശീലകൻ മനീഷ് ഓജ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ‘‘എന്നെ സംബന്ധിച്ചിടത്തോളം വൈഭവ് സൂര്യവംശി ഒരു കൊടുങ്കാറ്റു പോലെയാണ്. അവനെ ആരു തടയാൻ നോക്കിയാലും അതു തകർന്നുപോകും. ഇന്നല്ലെങ്കിൽ നാളെ അതു സംഭവിക്കും. ബഞ്ചിൽ ഇരുത്തിക്കൊണ്ട് താരങ്ങളെ ഉണ്ടാക്കാമെന്നാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് കരുതുന്നത്. ക്രിക്കറ്റിലെ ഇതിഹാസങ്ങളോടു ചോദിച്ചാൽ, ഭാവി ടീമിനെ വാര്‍ത്തെടുക്കണമെങ്കിൽ ഈ താരങ്ങളെ കളിപ്പിച്ചുകൊണ്ടായിരിക്കണം എന്നാണു പറയുക.’’
What you should work next
‘‘ബഞ്ചിൽ ഇരുന്നുകൊണ്ട് ഇവിടെ ഒരു താരവും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല. വൈഭവിനെപ്പോലുള്ള ഒരു പ്രതിഭയെയാണ് ഇവിടെ ബഞ്ചിലിരുത്തുന്നത്. വൈഭവിനെ പുറത്തിരുത്തി അസ്വസ്ഥനാക്കാനാണ് അവരുടെ ശ്രമം. വൈഭവ് ബഞ്ചിലിരുന്ന് വെള്ളം വിതരണം ചെയ്യുന്നു. ഈ മാനേജ്മെന്റ് അവരുടെ മനസ്സിലെന്താണോ വരുന്നത്, അതു ചെയ്യുകയാണ്. ഇത് ഒരു തരത്തിൽ സ്വേച്ഛാധിപത്യമാണ്.’’– വൈഭവിന്റെ പരിശീലകൻ മനീഷ് ഓജ ആരോപിച്ചു.
English Summary:






English (US) ·