വൈഭവ് സൂര്യവംശിക്ക് അതിനുള്ള സമയമായിട്ടില്ല, ഓരോ ചുവടും ശ്രദ്ധയോടെ വച്ചാൽ മതി: തുറന്നുപറഞ്ഞ് സച്ചിൻ തെൻഡുൽക്കർ

2 weeks ago 7

ഓൺലൈൻ ഡെസ്‌ക്

Published: November 04, 2026 10:13 AM IST

1 minute Read

വൈഭവ് സൂര്യവംശി, സച്ചിൻ തെൻഡുൽക്കർ
വൈഭവ് സൂര്യവംശി, സച്ചിൻ തെൻഡുൽക്കർ

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റിലെ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് ക്യാപ്റ്റൻസി ചുമതലകൾ നൽകാൻ സമയമായിട്ടില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. റെഡ് ബോൾ ക്രിക്കറ്റിൽ കൂടുതൽ മത്സരങ്ങൾ കളിച്ച് അനുഭവസമ്പത്ത് നേടിയ ശേഷമേ ഇത്തരം ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കാവൂ എന്ന് സച്ചിൻ അഭിപ്രായപ്പെട്ടു. ഈ വർഷം ആദ്യം ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി വൈഭവിനെ നിയമിച്ചിരുന്നു. രഞ്ജി ട്രോഫിയിൽ ബിഹാർ ടീമിന്റെ വൈസ് ക്യാപ്റ്റനായും വൈഭവ് ഇറങ്ങിയിരുന്നു.

What you should work next

ചൊവ്വാഴ്ച റെഡ്ഡിറ്റിൽ നടന്ന ചോദ്യോത്തര പരിപാടിയിൽ ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് സച്ചിൻ തെൻഡുൽക്കറുടെ അഭിപ്രായപ്രകടനം. ‘‘വെറും 15-ാം വയസ്സിൽ വൈഭവ് സൂര്യവംശിക്ക് ക്യാപ്റ്റൻസിയുടെ ഉത്തരവാദിത്തങ്ങൾ നൽകുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം?’’ ഇതിന് സച്ചിൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു: ‘‘ദുലീപ് ട്രോഫിയിൽ അവനെ വൈസ് ക്യാപ്റ്റനാക്കിയത് അൽപം നേരത്തെയാണെന്നാണ് എന്റെ അഭിപ്രായം. ആദ്യം റെഡ് ബോൾ ഉപയോഗിച്ചുള്ള കൂടുതൽ മത്സരങ്ങൾ കളിക്കാൻ അവനെ അനുവദിക്കണം. ഓരോ ചുവടും ശ്രദ്ധയോടെ മുന്നോട്ടുവയ്ക്കുകയാണ് വേണ്ടത്!’’

ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ വൈഭവ് സൂര്യവംശിക്ക് വേണ്ടത്ര അവസരങ്ങൾ നൽകാത്തതിന്റെ പേരിൽ ഇന്ത്യൻ പരിശീലക സംഘത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. വൈഭവിന് പകരം സഞ്ജു സാംസണിനാണ് ഓപ്പണറായി കൂടുതൽ പരിഗണന ലഭിച്ചത്. ഇഷാൻ കിഷൻ പുറത്തിരുന്ന രണ്ടു മത്സരങ്ങളിൽ മാത്രമാണ് വൈഭവ് കളിച്ചത്.

What you should work next

അതേസമയം, വളരെ ചെറുപ്രായത്തിൽ തന്നെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരമാണ് സച്ചിൻ തെൻഡുൽക്കറും. 1989 നവംബറിൽ പാക്കിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിലൂടെ അരങ്ങേറുമ്പോൾ സച്ചിന് വെറും 16 വയസ്സായിരുന്നു പ്രായം. ഈ റെക്കോർഡ് തിരുത്തിയാണ് 15–ാം വയസ്സിൽ വൈഭവ് സൂര്യവംശി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്.

അതേസമയം, റെഡ്ഡിറ്റിൽ നടന്ന സംഭാഷണത്തിനിടെ നിലവിൽ ഏറ്റവും ഇഷ്ടപ്പെട്ട വിദേശ ബാറ്റർമാർ ആരൊക്കെയാണെന്നും സച്ചിനോട് ചോദിച്ചു. ഹാരി ബ്രൂക്ക്, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ പേരുകളാണ് അദ്ദേഹം പറഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ റെക്കോർഡിനോട് അടുത്തുകൊണ്ടിരിക്കുന്ന ജോ റൂട്ടിനെക്കുറിച്ചും സച്ചിനോട് ചോദിച്ചു. ‘‘താങ്കളുമായി താരതമ്യം ചെയ്യപ്പെടുന്നവരുടെ പട്ടികയിൽ ഇടം നേടാൻ കഴിയുന്നതുതന്നെ വലിയ അംഗീകാരമാണെന്ന് ജോ റൂട്ട് പറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് എന്താണ് അഭിപ്രായം?’’ എന്നായിരുന്നു ചോദ്യം.

ഇതിന് മറുപടിയായി സച്ചിൻ പറഞ്ഞു: ‘‘ജോ റൂട്ടിനെ ഞാൻ എപ്പോഴും വളരെ ഉയർന്ന നിലയിലാണ് വിലയിരുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ആദ്യ ടെസ്റ്റ് മത്സരം കണ്ടപ്പോൾത്തന്നെ വലിയ നേട്ടങ്ങൾ കൈവരിക്കാൻ പോകുന്ന താരമാണെന്ന് എനിക്ക് വ്യക്തമായിരുന്നു.’’

English Summary:

Sachin Tendulkar connected Vaibhav Suryavanshi states that the teenage cricket prodigy is not yet acceptable for captaincy responsibilities successful red-ball cricket. He emphasized that the young subordinate needs much lucifer acquisition and cautious handling earlier taking connected enactment roles.

Read Entire Article