Published: September 17, 2026 03:47 PM IST
1 minute Read
ബ്യൂനസ് ഐറിസ് ∙ അർജന്റീന ജഴ്സിയിൽ അവസാനമായി ഒരിക്കൽക്കൂടി ലയണൽ മെസ്സിയുടെ കാൽപന്ത് നൃത്തം കാണാൻ വഴിതെളിയുന്നു. രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച സൂപ്പർ താരം മെസ്സിക്കായി വിടവാങ്ങൽ മത്സരം സംഘടിപ്പിക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അ റിയിച്ചു. ആഫ്രിക്കൻ ടീമായ ബെനിനുമായി അടുത്ത മാസം നടക്കാനിരിക്കുന്ന സൗഹൃദ മത്സരത്തിലാണ് അർജന്റീന ടീമിനൊപ്പം ലയണൽ മെസ്സി അവസാനമായി കളത്തിലിറങ്ങുക.
അടുത്ത മാസം 6ന് ബ്യൂനസ് ഐറിസിലെ മൊന്യൂമെന്റൽ സ്റ്റേഡിയത്തിൽ ആയിരിക്കും മത്സരം. ലയണൽ മെസ്സിക്ക് അർഹിക്കുന്ന യാത്രയയപ്പ് നൽകാൻ 6ന് നടക്കുന്ന മത്സരത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചതായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയ വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. 2022 ഖത്തർ ലോകകപ്പ് കിരീടം നേടിയ അർജന്റീന ടീം അംഗങ്ങളെയും മത്സരത്തിന് ക്ഷണിച്ചിട്ടുണ്ട്.
പിതാവ് ഹോർഹെ മെസ്സിയുടെ മരണത്തിനു പിന്നാലെ കഴിഞ്ഞ മാസം 31നാണ് രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കുന്നതായി ലയണൽ മെസ്സി പ്രഖ്യാപിച്ചത്. 207 രാജ്യാന്തര മത്സരങ്ങളിൽനിന്നായി 125 ഗോളുകൾ മുപ്പത്തിയൊൻപതുകാരനായ മെസ്സി നേടിയിട്ടുണ്ട്. നിലവിൽ യുഎസ് മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മയാമിയുടെ താരമാണ്.
English Summary:






English (US) ·