ശരിക്കും മുടി മുറിച്ചു, അമ്മയെ സമാധാനിപ്പിക്കാനാണ് പാടുപെട്ടത്; എന്തായിരുന്നു റിയാക്ഷനെന്ന് വെളിപ്പെടുത്തി സായി പല്ലവി

5 days ago 7
സായി പല്ലവി യില്‍ ആളുകളെ ഏറ്റവും ആദ്യം ആകര്‍ഷിച്ച കാര്യങ്ങളിലൊന്ന് നടിയുടെ നീണ്ട ഇടതൂര്‍ന്ന മുടിയായിരുന്നു. എപ്പോഴും അത് അഴിച്ചിട്ടാണ് സായി പല്ലവി നടക്കാറുള്ളത്, അത് തന്നെയായിരുന്നു അതിന്റെ ഭംഗിയും. മുടിയുടെ കാര്യത്തില്‍ താന്‍ എത്രത്തോളം ശ്രദ്ധിക്കുമെന്നും നടി പറഞ്ഞിട്ടുണ്ട്. ചീര്‍പ്പ് കൊണ്ട് ചീകുക പോലും ചെയ്യില്ല, അമ്മയും അമ്മൂമ്മയുടെ തരുന്ന ഹോം റെമഡീസ് മാത്രമാണ് മുടിയുടെ ആരോഗ്യത്തിന്റെ രഹസ്യം എന്നൊക്കെയാണ്.

പക്ഷേ ആ മുടി ഇപ്പോള്‍ മുറിച്ചിരിക്കുകയാണ് സായി പല്ലവി. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ഒഎം എന്ന ചിത്രത്തിന് വേണ്ടിയാണ് ആ കടുത്ത തീരുമാനം സായി പല്ലവി എടുത്തത്. തനിക്ക് ആദ്യം വിഷമം തോന്നി എങ്കിലും, സംവിധായകനിലുള്ള വിശ്വാസമാണ് അത് ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്ന് സായി പല്ലവി പറയുന്നു.

Samayam Malayalamസ്വാസിക എനിക്ക് ശരിക്കും എന്റെ അനിയത്തിയെ പോലെ തോന്നി എന്ന് ദുല്‍ഖര്‍; ചേച്ചിയായതിന് നന്ദി!
ഒഎം എന്ന ചിത്രത്തില്‍ നിത്യ റെഡ്ഡി എന്ന ഐപിഎസ് ഓഫീസറുടെ വേഷത്തിലാണ് സായി പല്ലവി എത്തുന്നത്. മാസ് ആക്ഷന്‍ രംഗങ്ങളുള്‍പ്പടെ ഗംഭീരമായ സ്‌ക്രീന്‍ പ്രസന്റ്‌സ് നടിക്ക് ചിത്രത്തിലുണ്ട് എന്നത് ട്രെയിലറില്‍ വ്യക്തമാണ്. ആ കഥാപാത്രത്തിന് വേണ്ടത് മെറിന്‍ ജോസഫ് എന്ന ഐപിഎസ് ഓഫീസറുടെ ലുക്കാണ് എന്ന് ഒരു ഫോട്ടോ കാണിച്ചുകൊണ്ട് സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി ആവശ്യപ്പെടുകയായിരുന്നുവത്രെ.

സര്‍ അവര്‍ക്ക് മുടി തീരെ കുറവാണല്ലോ, അതെങ്ങനെ എന്ന് സായി പല്ലവി തിരിച്ചു ചോദിച്ചുവത്രെ. ആ ലുക്കിന് വേണ്ടി നിങ്ങള്‍ മുടി മുറിച്ചാല്‍ നന്നായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാജ്കുമാര്‍ സര്‍ ഓരോ കഥാപാത്രങ്ങളും എഴുതുന്നത് അത്രയും ഡീറ്റെയ്ല്‍ഡ് ആയിട്ടാണ്, അദ്ദേഹം അത് പറഞ്ഞവെങ്കില്‍ എന്തെങ്കിലും കാരണമുണ്ടാവും, സംവിധായകന്‍ രാജ്കുമാര്‍ സര്‍ ആയതുകൊണ്ട് മാത്രമാണ് എനിക്ക് വിഷമമുണ്ടെങ്കിലും ഞാന്‍ മുടി മുറിച്ചത് എന്നാണ് സായി പല്ലവി പറഞ്ഞത്.


മുടി മുറിച്ചു എന്ന് വീഡിയോ കോള്‍ ചെയ്താണ് വീട്ടില്‍ പറഞ്ഞത്. കണ്ടതും അമ്മ കോള്‍ കട്ട് ചെയ്തു. കുറച്ച് നേരം കഴിഞ്ഞ് അച്ഛന്‍ വിളിച്ചു, മുടി മുറിച്ചില്ലല്ലോ പല്ലവി, വിഗ്ഗല്ലേ എന്ന് ചോദിച്ചു. ഇല്ലച്ഛാ ശരിക്കും മുറിച്ചു എന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ ആദ്യം ഓകെയായി. പക്ഷേ അമ്മയെ സമാധാനിക്കാന്‍ കുറേ സമയം എടുത്തു എന്നാണ് സായി പല്ലവി പറഞ്ഞത്.

തുടര്‍ച്ചയായി രണ്ടാമത്തെ സിനിമയാണ് സായി പല്ലവി രാജ്കുമാര്‍ പെരിയസാമിയ്‌ക്കൊപ്പം ചെയ്യുന്നത്. നേരത്തെ അമരന്‍ എന്ന ചിത്രത്തിന് വേണ്ടിയും ഇരുവരും ഒന്നിച്ചിരുന്നു. പല്ലവിയുടെ കരിയര്‍ ബെസ്റ്റ് എന്ന് അറിയപ്പെടുന്ന റോളാണ് അമരനിലെ ഇന്ദു റെബേക്ക ജോണ്‍.

Read Entire Article