Published: September 21, 2026 09:56 AM IST Updated: September 21, 2026 10:08 AM IST
1 minute Read
നഗോയ∙ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് നാലാം വെള്ളി. ഷൂട്ടിങ്ങില്‍ പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് ഇന്ത്യ വെള്ളി നേടിയത്. ഹിമാന്‍ഷു ധില്ലൻ, പാർത്ത് മാനെ, രുദ്രാന്‍ക്ഷ് പാട്ടിൽ എന്നിവരടങ്ങിയ സംഘം ചൈനയ്ക്കു പിന്നിൽ രണ്ടാമതു ഫിനിഷ് ചെയ്തു. 1890.1 ആണ് ഇന്ത്യയുടെ സ്കോര്‍. പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിൽ വെള്ളിയും വെങ്കലയും ഇന്ത്യയ്ക്കാണ്. ഹിമാൻഷു ധില്ലൻ വെള്ളിയും രുദ്രാൻഷ് വെങ്കലവും വിജയിച്ചു. മിക്സഡ് മാർഷ്യൽ ആർട്സിൽ സെമി ഫൈനലിൽ തോറ്റ സുചിത തരിയൽ വെള്ളി മെഡൽ വിജയിച്ചു. ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ നാലാം വെള്ളിയാണിത്. ആദ്യ ദിവസം വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽ ടീം ഇനത്തിലും വനിതാ വിഭാഗം 10 മീറ്റർ എയർ റൈഫിള്‍ വ്യക്തിഗത ഇനത്തിൽ ഇന്ത്യൻ താരം എളവേനിൽ വാളറിവനും വെള്ളി മെഡൽ നേടിയിരുന്നു.
English Summary:






English (US) ·