സംയുക്തയുടെ കൈയ്യില്‍ കിടന്ന് കറങ്ങിയ ജയറാം, ആണുങ്ങളെ എന്തും പറയാം; ഇപ്പോഴത്തെ പ്രശ്‌നത്തെ കുറിച്ച് രാജസേനന്‍

1 month ago 6

Authored by: അശ്വിനി പി|Samayam Malayalam16 Feb 2026, 4:47 p.m. IST

ചിരിക്കാന്‍ വേണ്ടി മാത്രം ഡയലോഗുകള്‍ എഴുതുമ്പോള്‍ അതില മറ്റു കാര്യങ്ങള്‍ ശ്രദ്ധിക്കരുത്, ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം അതാണ് എന്ന് രാജസേനന്‍ പറയുന്നു

nadan pennum nattu pramaniyumനാടൻ പ്രമാണിയും നാട്ടു പെണ്ണും എന്ന ചിത്രത്തെ കുറിച്ച് രാജസേനൻ
ഇന്ന് ഹാസ്യ സിനിമകള്‍ ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്, സ്വതന്ത്ര്യമായി തമാശകള്‍ എഴുതാന്‍ സാധിക്കാത്തത്. പണ്ട് ആ സ്വാതന്ത്ര്യം ലഭിച്ചതുകൊണ്ടാണ് ഇന്നും ഓര്‍ത്ത് ചിരിക്കുന്ന പല തമാശകളും ഉണ്ടായിരുന്നത്, ഇന്ന് പേടിയാണ്, അങ്ങനെ വരുമ്പോള്‍ എഴുതിയ നല്ല ഒരു ഭാഗം ഒഴിവാക്കേണ്ടി വരുന്നു എന്ന് രാജസേനന്‍ . സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

കടിഞ്ഞൂല്‍ കല്യാണം മുതലുള്ള തന്റെ സിനിമകളില്‍ സംസാരിക്കുന്ന ഡയലോഗുകള്‍ എല്ലാം യാതൊരു തര പേടിയും ഇല്ലാതെ എടുത്തതാണ്. അന്ന് അത്തരം സിനിമകള്‍ ചെയ്തിരുന്നത് ചിരിക്കാന്‍ വേണ്ടി മാത്രമാണ്. മേലെ പറമ്പിലെ ആണ്‍വീട് എന്ന ചിത്രത്തിലെ പച്ചത്തക്കാളി വരട്ടെ, മഞ്ഞത്തക്കാളി വരട്ടെ എന്നൊക്കെയുള്ള ഡയലോഗുകള്‍ ഇന്നും ആളുകളെ ചിരിപ്പിക്കുന്നു. പക്ഷേ ഇന്ന് അത്തരമൊരു ഡയലോഗ് എഴുതാന്‍ സാധിക്കില്ല. ഉടനെ പുരുഷ മേധാവിത്വം എന്ന കമന്റുകള്‍ വരും. അതുകൊണ്ടാണ് ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമയും അടുത്തിടെ വലിയ ചര്‍ച്ചയായത്.

Also Read: വിജയ് യുടെ പേരില്‍ തൃഷ എന്തൊക്കെ അപവാദം കേട്ടു; ഇതുകൊണ്ടെങ്കിലും നിര്‍ത്തുമോ? നിയമത്തിന്റെ വഴിയേ തൃഷ

സ്ത്രീകള്‍ക്കെതിരെ എഴുതുമ്പോഴാണ് പ്രശ്‌നം, എന്റെ തന്നെ എത്രയോ സിനിമകളില്‍ പുരുഷന്മാര്‍ക്ക് എതിരെയും ഒരുപാട് സീനുകള്‍ ഉണ്ടായിട്ടുണ്ട്. കടിഞ്ഞൂല്‍ കല്യാണം എന്ന സിനിമയില്‍ ഉര്‍വശി ജയറാമിനെ പട്ടി എന്ന് വിളിക്കുന്ന രംഗങ്ങളൊക്കെയുണ്ട്. നാടന്‍ പെണ്ണും നാട്ടുപ്രമാണിയും എന്ന ചിത്രത്തില്‍ സംയുക്തയുടെ കൈയ്യില്‍ കിടന്ന് കറങ്ങഉകയാണ് ജയറാം . അവസാനം ജയറാം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട് ഒരു സംവിധായകനും എന്നോട് ഇങ്ങനെ ചെയ്തിട്ടില്ല, വേറെയും ചെയ്തിട്ടില്ല ഇയാളുടെ സിനിമയിലും ചെയ്തിട്ടില്ല എന്ന്. അന്ന് ഞാന്‍ പറഞ്ഞു കഥയ്ക്കാണ് പ്രാധാന്യം എന്ന്. അതാണ്, അന്നും ഇന്നും ആണുങ്ങളെ എന്തും പറയാം, പെണ്ണുങ്ങലെ പറയുമ്പോഴാണ് പ്രശ്‌നം -രാജസേനന്‍ പറഞ്ഞു.


കടിഞ്ഞൂല്‍ കല്യാണം എന്ന സിനിമയിലെ രസകരമായ രംഗത്തെ കുറിച്ചും രാജസേനന്‍ സംസാരിക്കുന്നുണ്ട്. അതില്‍ ഉര്‍വശി ജയറാമിനെ ഇടിച്ചിട്ട് നിലത്തിട്ട് ഉരുട്ടണം എന്നാണ് ഒരു രംഗത്ത് എഴുത്തുകാരന്‍ രഘുനാഥ് പാലേരി എഴുതി വച്ചിരുന്നത്. അത്രയ്ക്ക് വേണ്ട എന്നതുകൊണ്ടാണ് പട്ടി വിളിയില്‍ നിന്നത് എന്നാണ് സംവിധായകന്‍ പറഞ്ഞത്‌
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article