കോഴിക്കോട്∙ സംസ്ഥാന സ്കൂൾ കായിക മേളയിലെ ഓവറോൾ കിരീടം തിരുവനന്തപുരത്തിന്. 227 സ്വർണവും 160 വെള്ളിയും 171 വെങ്കലവുമായി ആകെ 2010.3 പോയിന്റ് നേടിയാണ് തലസ്ഥാനത്തിന്റെ കുതിപ്പ്. ഗെയിംസ് ഇനങ്ങളിൽ ആകെ 1310 പോയിന്റുമായാണ് തിരുവനന്തപുരം മേധാവിത്തം തുടർന്നത്. അക്വാട്ടിക്സിൽ 606 പോയിന്റും അത്‍ലറ്റിക്സിൽ 94.3 പോയിന്റും തിരുവനന്തപുരത്തിനുണ്ട്.
82 സ്വർണവും 84 വെള്ളിയും 116 വെങ്കലവും ഉൾപ്പെടെ 959 പോയിന്റു നേടിയ തൃശൂരാണ് രണ്ടാം സ്ഥാനത്ത്. ഓവറോൾ പോയിന്റ് ടേബിളിൽ മലപ്പുറം മൂന്നാം സ്ഥാനത്തെത്തി. അത്‌ലറ്റിക്സിൽ മലപ്പുറമാണു ചാംപ്യൻമാർ. 19 സ്വർണവും 23 വെള്ളിയും 19 വെങ്കലവും മലപ്പുറത്തിനുണ്ട്. 14 സ്വർണവും 18 വെള്ളിയും 16 വെങ്കലവുമുള്ള പാലക്കാടാണ് രണ്ടാമത്. 99 പോയിന്റുമായി ആലപ്പുഴ മൂന്നാം സ്ഥാനത്തുമെത്തി.
സ്കൂളുകളിൽ 75.3 പോയിന്റുമായി മലപ്പുറം ഐഡിയൽ ഇഎച്ച്എസ്എസ് കടകശേരി ഒന്നാമതെത്തി. 34 പോയിന്റുള്ള കെഎച്ച്എംഎച്ച്എസ് ആലത്തിയൂർ രണ്ടാമതും വിഎംഎച്ച്എസ് വടവന്നൂർ മൂന്നാം സ്ഥാനവും സ്വന്തമാക്കി. സ്പോർട്സ് ഹോസ്റ്റലുകളിൽ 85.3 പോയിന്റുമായി ജി.വി. രാജ സ്പോർട്സ് സ്കൂളാണ് ഒന്നാമത്.
കേരള സംസ്ഥാന സ്‌കൂള്‍ കായികമേള: വ്യക്തിഗത ചാമ്പ്യന്‍മാര്‍
ജൂനിയര്‍ ബോയ്‌സ്
വിഷാണു യാദവ്, സികെഎംഎച്ച്എസ്എസ് കോരുത്തോട് കോട്ടയം, 13 പോയിന്റ്
ജൂനിയര്‍ ഗേള്‍സ്
അല്‍ക ഷിനോജ്, സെന്റ് ജോര്‍ജ് എച്ച്എസ്എസ് കുളത്തുവയല്‍ കോഴിക്കോട് 13 പോയിന്റ്
സബ് ജൂനിയര്‍ ബോയ്‌സ്
ശ്രീഹരി എം, ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ തിരുവനന്തപുരം 11 പോയിന്റ്
സബ് ജൂനിയര്‍ ഗേള്‍സ്
ഹര്‍ഷ ജോണ്‍, സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് ആലപ്പുഴ 13 പോയിന്റ്
സീനിയര്‍ ബോയ്‌സ്
എബിന്‍ കെ ജെ, ഗവ വിഎച്ച്എസ്എസ് ബോയ്‌സ് കുന്ദമംഗലം കോഴിക്കോട് 10 പോയിന്റ്
സീനിയര്‍ ഗേള്‍സ്
നിവേദ്യ കലാധര്‍, വിഎംഎച്ച്എസ് വടവന്നൂര്‍, പാലക്കാട് 15 പോയിന്റ്
English Summary:






English (US) ·