വെല്ലിങ്ടൻ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യയുടെ ഓപ്പണിങ്ങിൽ ഒരു മാറ്റം കൊണ്ടുവന്നതു കാരണം തകർന്നു വീണത് ക്രിക്കറ്റിലെ മൂന്ന് റെക്കോർഡുകൾ. രണ്ടാം ട്വന്റി20യിൽ ഇഷാൻ കിഷന് പകരക്കാരനായി ടീമിലെത്തിയ വൈഭവ് സൂര്യവംശി മൂന്നാമനായാണ് ബാറ്റു ചെയ്തിരുന്നത്. ഓപ്പണിങ്ങിൽ മാത്രം തിളങ്ങി ശീലമുള്ള വൈഭവിന് ‘പ്രൊമോഷൻ’ നൽകാനായിരുന്നു വെല്ലിങ്ടനിൽ പരിശീലകൻ ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടേയും തീരുമാനം. സിക്സടിക്കു പേരു കേട്ട വൈഭവും അഭിഷേകും ചേർന്നതോടെ എതിരാളികൾ ഭയന്നതു തന്നെ സംഭവിച്ചു. ന്യൂസീലൻഡ് ഫീൽഡർമാര്‍ നോക്കിനിൽക്കെ ഗ്രൗണ്ട് നിറയെ ബൗണ്ടറികളുമായി ഇരുവരും നിറഞ്ഞാടിയപ്പോൾ തിരുത്തിയെഴുതപ്പെട്ടത് ക്രിക്കറ്റിലെ മൂന്നു റെക്കോർഡുകൾ.
What you should work next
199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി മറുപടി ബാറ്റിങ്ങിലെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിക്കൊണ്ടാണ് വൈഭവ് സൂര്യവംശി തുടങ്ങിയത്. ജേക്കബ് ഡഫിയുടെ മൂന്നാം പന്ത് ഡീപ് പോയിന്റിലൂടെ സിക്സർ തൂക്കി വൈഭവ് നയം വ്യക്തമാക്കിയപ്പോൾ, അഞ്ചാം പന്തിൽ അഭിഷേകിന്റെ വകയും സിക്സെത്തി. ആദ്യ ഓവറിൽ 26 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. രണ്ടാം ഓവറിൽ 17, മൂന്നാം ഓവറിൽ 21, നാലാം ഓവറിൽ 20, അഞ്ചാം ഓവറിൽ 16 എന്നിങ്ങനെ സ്കോറുകൾ വഴങ്ങിയതോടെ കളിയുടെ പോക്ക് എങ്ങോട്ടേക്കാണെന്ന് ന്യൂസീലൻഡിനും ആരാധകർക്കും വ്യക്തമായിക്കാണണം.
ഇടയ്ക്ക് വൈഭവും അഭിഷേകും പുറത്തായെങ്കിലും ഏതാനും റൺസ് കൂടി നേടി കളി തീർക്കാനുള്ള ചുമതല മാത്രമാണ് പിന്നീടു വന്ന ബാറ്റർമാർക്കുണ്ടായിരുന്നത്. 38 പന്തുകൾ നേരിട്ട അഭിഷേക് 113 റൺസും 19 പന്തുകൾ നേരിട്ട വൈഭവ് 45 റൺസുമെടുത്താണ് വെല്ലിങ്ടനിൽ ബാറ്റിങ് അവസാനിപ്പിച്ചത്. 40 പന്തുകൾ ബാക്കി നിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ മത്സരം സ്വന്തമാക്കിയ ഇന്ത്യ 3–0ന് പരമ്പരയും പിടിച്ചെടുത്തു. 2.2 ഓവറിലാണ് മത്സരത്തിൽ ഇന്ത്യൻ സ്കോർ 50 കടന്നത്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിൽ ഏറ്റവും മികച്ച പ്രകടനമാണിത്. പക്ഷേ ട്വന്റി20യിൽ മാത്രം കളിക്കുന്ന ചെറിയ ടീമുകൾ 2.2 ഓവറിൽ അർധ സെഞ്ചറി കടന്നിട്ടുണ്ട്.
ട്വന്റി20യിൽ അതിവേഗം 50 റൺസ്
2.2 ഓവറുകൾ– പാപ്പുവ ന്യൂ ഗിനിയ vs വനുവാട്ടു (പോർട്ട് മോറെസ്ബി, 2019)
2.2 ഓവറുകൾ– റൊമാനിയ vs സെർബിയ (സോഫിയ, 2021)
2.2 ഓവറുകൾ– ഇന്ത്യ vs ന്യൂസീലൻഡ് (വെല്ലിങ്ടൻ, 2026)
2.3 ഓവറുകൾ– ഫിലിപ്പീന്‍സ് vs ഇന്തോനീഷ്യ (ബാലി, 2023)
2.4 ഓവറുകൾ– ന്യൂസീലൻഡ് vs സ്കോട്‍ലൻഡ് (ഓവൽ, 2009)
അഞ്ച് ഓവറുകളിൽ അതായത് 30 പന്തുകളിൽ സെഞ്ചറിയിലെത്തിയാണ് ഇന്ത്യ മറ്റൊരു റെക്കോർഡിട്ടത്. 2021 ൽ സെർബിയയ്ക്കെതിരെ റൊമാനിയ 32 പന്തുകളിൽ 100 ൽ എത്തിയ റെക്കോർഡാണ് പഴങ്കഥയായത്. ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിൽ ദക്ഷിണാഫ്രിക്ക വെസ്റ്റിൻഡീസിനെതിരെ 5.3 ഓവറിൽ 100 കടന്നിട്ടുണ്ട്.
ട്വന്റി20യിലെ വേഗതയേറിയ 100 റൺസ്
5.0 ഓവറുകൾ– ഇന്ത്യ vs ന്യൂസീലൻഡ് (വെല്ലിങ്ടൻ 2026)
5.2 ഓവറുകൾ– റൊമാനിയ vs സെർബിയ (സോഫിയ 2021)
5.3 ഓവറുകൾ– ദക്ഷിണാഫ്രിക്ക vs വെസ്റ്റിൻഡീസ് (സെഞ്ചൂറിയൻ, 2023)
5.3 ഓവറുകൾ– ഓസ്ട്രേലിയ vs സ്കോട്‍ലൻഡ് (എഡിൻബറ, 2024)
5.5 ഓവറുകൾ– സിംബാബ്‍വെ vs ഗാംബിയ (നെയ്റോബി, 2024)
ട്വന്റി20യിലെ ഉയർന്ന പവർപ്ലേ സ്കോറെന്ന റെക്കോർഡും ഇന്ത്യ സ്വന്തം പേരിലാക്കി. ആറോവറിൽ വിക്കറ്റു പോകാതെ 118 റൺസാണ് ഇന്ത്യ വെല്ലിങ്ടനിൽ അടിച്ചത്. 2021 ൽ സെർബിയയ്ക്കെതിരെ റൊമാനിയ നേടിയ 116 റൺസെന്ന റെക്കോർഡ് ഇതോടെ വീണു. ഓസ്ട്രേലിയ സ്കോട്‍ലൻഡിനെതിരെ 2021 ൽ പവർപ്ലേയിൽ മാത്രം 113 റൺസ് കണ്ടെത്തിയിരുന്നു.
What you should work next
ട്വന്റി20യിലെ ഉയർന്ന പവർപ്ലേ സ്കോറുകൾ
118/0 - ഇന്ത്യ– ന്യൂസീലൻഡ് (വെല്ലിങ്ടൻ 2026)
116/0 - റൊമാനിയ vs സെർബിയ (സോഫിയ 2021)
113/1 - ഓസ്ട്രേലിയ vs സ്കോട്‍ലൻഡ് (എഡിൻബറ, 2024)
103/1 - സിംബാബ്‍വെ vs ഗാംബിയ (നെയ്റോബി, 2024)
102/0 - ദക്ഷിണാഫ്രിക്ക vs വെസ്റ്റിൻഡീസ് (സെഞ്ചൂറിയൻ, 2023)
English Summary:






English (US) ·