സഞ്ജുവിന് അതൃപ്തി, അക്ഷറിന് പരാതി: പിന്നാലെ തീരുമാനം പിൻവലിച്ച് അംപയർ: എന്ത് വിഡ്ഢിത്തമാണെന്ന് ആരാധകർ–വിഡിയോ

1 month ago 4

ഓൺലൈൻ ഡെസ്‌ക്

Published: September 22, 2026 05:52 PM IST Updated: September 22, 2026 10:54 PM IST

2 minute Read

ജപ്പാനെതിരായ മത്സരത്തിലെ അവസാന ഓവറിലെ മൂന്നാം പന്ത് അംപയർ വൈഡ് വിളിച്ചപ്പോൾ ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസന്റെയും ബോളർ അക്ഷർ പട്ടേലിന്റെയും പ്രതികരണങ്ങൾ. (X/@Vikas662005)
ജപ്പാനെതിരായ മത്സരത്തിലെ അവസാന ഓവറിലെ മൂന്നാം പന്ത് അംപയർ വൈഡ് വിളിച്ചപ്പോൾ ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസന്റെയും ബോളർ അക്ഷർ പട്ടേലിന്റെയും പ്രതികരണങ്ങൾ. (X/@Vikas662005)

സാനോ ∙ അനായാസ ജയം പ്രതീക്ഷിച്ചിറങ്ങിയ ലോക ചാംപ്യന്മരായ ഇന്ത്യയെ വിറപ്പിച്ചാണ് ജപ്പാൻ കളം വിട്ടത്. 2027ലെ ഇന്ത്യ- ജപ്പാൻ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ട്വന്റി20 സൗഹൃദമത്സത്തിലാണ് ജപ്പാനു മുന്നിൽ ഇന്ത്യയ്ക്ക് മുട്ടിടിച്ചത്. മഴ രസംകൊല്ലിയായ മത്സരത്തിൽ കേവലം രണ്ടു റൺസിനാണ് ഇന്ത്യയുടെ ജയം. അഞ്ച് ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ജപ്പാന് 5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 30 റൺസെടുക്കാനെ സാധിച്ചുള്ളൂ.

What you should work next

അവസാന ഓവറിൽ 8 റൺസായിരുന്നു ജപ്പാൻ വിജയിക്കാൻ വേണ്ടിയിരുന്നത്. 4.2 ഓവറിൽ 27/3 എന്ന നിലയിലായിരുന്നു ആതിഥേയർ. മൂന്നാം പന്തിൽ അരങ്ങേറിയ നാടകീയ സംഭവങ്ങളാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. അക്ഷർ പട്ടേൽ എറിഞ്ഞ പന്തിൽ അലക്സാണ്ടർ ഷിറായ്-പാറ്റ്‌മോർ ഒരു റിവേഴ്സ് സ്വീപ്പിന് ശ്രമിച്ചു. എന്നാൽ ലെഗ് സൈഡിലൂടെ പോയ പന്ത് വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ കയ്യിലൊതുക്കിയതോടെ അംപയർ വൈഡ് വിളിച്ചു. എന്നാൽ അംപയറുടെ തീരുമാനത്തിൽ സഞ്ജുവും അക്ഷറും അതൃപ്തി രേഖപ്പെടുത്തി. അംപയറുമായി അക്ഷർ പട്ടേൽ തർക്കിക്കുന്നതും ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരോട് പരാതി പറയുന്നതും കാണാമായിരുന്നു.

തുടർന്ന് ശ്രേയസ്സ് അയ്യർ, സ്ക്വയർ ലെഗ് അംപയർ ക്രിസ് ബ്രൗണുമായി ദീർഘനേരം സംസാരിച്ചു. പിന്നാലെ ക്രിസ് ബ്രൗണ്ടും മറ്റൊരു ഫീൽഡ് അംപയറായ ക്രിസ് തർഗേറ്റും പരസ്പരം ചർച്ച നടത്തുകയും വൈഡ് തീരുമാനം പിൻവലിക്കുകയും ചെയ്തു. രണ്ടു റൺസിന് ഇന്ത്യ വിജയിക്കുന്നതിൽ ഈ തീരുമാനം വളരെ നിർണായകമായി. എന്നാൽ സമൂഹമാധ്യമത്തിൽ ഇതുസംബന്ധിച്ച് പലരീതിയിലുള്ള ചർച്ചകൾ ഉടലെടുത്തു.

‘‘എന്ത് വിഡ്ഢിത്തമാണിത്? അക്ഷർ പരാതിപ്പെട്ടതുകൊണ്ട് മാത്രം ഒരു അംപയർക്ക് എങ്ങനെയാണ് വൈഡ് വിളിച്ച് കഴിഞ്ഞ് അത് മാറ്റാൻ കഴിയുക?’’ എന്ന് ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് ഒരാൾ എക്സിൽ കുറിച്ചു. ‘‘ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ ലെഗ് സൈഡിലൂടെ പോകുന്ന പന്ത് വൈഡ് തന്നെയാണ്. ഫീൽഡ് അംപയർ തീരുമാനം മാറ്റാൻ സമ്മതിച്ചത് ഞെട്ടിക്കുന്നതാണ്. ഇതൊരു നല്ല സൂചനയല്ല.’’– മറ്റൊരാൾ കുറിച്ചു.

പുരുഷ ക്രിക്കറ്റിൽ ഇന്ത്യയും ജപ്പാനും ചരിത്രത്തിലാദ്യമായാണ് ഏറ്റുമുട്ടിയത്. ഈ ജയത്തോടെ രാജ്യാന്തര ട്വന്റി20യിലെ 200–ാം ജയമാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമാണ് ഇന്ത്യ. 2006ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ ട്വന്റി20 ജയം. പിന്നീട് മൂന്നു തവണ ഇന്ത്യ ട്വന്റി20 ലോകകപ്പ് നേടി. ലോക ചാംപ്യന്മാരായ ഇന്ത്യയ്ക്കെതിരെ അവസാനപന്ത് വരെ പൊരുതാൻ സാധിച്ചതിന് ടീമിന് ഏറെ അഭിമാനിക്കാമെന്ന് ജപ്പാൻ ക്യാപ്റ്റൻ കെൻഡൽ കഡോവാക്കി-ഫ്ലെമിങ് പറഞ്ഞു.

Despite the below-mentioned law, it is inactive a wide down limb successful constricted overs. Shocking to spot the on-field umpire agreeing to overturn it. Not a bully sign.

"The umpire shall not adjudge a transportation arsenic being a Wide, if the striker, by moving, either causes the shot to walk wide…

— Bharath Ramaraj (@Fancricket12) September 22, 2026

‘‘വിജയത്തിന് തൊട്ടടുത്തെത്തി പരാജയപ്പെടുമ്പോൾ അത് ഉൾക്കൊള്ളാൻ കുറച്ചുകൂടി ബുദ്ധിമുട്ടാണ്, ഞങ്ങളുടെ ടീമിലെല്ലാവരും വളരെ വികാരാധീനരായിരുന്നു എന്നാണ് ഞാൻ മറ്റുള്ളവരോട് പറഞ്ഞത്. എന്നാൽ എന്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ടീമിനെ ഒരു മത്സരത്തിന്റെ അവസാന പന്ത് വരെ എത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു എന്നത് വളരെ സവിശേഷമായ കാര്യമാണ്. ജാപ്പനീസ് ക്രിക്കറ്റിന്റെ വളർച്ചയെക്കുറിച്ച് ശ്രേയസിനെപ്പോലൊരാൾ സംസാരിക്കുന്നത് കേൾക്കുന്നത് ഇപ്പോഴും ഒരു സ്വപ്നം പോലെ തോന്നുന്നു. അതിനാൽ ഞങ്ങളുടെ ടീമിനെയും ഈ മത്സരം സാധ്യമാക്കാൻ സഹായിച്ച വലിയ ക്രിക്കറ്റ് സമൂഹത്തെയും കുറിച്ച് എനിക്ക് അതിയായ അഭിമാനമുണ്ട്.’’– കെൻഡൽ കഡോവാക്കി-ഫ്ലെമിങ് പറഞ്ഞു.

English Summary:

India narrowly defeated Japan by 2 runs successful a T20 affable match, a crippled that saw a arguable umpire determination connected a wide call. The match, portion of the 75th day of India-Japan diplomatic relations, pushed the satellite champions to their limits, with societal media buzzing astir the umpire's retracted decision.

Read Entire Article