സത്യമായിട്ടും എനിക്ക് മുഖ്യമന്ത്രിയാവണം, തമാശയല്ല; അന്ന് തൃഷ പറഞ്ഞത് ഇന്ന് വീണ്ടും വൈറലാവുന്നു

4 weeks ago 4

Authored by: അശ്വിനി പി|Samayam Malayalam4 May 2026, 5:35 p.m. IST

തമാശ പറയുന്നതല്ല, അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഞാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാവണം. അത് എന്റെ ആഗ്രഹമാണെന്നാണ് അന്ന് തൃഷ കൃഷ്ണന്‍ പറഞ്ഞിരുന്നത്

trisha vijay cmസിഎം ആവണം എന്ന് തൃഷ കൃഷ്ണൻ പറഞ്ഞത്
ഇതിലും വലിയ പിറന്നാള്‍ സമ്മാനം തൃഷയ്ക്ക് കിട്ടില്ല എന്നാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ മുഴുവന്‍ കേള്‍ക്കുന്ന ഒരു സ്വരം. ടിവികെയുടെ വിജയം തൃഷയെ സംബന്ധിച്ച് ഇരട്ടി മധുരമാണെന്ന് ആരാധകര്‍ പറയുന്നു. ഒരു സുനാമി പോലെ ആഞ്ഞടിക്കുകയായിരുന്നു ടിവികെ. 108 മണ്ഡലങ്ങളില്‍ വിജയ് യുടെ ടിവികെ വിജയം ഉറപ്പിച്ചു കഴിഞ്ഞു, അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി തീര്‍ച്ചയായും വിജയ് തന്നെയായിരിക്കും എന്ന് ഉറപ്പിക്കുകയും ചെയ്തു.

വിജയം ഉറപ്പിച്ച സാഹചര്യത്തില്‍ തൃഷ വിജയ് യെ കാണാന്‍ വിജയ് യുടെ വസതിയില്‍ വന്നിരുന്നു. റിസള്‍ട്ടിന് മുന്‍പേ തിരുപ്പതിയില്‍ ദര്‍ശനം നടത്തിയ തൃഷ, അത് കഴിഞ്ഞ് നേരെ എത്തിയത് വിജയ് യെ കാണാനാണ്. തൃഷയുടെ പ്രാര്‍ത്ഥന ഫലം കണ്ടു, തൃഷയ്ക്ക് വേണ്ടി വിജയ് തമിഴ്‌നാട് സ്വന്തമാക്കി എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതൊരു എംജിആര്‍ - ജയലളിത കോമ്പിനേഷന്‍ ആണെന്നാണ് വിലയിരുത്തലുകള്‍.

Also Read: വീണ്ടും വിവാഹം കഴിച്ചോ? തന്റെ തിരിച്ചുവരവിനെ കുറിച്ച് അനുശ്രീ, പുതിയ വിശേഷം

ഈ സാഹചര്യത്തിലാണ് നേരത്തെ തൃഷ പറഞ്ഞ ഒരു വീഡിയോ ക്ലിപ് ഇപ്പോള്‍ വൈറലാവുന്നത്. എനിക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയാവണം എന്ന് തൃഷ പറയുന്നു. തമാശയാണോ എന്ന് ചോദിക്കുമ്പോള്‍, അല്ലന്നേ സത്യമായിട്ടും എനിക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയാവണം. വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ ഞാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാവും. അതിന് നിങ്ങളെല്ലാവരും വോട്ട് ചെയ്യണം- എന്നാണ് തൃഷ പറഞ്ഞത്.

ഒര് പതിനഞ്ച് വര്‍ഷത്തിവനൊക്കെ മുന്‍പാണ് തൃഷ ഇത് പറയുന്നത്. അന്ന് അത് തമാശയായി ചിരിച്ചു തള്ളിയെങ്കിലും, ഇന്നത് സത്യമാണെന്ന് കാലം തെളിയിച്ചിരിയ്ക്കുന്നു. വിജയ് യിലൂടെ തൃഷയുടെ ആ ആഗ്രഹം നടക്കുമത്രെ. ജയലളിത പഠിച്ച സ്‌കൂളിലാണ് താന്‍ പഠിച്ചത്, ജയലളിതയുടെ വലിയ ആരാധികയാണ്, അവരെ പോലെ ആവണം എന്ന ആഗ്രഹവും പിന്നീട് പല അഭിമുഖങ്ങളിലും തൃഷ പ്രകടിപ്പിച്ചിട്ടുണ്ട്.


എന്നാല്‍ വിജയ് ക്ക് രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള താത്പര്യം അന്നൊന്നും ഉണ്ടായിരുന്നതേയില്ല. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന ചോദ്യത്തിന്, എന്തിന് എന്നായിരുന്നു വിജയ് യുടെ ചോദ്യം. അച്ഛന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോള്‍ തന്റെ ആരാധകരെ സ്വാധീനിച്ചതിന് പ്രശ്‌നമുണ്ടാക്കിയ ആളാണ് വിജയ്. ആ വിജയ് രണ്ട് വര്‍ഷം മുന്‍പ് ഒരു പാര്‍ട്ടി പ്രഖ്യാപിക്കുകയും, ആദ്യമായി നേരിട്ട തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടിയതും ഒരു ചരിത്ര നേട്ടം തന്നെയാണ്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article