സന്തോഷേട്ടനും അയി ഒരു പ്രശ്നവുമില്ല! പുള്ളിയെ കാണാൻ അങ്ങോട്ടും മോനേയും ഭാര്യയേയും കാണാൻ ഇങ്ങോട്ടും വരാറുണ്ട്; നവ്യയുടെ സുഹൃത്ത്

3 months ago 4

Produced by: ഋതു നായർ|Samayam Malayalam10 Oct 2025, 10:37 am

ധന്യയെ സംബന്ധിച്ചിടത്തോളം ഇതൊന്നും ബാധിക്കാറില്ല. പിന്നെ അടുത്തിടെ കുട്ടിയുടെ പേരിൽ വന്ന മോശം പരാമർശത്തിൽ ധന്യക്ക് സങ്കടം വന്നിരുന്നു.

navya nair s person  discussing her divorcement  with santhosh menon has gone viral
നവ്യ നായരുടെ പുത്തൻ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇതിനിടയിൽ ഒരുപാട് അഭിമുഖങ്ങൾ നവ്യ നൽകുന്നുണ്ട്. നവ്യയുടെ സംസാരം കേട്ടിരിക്കാൻ അത്രയും ഭംഗി ഉണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. ഇതിനിടയിൽ നവ്യയും ഭർത്താവും തമ്മിൽ എന്തോ വിഷയങ്ങൾ ഉണ്ടെന്ന തരത്തിലും പ്രചാരണം നടന്നിരുന്നു. ഇപ്പോഴിതാ അതിന് നവ്യയുടെ സുഹൃത്ത് നൽകുന്ന മറുപടിയാണ് വൈറലായി മാറുന്നത്. ഒപ്പം വൈറൽ വീഡിയോയുടെ സത്യാവസ്ഥയും

ഡിവോഴ്സ് ഒന്നും ആയിട്ടില്ല

ഡിവോഴ്സ് ഒന്നും ആയിട്ടില്ല

ധന്യയും ഭർത്താവും ആയി ഡിവോഴ്സ് ഒന്നും ആയിട്ടില്ല. അവർ തമ്മിൽ ഒരു പ്രശ്നങ്ങളും ഇല്ല. ഭാര്യയും ഭർത്താവും എന്ന നിലയിൽ ഡിവോഴ്സ് ആകാനുള്ള വിഷയങ്ങൾ ഒന്നും അവർക്ക് ഇടയിൽ ഇല്ല. ആള് മുബൈയിൽ ആണ്. ഞാൻ ധന്യക്ക് ഒപ്പം മൂന്ന് വർഷത്തോളം അവിടെ ഉണ്ടായിരുന്നു. പിന്നെ കൊറോണ ടൈമിൽ ആണ് നാട്ടിൽ വരുന്നതും ഇവിടെ ഡാൻസ് സ്‌കൂൾ ഇടുന്നതും.- സുഹൃത്തിന്റെ ഓഡിയോയിൽ പറയുന്നു

അങ്ങോട്ട് പോകാൻ ആകില്ല

അങ്ങോട്ട് പോകാൻ ആകില്ല

ഡാൻസ് സ്‌കൂൾ അയി കഴിഞ്ഞതിന് ശേഷം സ്ഥിരമായി ധന്യക്ക് മുംബൈയിൽ പോകാൻ ആകില്ല. എന്തെങ്കിലും വിശേഷങ്ങൾ ഒക്കെ വന്നാൽ ഉറപ്പായും സന്തോഷേട്ടൻ ഇങ്ങോട്ട് വരും. ഇപ്പോൾ ഓണത്തിന് വന്നിട്ട് പോയി. പിന്നെ അമ്മക്ക് സുഖമില്ലാതെ ഇരിക്കുകയാണ്. അതിന്റെ ആവശ്യത്തിന് ഇടയ്ക്കിടെ വരാറുണ്ട്.

അതൊക്കെ വെറും നുണ

 അതൊക്കെ വെറും നുണ

ഭാര്യയേയും മോനെയും കാണാൻ ചേട്ടൻ ഇടക്ക് വരും. അല്ലെങ്കിൽ ചേട്ടന്റെ അടുത്തേക്ക് ഇവർപോകും. മീഡിയാസിൽ വരുന്നത് ഒക്കെ വെറുതെ ആണ്. മാതംഗിയുടെ പ്രോഗ്രാമിന്റെ അന്ന് അമ്മയും ചേച്ചിയും വന്നിരുന്നു. അത്രയും വയ്യാതെ ഇരുന്നിട്ടും ധന്യയുടെ ഡാൻസ് കാണാൻ ആണ് വന്നതെന്നും നവ്യ നായരുടെ സുഹൃത്ത് പറയുന്നു.

ആ വീഡിയോ പ്രചരിച്ചതിന് പിന്നിൽ

ആ വീഡിയോ പ്രചരിച്ചതിന് പിന്നിൽ

അതേസമയം സെൽഫി എടുക്കാൻ വന്ന പെൺകുട്ടിയോട് മോശമായി പെരുമാറി എന്ന ആരോപണങ്ങൾക്കും നവ്യ മറുപടി നൽകിയിരുന്നു.

അവിടെ വന്ന ആരുടെയും മനസ്സ് വേദനിക്കാതെ എല്ലാവരും ആയിട്ടും ഈ കുട്ടിയും ആയിട്ടും ഒന്നിൽ കൂടുതൽ തവണ നവ്യ ഫോട്ടോ എടുത്തിരുന്നു. സത്യങ്ങൾ അറിയാതെ കുറ്റം പറയാൻ എന്ന രീതിയിൽ ആയിരുന്നു നവ്യയുടെ വീഡിയോ പ്രചരിപ്പിച്ചതും

Read Entire Article