സയ്യേഷ എന്റെ ജീവിതത്തില്‍ ചെക്ക് വച്ചു എന്ന് ആര്യ; കല്യാണത്തിന് ശേഷം സീരിയസ് ആയതിന് കാരണം?

1 month ago 19

Authored by: അശ്വിനി പി|Samayam Malayalam14 Apr 2026, 11:31 americium IST

ഒരു വര്‍ഷം കണ്ടു, മിണ്ടി, പരിചയത്തിലായി, പ്രണയത്തിലായി വിവാഹം ചെയ്തവരാണ് ആര്യയും സയ്യേഷയും. ഇരുവരും തമ്മില്‍ 16 വയസ്സിന്റെ പ്രായ വ്യത്യാസവുമുണ്ട്.

arya sayyeshaaആര്യയും സയ്യേഷയും
തമിഴ് സിനിമാ ലോകത്തെ വെളയാട്ട് പുള്ളൈ എന്നാണ് ആര്യ അറിയപ്പെടുന്നത്. എന്തും ആര്യയ്ക്ക് തമാശയാണ്, സൗഹൃദങ്ങള്‍ക്ക് അത്രയധികം വില നല്‍കുന്ന ആര്യ സുഹൃത്തുക്കള്‍ക്കൊപ്പം ചേരുമ്പോള്‍ ഭയങ്കരമായി ജോളിയടിച്ചിരിക്കുന്നതും കാണാം. എന്നാല്‍ വിവാഹത്തിന് ശേഷം അത് മിസ്സിങ് ആണ്, അതെന്താ അങ്ങനെ എന്ന ചോദ്യത്തിന് നടന്‍ മറുപടി നല്‍കുന്നു.

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആര്യയുടേതായി പുറത്തിറങ്ങുന്ന സിനിമയാണ് മിസ്റ്റര്‍ എക്‌സ്. മഞ്ജു വാര്യര്‍ അടക്കം നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയിലറിനെല്ലാം മികച്ച സ്വീകരണം ലഭിച്ചിരുന്നു. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയിലാണ് വിവാഹ ജീവിതത്തെ കുറിച്ച് ആര്യ സംസാരിച്ചത്.

Also Read: ചേട്ടാ ഒരിക്കലും നിങ്ങളത് ചെയ്യരുത്; ഭാര്യ ലിസി നല്‍കിയ ഏറ്റവും വലിയ ഉപദേശത്തെ കുറിച്ച് പ്രിയദര്‍ശന്‍

എനിക്ക് കിട്ടിയ അനുഗ്രഹമാണ് സയ്യേഷ. വെറുതേ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ആളാണ് ഞാന്‍. ഒരു പോയിന്റില്‍ സെറ്റില്‍ഡ് ആവണം, അതുവരെയുള്ള ജീവിതത്തിന് ഒരു ചെക്ക് വയ്ക്കണം എന്ന ഘട്ടത്തിലാണ് സയ്യേഷ ജീവിവിതത്തിലേക്ക് വന്നത്. അവള്‍ അങ്ങനെ ഒരു ചെക്ക് എന്റെ ജീവിതത്തില്‍ വച്ചു. അതിന് ശേഷം മകള്‍ അരിയാന വന്നു, ജീവിതം കൂടുതല്‍ മനോഹരമായി.

അതിനിടിലാണ് അവതാരകന്‍, വിവാഹത്തിന് ശേഷം എന്തുകൊണ്ടാമ് ഇത്ര സീരിയസ് ആയത് എന്ന ചോദ്യം ചോദിച്ചത്. കുടുംബം ആയതോടെ ജീവിതത്തില്‍ കുറച്ച് ഉത്തരവാദിത്വങ്ങളൊക്കെയായി എന്നായിരുന്നു ആര്യയുടെ മറുപടി.

Also Read: ഡേറ്റിങ് ആപ്പില്‍ കണ്ട് ഇഷ്ടപ്പെട്ടു, ജനനി സ്വയിപ് ചെയ്തു; നടിയാണ് എന്നറിഞ്ഞപ്പോള്‍ റോഷന്‍ പിന്മാറാന്‍ ശ്രമിച്ചു


വിവാഹത്തിന്റെ പേരില്‍ ആര്യയ്ക്കാര് മാല ചാര്‍ത്തും എന്ന പേരില്‍ ഒരു റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നു നടന്‍. പല പെണ്‍കുട്ടികളും ആര്യയെ വിവാഹം ചെയ്യാനുള്ള ആ മത്സരത്തില്‍ പങ്കെടുത്തു. അതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും വിവാദങ്ങളും ആര്യയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു.

2019 ല്‍ ആണ് നടി സയ്യേഷ സൈഗാളുമായുള്ള ആര്യയുടെ വിവാഹം നടന്നത്. ആര്യയെക്കാള്‍ 16 വയസ്സ് പ്രായം കുറഞ്ഞ പെണ്‍കുട്ടിയാണ് സയ്യേഷ. ഗജനികാന്ത് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ചപ്പോഴുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ട്രഡീഷണല്‍ മുസ്ലീം ആചാരപ്രകാരമാണ് വിവാഹം നടന്നത്. 2021 ല്‍ ഇരുവര്‍ക്കും മകളും പിറന്നു.

അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article