പതിനഞ്ചാം വയസ്സ് മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്, എന്റെ രൂപത്തെ കളിയാക്കിയുള്ള കമന്റുകള്‍. അച്ഛനും അമ്മയും സെലിബ്രിറ്റികളാണ് എന്നുള്ളതുകൊണ്ട് അവരുടെ മക്കളായ ഞങ്ങള്‍ പൊതുസ്വത്ത് അല്ല, നിങ്ങളുടെ മകളോ, അനിയത്തിയോ അല്ല. അങ്ങനെയാണെങ്കില്‍ തന്നെ എന്റെ ശരീരത്തെയും സൗന്ദര്യത്തെയും കുറിച്ച് പറയാന്‍ നിങ്ങളാരാണ് എന്നാണ് അനന്ദിതയുടെ ചോദ്യം.
Also Read: സമാന്ത റുത്ത് പ്രഭു ധരിച്ച സാരിയുടെ വില കേട്ട് ഞെട്ടി ആരാധകര്‍, ഈ സിംപിള്‍ സാരിക്ക് ഇത്രയും വിലയോ?
ഞാന്‍ ആരെയും സന്തോഷിപ്പിക്കാന്‍ വേണ്ടിയല്ല വെയിറ്റ്‌ലോസ് നടത്തിയത്, എന്റെ ആരോഗ്യത്തിന് വേണ്ടിയാണ്. പത്തൊന്‍പതാം വയസ്സ് മുതല്‍ എനിക്കും ചേച്ചിക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നുതുടങ്ങി. ഇത്ര ചെറുപ്പത്തിലേ അത്തരം രോഗങ്ങള്‍ വന്നാല്‍ 25 വയസ്സൊക്കെ ആവുമ്പോള്‍ എന്താവും സ്ഥിതി എന്ന ഭയത്തില്‍ നിന്നാണ് തടി കുറയ്ക്കാന്‍ തീരുമാനിച്ചത്. അത് നിങ്ങള്‍ കാണുന്നത് പോലെ പെട്ടന്ന് ഒന്ന് രണ്ട് വര്‍ഷം കൊണ്ട് കുറഞ്ഞതുമല്ല, ഏഴ് വര്‍ഷത്തെ ജേര്‍ണിയാണ്.
2019 ല്‍ ആണ് ഞാന്‍ എന്റെ വെയിറ്റ് ലോസ് ആരംഭിച്ചത്. അതിന് ശേഷം കൊവിഡ് വന്നു. രണ്ട് രണ്ടര വര്‍ഷം ആരും എന്നെ കാണുന്നില്ല, വര്‍ക്ക് ഔട്ട് ചെയ്യുന്നുമ്‌ടോ തടി കുറഞ്ഞോ എന്നത് നിങ്ങള്‍ അറിയുന്നില്ല. അതിന് ശേഷം മണിരത്‌നം സാറിന്റെ അസിസ്റ്റന്റ് ഡയരക്ടറായി പ്രവൃത്തിച്ചു, ആ ഷൂട്ടിങും പ്രഷറും കാരണവും ശാരീരിക മാറ്റം സംഭവിക്കുന്നുണ്ടായിരുന്നു. നീണ്ട കാലങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് ഞാന്‍ പൊതു ഇടങ്ങളില്‍ വരുന്നത്. അതുകൊണ്ടാണ് നിങ്ങള്‍ക്ക് മാറ്റം പ്രകടമായി തോന്നുന്നത്.
എന്നെ കാണുമ്പോള്‍ പലരും ചോദിക്കും ഹോ ഇഞ്ചക്ഷന്‍ എടുത്തതാണല്ലേ, സര്‍ജറി ചെയ്തതാണല്ലേ എന്ന്. അതും തങ്ങളുടെ സ്വന്തക്കാരുടെ ക്ലിനിക്കില്‍ വന്ന് ചെയ്തു, ഞങ്ങളുടെ ഡോക്ടറായ ബന്ധുവാണ് മരുന്ന് നല്‍കിയത് എന്നൊക്കെയുള്ള വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ശരിക്കും ദേഷ്യം വരും. അതേ സമയം നേരത്തെ എന്നെ കളിയാക്കിയവര്‍ ഇപ്പോഴും പുതിയ കാര്യങ്ങള്‍ പറഞ്ഞ് കളിയാക്കിക്കൊണ്ടിരിക്കുകയാണ്.
ശരിക്കും ട്രാന്‍സ്‌ജെന്റേഴ്‌സ് വളരെ സുന്ദരികളാണ്, ഒരുപാട് കരുണയുള്ള മനുഷ്യരാണ്. അങ്ങനെ പലരെയും എനിക്കറിയാം. പക്ഷേ ഇപ്പോള്‍ എന്നെ ഇന്‍സള്‍ട്ട് ചെയ്യണം എന്ന ഉദ്ദേശത്തോടെ മാത്രം ചിലര്‍ കമന്റ് ചെയ്യുന്നത്, ഞാന്‍ ട്രാന്‍സ്‌ജെന്ററിനെ പോലെയുണ്ട് എന്നാണ്. പക്ഷേ അതൊരു ഇന്‍സള്‍ട്ട് ആയി എനിക്ക് തോന്നുന്നില്ല. അന്ന് ഞാന്‍ ഗുണ്ടുമണിയാണ് എന്ന് പറഞ്ഞവര്‍ ഇന്ന് ഈര്‍ക്കിലി പോലെയുണ്ട് സ്‌കെല്‍ട്ടണ്‍ പോലുണ്ട് എന്ന് പറയുന്നു. വാസ്തവത്തില്‍ അവര്‍ക്കെന്താണ് വേണ്ടത് എന്നാണ് എനിക്ക് മനസ്സിലാവാത്തത് എന്ന് അനന്ദിത പറയുന്നു.




English (US) ·